രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

64-ാമത് ദേശീയ കലാപ്രദർശനത്തിന്റെ അവാർഡ്‌ദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു

Posted On: 24 SEP 2025 1:40PM by PIB Thiruvananthpuram
ഇന്ന് (2025 സെപ്റ്റംബർ 24) ന്യൂഡൽഹിയിൽ ലളിത് കലാ അക്കാദമി സംഘടിപ്പിച്ച 64-ാമത് ദേശീയ കലാപ്രദർശനത്തിന്റെ അവാർഡ് ദാന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു പങ്കെടുത്തു.

ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി എല്ലാ അവാർഡ് ജേതാക്കളെയും അഭിനന്ദിക്കുകയും അവരുടെ സൃഷ്ടികൾ മറ്റ് കലാകാരന്മാർക്ക് പ്രചോദനമേകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ പാരമ്പര്യത്തിൽ, കലയെ വളരെക്കാലമായി ഒരു ആത്മീയ പരിശീലനമായി കണക്കാക്കുന്നുവെന്നും,  കല സൗന്ദര്യാസ്വാദനത്തിന്റെ ഒരു മാധ്യമം മാത്രമല്ല, നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുന്നതിനും കൂടുതൽ സംവേദിയായ ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നതിനുമുള്ള ശക്തമായ ഉപകരണം കൂടിയാണ് എന്നും രാഷ്‌ട്രപതി പറഞ്ഞു. കലാകാരന്മാർ അവരുടെ ആശയങ്ങൾ, ദർശനം, ഭാവന എന്നിവയിലൂടെ ഒരു പുതിയ ഇന്ത്യയുടെ മാതൃക അവതരിപ്പിക്കുന്നുവെന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.

കലാകാരൻമാർ അവരുടെ സമയവും ഊർജ്ജവും വിഭവങ്ങളും കലാസൃഷ്ടിക്കായി നിക്ഷേപിക്കുന്നുവെന്നും,  ഇവയ്ക്ക് ന്യായമായ വില ലഭിക്കുന്നത് കലാകാരന്മാരെയും കലയെ ഒരു തൊഴിലായി പിന്തുടരാൻ ആഗ്രഹിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുമെന്നും രാഷ്ട്രപതി അടിവരയിട്ടു. ലളിത് കലാ അക്കാദമി ഇത്തരം കലാസൃഷ്ടികളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിൽ അവർ സന്തോഷം അറിയിച്ചു . ഇത് കലാകാരന്മാർക്ക് സാമ്പത്തിക സഹായം നൽകുകയും നമ്മുടെ സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അവർ പറഞ്ഞു. കലാസ്വാദനത്തിലുപരി, കലാസൃഷ്ടികൾ വാങ്ങുവാനും  അവർ കലാസ്നേഹികളോട് ആഹ്വാനം ചെയ്തു. സാമ്പത്തികവും സാംസ്കാരികവുമായ ഒരു ശക്തി എന്ന നിലയിൽ ഇന്ത്യയുടെ  സ്വത്വം  ശക്തിപ്പെടുത്തുന്നതിന് നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് രാഷ്‌ട്രപതി പറഞ്ഞു.

 
****

(Release ID: 2170661) Visitor Counter : 5