ന്യൂനപക്ഷകാര്യ മന്ത്രാലയം
ഗുരുദ്വാര ബംഗ്ലാ സാഹിബിൽ നടന്ന 2025-ലെ സ്വച്ഛതാ ഹി സേവാ പ്രചാരണത്തിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ. കിരൺ റിജിജു പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
17 SEP 2025 4:16PM by PIB Thiruvananthpuram
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ. കിരൺ റിജിജുവിന്റെ സാന്നിധ്യത്തിൽ ഗുരുദ്വാര ബംഗ്ലാ സാഹിബിൽ ന്യൂനപക്ഷകാര്യ മന്ത്രാലയം സ്വച്ഛതാ ഹി സേവാ കാമ്പയിൻ-2025 സംഘടിപ്പിച്ചു.
സ്വച്ഛതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തതിനും ശുചിത്വ യജ്ഞത്തിൽ പങ്കെടുത്തതിനും ശേഷം ഗുരുദ്വാര ബംഗ്ലാ സാഹിബ് പാർക്കിൽ നടത്തിയ പ്രസംഗത്തിൽ ശ്രീ. കിരൺ റിജിജു സ്വച്ഛതയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ജന്മദിനമായ 2025 സെപ്തംബർ 17 മുതൽ ആരംഭിച്ച് 2025 ഒക്ടോബർ രണ്ടു വരെ ദ്വിവാര ശുചിത്വാചരണം (സ്വച്ഛതാ പഖ്വാഡ) നടക്കുമെന്ന് ശ്രീ. റിജിജു പറഞ്ഞു.
'എല്ലാവർക്കുമൊപ്പം, എല്ലാവരെയും ഉൾച്ചേർക്കുന്ന വികസനം' (സബ്കാ സാത്ത് സബ്കാ വികാസ്) എന്ന പ്രധാനമന്ത്രിയുടെ ദർശനം, ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിലൂടെയും അടിസ്ഥാന സൗകര്യവികസനത്തിലൂടെയും മാത്രമെ യാഥാർത്ഥ്യമാകൂവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ. കിരൺ റിജിജു പറഞ്ഞു. ഇതിനായി ന്യൂനപക്ഷ മന്ത്രാലയം പ്രധാനമന്ത്രി പൈതൃക പ്രോത്സാഹന (പ്രധാനമന്ത്രി വിരാസത് കാ സംവർധൻ) പദ്ധതി, പ്രധാനമന്ത്രി പൊതു വികസന പരിപാടി (പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം) തുടങ്ങിയ വിവിധ പദ്ധതികളിലൂടെ തുടർച്ചയായി പരിശ്രമിച്ചുവരുന്നു.
പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് സമിതിയുടെ (ഡി.എസ്.ജി.എം.സി) ശ്രമങ്ങളെ കേന്ദ്രമന്ത്രി ശ്രീ. റിജിജു അഭിനന്ദിച്ചു. യുവാക്കളുടെ നൈപുണ്യ വികസനത്തിനായി ഈ സമിതി പ്രശംസനീയമായ ശ്രമങ്ങൾ നടത്തുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. സഫായ് മിത്രങ്ങൾക്കുള്ള ശുചീകരണ കിറ്റുകളും ശ്രീ. റിജിജു വിതരണം ചെയ്തു.
SKY
*****
( റിലീസ് ഐ.ഡി: 2167920)
സന്ദര്‍ശക കൗണ്ടര്‍ : 20