സഹകരണ മന്ത്രാലയം
azadi ka amrit mahotsav

ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ഛ് ഭാരത് ദിവസ് ആചരിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി, സഹകരണ മന്ത്രാലയം പ്രത്യേക സ്വച്ഛോത്സവ് പ്രചാരണം ആരംഭിച്ചു.

Posted On: 17 SEP 2025 5:23PM by PIB Thiruvananthpuram
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2-ന് സ്വച്ഛ് ഭാരത് ദിവസ് ആചരിക്കുന്നതിന് മുന്നോടിയായി, സഹകരണ മന്ത്രാലയം ഒരു പ്രത്യേക സ്വച്ഛോത്സവ്  പ്രചാരണം  ആരംഭിച്ചു. ഈ പ്രചാരണ പരിപാടിയുടെ  ഭാഗമായി സഹകരണ മന്ത്രാലയം സെക്രട്ടറി ഡോ. ആശിഷ് കുമാർ ഭൂട്ടാനിയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് സ്വച്ഛതാ പ്രതിജ്ഞയെടുക്കുകയും ന്യൂഡൽഹിയിലെ അടൽ അക്ഷയ് ഊർജ ഭവനിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കുകയും ചെയ്തു.

ഒക്ടോബർ 2-ന് നടക്കുന്ന സ്വച്ഛ് ഭാരത് ദിവസിന് മുന്നോടിയായി സഹകരണ മന്ത്രാലയം 2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ പ്രത്യേക സ്വച്ഛോത്സവ്  കാമ്പയിൻ നടത്താൻ പദ്ധതി തയ്യാറാക്കി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശത്തിലും ഈ ശുചിത്വ യജ്ഞത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റുന്നതിന്  മന്ത്രാലയം,രാജ്യത്തുടനീളമുള്ള സഹകരണ സ്ഥാപനങ്ങളുമായും സംഘടനകളുമായും  സഹകരിച്ച് പ്രവർത്തിക്കുന്നു.

ഒക്ടോബർ 2-ന്, 'സ്വച്ഛ് ഭാരത് ദിവസ്' വിവിധ സംസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങളോടെ ആചരിക്കും. വൃത്തിഹീനമായ സ്ഥലങ്ങൾ 'ക്ലീൻലിനെസ് ടാർഗെറ്റഡ് യൂണിറ്റുകളായി' (CTUs) കണ്ടെത്തി, പ്രത്യേക ശുചീകരണ യജ്ഞങ്ങളിലൂടെ  വൃത്തിയുള്ളതും സുരക്ഷിതവും പൊതുജന സൗഹൃദപരവുമായ ഇടങ്ങളാക്കി മാറ്റും. കൂടാതെ, പൊതു സ്ഥലങ്ങൾ വൃത്തിയാക്കൽ, ശുചീകരണ തൊഴിലാളികൾക്കായി പ്രത്യേക ആരോഗ്യ ക്യാമ്പുകൾ, പരിസ്ഥിതി സൗഹൃദ ഉത്സവങ്ങളുടെ പ്രോത്സാഹനം, 'വേസ്റ്റ് ടു ആർട്ട്'(മാലിന്യത്തിൽ നിന്ന് കലാരൂപങ്ങൾ) , 'സ്വച്ഛതാ പ്രതിജ്ഞ', 'റെഡ്യൂസ്-റീയൂസ്-റീസൈക്കിൾ' (RRR) (ഉപയോഗം കുറയ്ക്കൽ, പുനരുപയോഗം, പുനചംക്രമണം) തുടങ്ങിയ ബോധവൽക്കരണ പ്രവർത്തനങ്ങളും ഈ കാമ്പയിന്റെ ഭാഗമാണ്.

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനമായ 2025 സെപ്റ്റംബർ 25-ന്, "ഏക് ദിൻ, ഏക് ഘണ്ടാ, ഏക് സാത്ത്" (ഒരു ദിവസം, ഒരു മണിക്കൂർ, ഒരുമിച്ച്) എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി സഹകരണ മന്ത്രാലയം ഒരു പ്രത്യേക രാജ്യവ്യാപക ശുചിത്വ പരിപാടി സംഘടിപ്പിക്കും. ശുചിത്വത്തിനായി പൊതുജനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും ജീവനക്കാരെയും വിവിധ സംഘടനകളെയും ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഈ ദിവസം, എല്ലാവരും ഒരു മണിക്കൂർ ശുചിത്വത്തിനായി ഒരുമിച്ച് പ്രവർത്തിച്ച്, 'സ്വച്ഛ് ഭാരത്' ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റും. ഈ പരിശ്രമം പൊതുസ്ഥലങ്ങൾ വൃത്തിയാക്കാൻ സഹായിക്കുന്നതിനോടൊപ്പം, ശുചിത്വം ഒരു ജീവിതരീതിയാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പുകൂടിയായി മാറും.

ഒക്ടോബർ 2-ന്, 'സ്വച്ഛ് ഭാരത് ദിവസ്' വിവിധ സംസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങളോടെ ആചരിക്കും
.
 
SKY
 
******

(Release ID: 2167919)