സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

സേവാ പർവ് 2025: വികസിത ഭാരതത്തിന്റെ വൈവിധ്യം;കലകളിലൂടെ

Posted On: 21 SEP 2025 8:54PM by PIB Thiruvananthpuram
കേന്ദ്ര സർക്കാരിന്റെ  സംസ്കാരിക  മന്ത്രാലയം സേവാ പർവ് 2025 ,സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി ആഘോഷിക്കുന്നു. ഈ മഹോത്സവം സേവനം,സർഗ്ഗാത്മകത,സാംസ്കാരിക അഭിമാനം എന്നിവയുടെ പ്രതീകമാണ്.2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യസാക്ഷാത്ക്കാരത്തിനായി , പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്താൽ നയിക്കപ്പെടുന്ന സേവാ പർവ്;സമൂഹങ്ങൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെ സേവനം, സർഗ്ഗാത്മകത, സാംസ്കാരിക അഭിമാനം എന്നിവയുമായി സമന്വയിപ്പിച്ച്  ഒരു കൂട്ടായ പ്രസ്ഥാനമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു.

 ഇതിന്റെ ഭാഗമായി,2025 സെപ്റ്റംബർ 21-ന് ഒഡീഷയിലെയും തമിഴ്‌നാട്ടിലെയും പ്രധാന പൈതൃക, സാംസ്കാരിക സ്ഥാപനങ്ങളിൽ  "വികസിത്  ഭാരത് കെ രംഗ്, കലാ കെ സാങ്"(വികസിത ഭാരതത്തിന്റെ വൈവിധ്യം ;കലയോടൊപ്പം) എന്ന പ്രമേയത്തെ  ആസ്പദമാക്കി വർണ്ണാഭമായ കലാ ശിൽപശാലകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു.

ഡിജിറ്റൽ പങ്കാളിത്തം.

ഇത്  ഉറപ്പാക്കുന്നതിന്, സേവാ പർവ് പോർട്ടൽ  വഴി വ്യാപകമായ പങ്കാളിത്തത്തിന് അവസരം നൽകി.

സ്ഥാപന അപ്‌ലോഡുകൾ

സാംസ്കാരിക മന്ത്രാലയത്തിന്റെയും വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എല്ലാ സ്ഥാപനങ്ങക്കും  അവരുടെ പരിപാടികൾ  സേവാ പർവ് പോർട്ടലിൽ രേഖപ്പെടുത്തി അപ്‌ലോഡ് ചെയ്യാം. ലിങ്ക്  : https://amritkaal.nic.in/sewa-parv.htm.

പൗരന്മാരുടെ സംഭാവനകൾ:

വ്യക്തികൾക്ക്  അവരുടെ കലാസൃഷ്ടികൾ, ഫോട്ടോഗ്രാഫുകൾ, സർഗ്ഗാത്മക പ്രകടനങ്ങൾ എന്നിവ നേരിട്ട് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനും, # SewaParv  എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ  പങ്കുവെക്കാനും കഴിയും.

ബ്രാൻഡിംഗ്,   പ്രചാരണ സാമഗ്രികൾ

 ഗൂഗിൾ ഡ്രൈവ്  ലിങ്ക് വഴി ഇവിടെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

പങ്കെടുക്കൽ  എങ്ങനെ?

വ്യക്തിഗത പങ്കാളിത്തം.


ഏവരും“വികസിത ഭാരതത്തിന്റെ വൈവിധ്യം;കലയിലൂടെ”എന്ന വിഷയത്തിൽ  ഇഷ്ടമുള്ള ഏത്
 മാധ്യമത്തിലോ മെറ്റീരിയലിലോ തങ്ങളുടെ  കലാസൃഷ്ടി  സംഭാവന ചെയ്യുക .പങ്കെടുത്തവർ അവരുടെ കലാസൃഷ്ടികളുടെ ചിത്രങ്ങൾ ഈ ലിങ്കിൽ അപ്‌ലോഡ് ചെയ്യണം :
 https://amritkaal.nic.in/sewa-parv-individual-participants

 സേവാ പർവ് 2025  ആഘോഷങ്ങളുടെ ഭാഗമായി, രാജ്യത്തെ  75 പ്രധാന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പെയിന്റിംഗ് വർക്ക്‌ഷോപ്പുകളിൽ ഏത്  സ്ഥലത്തും ഏതൊരാൾക്കും പങ്കെടുക്കാം.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതുസംബന്ധിച്ച് സാംസ്കാരിക മന്ത്രാലയ സ്ഥാപനങ്ങൾ  നൽകിയ സ്‌ഥലങ്ങളിൽ  ബന്ധപ്പെടേണ്ടതാണ്. 75 സ്ഥലങ്ങളുടെ പട്ടിക: ഇവിടെ ക്ലിക്ക് ചെയ്യുക.

2025 സെപ്റ്റംബർ 21-ന് നടന്ന സേവാ പർവ് ആഘോഷങ്ങൾ രഘുരാജ്പൂർ പാരമ്പര്യ ഗ്രാമം (പുരി,ഓഡിഷ),
 ഓറിസ്സാ കോളേജ് ഓഫ് ആർട്ട് & ക്രാഫ്റ്റ് (പുരി,ഓഡിഷ),ലളിത് കലാ അക്കാദമി റീജണൽ സെന്റർ (ചെന്നൈ, തമിഴ്നാട്) എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു. രഘുരാജ്പൂരിലെ പരമ്പരാഗത ചിത്രകാരന്മാർ ഇന്ത്യയുടെ ജീവിക്കുന്ന പൈതൃകം പ്രദർശിപ്പിച്ചപ്പോൾ, പുരിയിലെ വിദ്യാർത്ഥികളും കലാകാരന്മാരും യുവാക്കളുടെ സൃഷ്ടിപരമായ കഴിവുകൾ  പ്രകടിപ്പിച്ചു.  ഫൈൻ ആർട്സ്,സിനിമ ലോകത്തെ  പ്രശസ്ത വ്യക്തികൾ എന്നിവർ ഉൾപ്പെടെ ആയിരക്കണക്കിന് പ്രശസ്ത വ്യക്തികളുടെ പങ്കാളിത്തത്തിന്  ചെന്നൈ സാക്ഷ്യം വഹിച്ചു. ഇത് സേവാ പർവിന്റെ ഏറ്റവും വലിയ ഒത്തുചേരലുകളിലൊന്നായി മാറി .

 
 
SKY
 
*****

(Release ID: 2169410)
Read this release in: English , Urdu , Hindi