സാംസ്‌കാരിക മന്ത്രാലയം
സേവാ പര്‍വ് 2025: വികസിത ഭാരതത്തിന്റെ സര്‍ഗ്ഗാത്മക ആവിഷ്‌കാരങ്ങളില്‍ രാഷ്ട്രം ഒന്നിക്കുന്നു
Posted On:
18 SEP 2025 3:08PM by PIB Thiruvananthpuram
സേവനം, സര്‍ഗ്ഗാത്മകത, സാംസ്‌കാരിക അഭിമാനം എന്നിവയുടെ രാജ്യവ്യാപക ഉത്സവമായി 2025 സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ സാംസ്‌കാരിക മന്ത്രാലയം സേവാ പര്‍വ് 2025 ആഘോഷിക്കുന്നു. 2047ഓടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുഗുണമായ രീതിയില്‍ സമൂഹങ്ങളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും സേവനം(സേവ), സര്‍ഗ്ഗാത്മകത, സാംസ്‌കാരിക അഭിമാനം എന്നിവയുടെ കൂട്ടായ മുന്നേറ്റത്തില്‍ ഒരുമിപ്പിക്കാന്‍ സേവാ പര്‍വ് ലക്ഷ്യമിടുന്നു.

ആഘോഷങ്ങളുടെ ഭാഗമായി, മന്ത്രാലയം രാജ്യത്തുടനീളമുള്ള 75 പ്രധാന സ്ഥലങ്ങളില്‍ 'വികസിത് ഭാരത് കേ രംഗ്, കലാ കേ സംഗ്' എന്ന ആശയത്തിനു കീഴില്‍ 'വികസിത ഭാരതം' എന്ന വിഷയത്തില്‍ ഏകദിന ചിത്രരചന, ആര്‍ട്ട് വര്‍ക്ക്‌ഷോപ്പു(കലാ പരിശീലന കളരി)കള്‍ സംഘടിപ്പിക്കുന്നു. വികസിത ഇന്ത്യയുടെ കാഴ്ചപ്പാട് സര്‍ഗ്ഗാത്മകമായി പ്രകടിപ്പിക്കുന്നതിന് പ്രൊഫഷണല്‍ കലാകാരന്മാരെയും വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ കുട്ടികളെയും വ്യക്തികളേയും ഉള്‍പ്പെടുത്തുന്ന രീതിയിലാണ് ഈ വര്‍ക്ക്‌ഷോപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാ വിവരങ്ങളും ഔദ്യോഗിക സേവാ പര്‍വ് പോര്‍ട്ടലില്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാണ്: ( https://amritkaal.nic.in/sewa-parv.htm](https://amritkaal.nic.in/sewa-parv.htm)
2025 സെപ്തംബര്‍ 17ലെ ആഘോഷങ്ങള്‍
ആദ്യ ദിനം, സാംസ്‌കാരിക മന്ത്രാലയത്തിന്റെ സ്ഥാപനങ്ങളും പ്രാദേശിക കേന്ദ്രങ്ങളും ഇന്ത്യയിലുടനീളം പെയിന്റിംഗ് വര്‍ക്ക്‌ഷോപ്പുകളും കലാ ക്യാമ്പുകളും സംഘടിപ്പിച്ചു. ഇത് ജനപങ്കാളിത്തത്തിന്റെ യഥാര്‍ത്ഥ ശക്തി പ്രതിഫലിപ്പിച്ചു.

ഡിജിറ്റല്‍ പങ്കാളിത്തം
സാംസ്‌കാരിക മന്ത്രാലയം സേവാ പര്‍വ് പോര്‍ട്ടല്‍ വഴി ഡിജിറ്റലായി വിപുലമായ ജനപങ്കാളിത്തം സാധ്യമാക്കി.
* സ്ഥാപനങ്ങളുടെ അപ്‌ലോഡ്‌സ് : സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സേവാ പര്‍വ് പോര്‍ട്ടലില്‍ ( https://amritkaal.nic.in/sewa-parv.htm](https://amritkaal.nic.in/sewa-parv.htm) തങ്ങളുടെ പരിപാടികള്‍ രേഖപ്പെടുത്തുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.
* പൗരന്മാരുടെ സംഭാവനകള്‍: വ്യക്തികള്‍ക്ക് അവരുടെ കലാസൃഷ്ടികള്‍, ഫോട്ടോകള്‍, സര്‍ഗ്ഗാത്മക ആവിഷ്‌കാരങ്ങള്‍ എന്നിവ പോര്‍ട്ടലില്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാനും, #SewaParv എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കിടാനും കഴിയും.
* ബ്രാന്‍ഡിംഗ്, പബ്ലിസിറ്റി മെറ്റീരിയലുകള്‍ എന്നിവ Google Drive link ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം:

ഉപസംഹാരം
സേവാ പര്‍വ് 2025ന്റെ ഉദ്ഘാടന ദിനം രാജ്യവ്യാപകമായി ആവേശകരമായ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ഇത് യഥാര്‍ത്ഥ ജനപങ്കാളിത്തത്തിന്റെയും രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക ശക്തിയുടെയും പ്രതിഫലനമാണ്. സേവനം, വികസനം എന്നീ ശാശ്വത മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്ന ആഘോഷങ്ങള്‍ മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികദിനമായ 2025 ഒക്ടോബര്‍ 2 വരെ തുടരും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
**************
(Release ID: 2168318)