ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഏകീകൃത പെൻഷൻ പദ്ധതിയ്ക്ക് (UPS) കീഴിലുള്ള നികുതി വ്യവസ്ഥ സംബന്ധിച്ച വിശദമായ പതിവുചോദ്യങ്ങൾ DFS പുറത്തിറക്കി; NPS ന് ബാധകമായ നികുതി ആനുകൂല്യങ്ങൾ UPS നും ബാധകം

Posted On: 23 SEP 2025 8:05PM by PIB Thiruvananthpuram
2025 ജനുവരി 24-ലെ  F. No. FX-1/3/2024-PR  പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഏകീകൃത പെൻഷൻ പദ്ധതി (UPS)  ഭാരത സർക്കാറിന് കീഴിലുള്ള ധനകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്തു. 01.04.2025-നോ അതിനുശേഷമോ കേന്ദ്ര സർക്കാർ സർവീസിൽ പ്രവേശിച്ച  ജീവനക്കാർക്ക് പദ്ധതി ബാധകമാണ്. കൂടാതെ NPS ന് കീഴിലുള്ള നിലവിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് UPS തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും  വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഈ ചട്ടക്കൂട് പ്രവർത്തനക്ഷമമാക്കുന്നതിനായി, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) 2025 മാർച്ച് 19-ന് PFRDA (ദേശീയ പെൻഷൻ പദ്ധതികയ്ക്ക് കീഴിലുള്ള ഏകീകൃത പെൻഷൻ പദ്ധതിയുടെ പ്രവർത്തനക്ഷമത) ചട്ടങ്ങൾ, 2025 വിജ്ഞാപനം ചെയ്തു.

 UPS-ന് കീഴിലുള്ള നികുതി വ്യവസ്ഥയിൽ  ജീവനക്കാർക്ക് അവബോധപൂർണ്ണമായ തിരഞ്ഞെടുപ്പ് നടത്താൻ സഹായിക്കുന്നതിനായി, വിശദമായ പതിവുചോദ്യങ്ങൾ ധനകാര്യ സേവന വകുപ്പ് (DFS) പുറത്തിറക്കി. ഇവ DFS വെബ്‌സൈറ്റിലോ ഇനിപ്പറയുന്ന ലിങ്ക് വഴിയോ ലഭിക്കും:

https://financialservices.gov.in/beta/sites/default/files/2025-09/FAQs-on-tax-treatment-under-Unified-Pension-Scheme-UPS.pdf

പതിവ് ചോദ്യങ്ങൾ പരിശോധിച്ച് സ്വന്തം വിരമിക്കൽ ആസൂത്രണ ലക്ഷ്യങ്ങൾക്ക് അനുപൂരകമായ UPS-ന്റെ നേട്ടങ്ങൾ വിലയിരുത്താൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്‌ഷ്യം.

NPS-ന് അർഹരായ ജീവനക്കാർക്കും മുമ്പ് വിരമിച്ചവർക്കും UPS തിരഞ്ഞെടുക്കാനുള്ള അവസാന തീയതി 30.09.2025 ആണ്.
 
SKY
 
*****
 

(Release ID: 2170451) Visitor Counter : 8
Read this release in: English , Urdu , Hindi