പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ആകസ്മിക വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
Posted On:
19 SEP 2025 6:26PM by PIB Thiruvananthpuram
പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ആകസ്മിക വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. സംഗീതത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനയ്ക്ക് അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
"പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ആകസ്മിക വിയോഗം ഞെട്ടൽ ഉളവാക്കി. സംഗീതത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനയുടെ പേരിൽ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾക്കിടയിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ വളരെ പ്രചാരമുള്ളവായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനങ്ങൾ നേരുന്നു. ഓം ശാന്തി."
"জনপ্ৰিয় কণ্ঠশিল্পী জুবিন গাৰ্গৰ আকস্মিক মৃত্যুত স্তম্ভিত হৈ পৰিছো। সংগীতৰ ক্ষেত্ৰখনলৈ আগবঢ়োৱা চহকী অৱদানৰ বাবে তেওঁ স্মৰণীয় হৈ থাকিব। তেওঁৰ গীত সকলো শ্ৰেণীৰ মানুহৰ মাজত অতি জনপ্ৰিয় আছিল। তেওঁৰ পৰিয়াল আৰু অনুৰাগীলৈ গভীৰ সমবেদনা জ্ঞাপন কৰিছো। ঔম শান্তি।"
-SK-
(Release ID: 2168658)