ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
കൊച്ചിയിലെ ഐസിഎആർ-സിഫ്റ്റിന്റെ പ്രവർത്തനം കേന്ദ്ര ഫിഷറീസ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖി അവലോകനം ചെയ്തു
വിളവെടുപ്പിന് ശേഷമുള്ള മത്സ്യ പരിപാലനം മെച്ചപ്പെടുത്തുന്നതിന് മത്സ്യ- സാങ്കേതികവിദ്യ ശക്തിപ്പെടുത്തുന്ന കർമ്മ പദ്ധതി
Posted On:
20 SEP 2025 1:28PM by PIB Thiruvananthpuram
ഐസിഎആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി) യുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന മന്ത്രാലയത്തിന് കീഴിലെ ഫിഷറീസ് വകുപ്പ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖി 2025 സെപ്റ്റംബർ 19-ന് കേരളത്തിലെ കൊച്ചി സന്ദർശിച്ചു. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ, സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) പ്രതിനിധികൾ, ഫിഷറീസ് സ്റ്റാർട്ടപ്പുകൾ, സമുദ്രോത്പന്ന കയറ്റുമതിക്കാർ, മറ്റ് മത്സ്യബന്ധന പങ്കാളികൾ എന്നിവർ ഹൈബ്രിഡ് രീതിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.

മത്സ്യ സംസ്കരണത്തിലും മൂല്യവർദ്ധന പ്രവർത്തനങ്ങളിലും ഉള്ള വിടവുകൾ, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരിഹരിക്കേണ്ടതിൻ്റെ ആവശ്യകത ഡോ. അഭിലക്ഷ് ലിഖി ഊന്നിപ്പറഞ്ഞു. വിളവെടുപ്പിനു ശേഷമുള്ള മത്സ്യ പരിപാലനം ശക്തിപ്പെടുത്തുന്നതിനും മത്സ്യബന്ധന മൂല്യ ശൃംഖല വർദ്ധിപ്പിക്കുന്നതിനും സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കാൻ അദ്ദേഹം ഐസിഎആർ-സിഐഎഫ്ടിയോടും മറ്റ് പങ്കാളികളോടും ആവശ്യപ്പെട്ടു.




മത്സ്യബന്ധന വകുപ്പ് ജോയിൻ്റ് സെക്രട്ടറി (ഉൾനാടൻ മത്സ്യബന്ധനം) ശ്രീ സാഗർ മെഹ്‌റ, "വിളവെടുപ്പാനന്തര പരിപാലനത്തിനും മൂല്യവർദ്ധനയ്ക്കുമുള്ള മത്സ്യ- സാങ്കേതികവിദ്യ" എന്ന വിഷയത്തിൽ പ്രത്യേക അവതരണം നടത്തി. കൂടുതൽ വിപണി അവസരങ്ങൾ ലഭിക്കുന്നതിനും മേഖലയുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യ ഉൽപന്നങ്ങൾ വൈവിധ്യവൽക്കരിക്കേണ്ടതിൻ്റെയും ആധുനിക മൂല്യവർദ്ധന സാങ്കേതിക വിദ്യകൾ സ്വീകരിക്കേണ്ടതിൻ്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഐസിഎആർ സ്ഥാപനങ്ങളുടെ ശക്തമായ ഗവേഷണ- വികസന പിന്തുണയോടെ വിളവെടുപ്പിനു ശേഷമുള്ള പരിപാലനം ഫലപ്രദമാക്കാനും നഷ്ടം കുറയ്ക്കാനും മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അതിലൂടെ പുനരുജ്ജീവന ശേഷിയുള്ളതും മത്സരാധിഷ്ഠിതവുമായ മത്സ്യബന്ധന മൂല്യ ശൃംഖല സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ഇതുവരെയുള്ള വികസനവും പുരോഗതിയും അവലോകനം ചെയ്യുന്നതിനായി ഡോ. ലിഖി ഇന്ന് (2025 സെപ്റ്റംബർ 20) തോപ്പുംപടിയിലെ കൊച്ചി മത്സ്യബന്ധന തുറമുഖം സന്ദർശിച്ചു. മത്സ്യത്തൊഴിലാളികളുമായി സംവദിച്ച അദ്ദേഹം തൊഴിലാളികൾക്ക് ലഭിച്ച ചൂര, ചെമ്മീൻ, കണവ തുടങ്ങിയ പ്രധാന മത്സ്യ ഇനങ്ങൾ വീക്ഷിച്ചു. ട്രാൻസ്‌പോണ്ടറുകളുടെ പ്രവർത്തനം മനസിലാക്കുന്നതിനും വെല്ലുവിളികൾ അറിയുന്നതിനും കടലിലുള്ള മത്സ്യത്തൊഴിലാളികളുമായും കപ്പൽ ഓപ്പറേറ്റർമാരുമായും അദ്ദേഹം ആശയവിനിമയം നടത്തി. പിഎംഎംഎസ്‌വൈ പ്രകാരം അനുവദിച്ചു നൽകിയ, നിലവിലുള്ള മത്സ്യബന്ധന തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കേന്ദ്ര സെക്രട്ടറി, തുറമുഖ അതോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
കൊച്ചി തുറമുഖത്തെക്കുറിച്ച്
ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് 2022 മാർച്ചിൽ തോപ്പുംപടിയിലെ കൊച്ചി മത്സ്യബന്ധന തുറമുഖ നവീകരണത്തിനും നിലവാരം ഉയർത്തുന്നതിനും കൊച്ചിൻ പോർട്ട് ട്രസ്റ്റിൻ്റെ പദ്ധതിക്ക് അംഗീകാരം നൽകി. മൊത്തം 169.17 കോടി രൂപയുടേതാണ് പദ്ധതി. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനക്ക് (PMMSY) കീഴിൽ 100 കോടി രൂപയാണ് കേന്ദ്ര ധനസഹായം. സാഗർമാലയ്ക്ക് കീഴിലുള്ള തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവുമായി സംയോജിപ്പിച്ചാണ് നടപ്പാക്കുന്നത്.
SKY
*******************
(Release ID: 2168906)