കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ ബഹുതല പങ്കാളിത്ത (Multidisciplinary Partnership-MDP) സ്ഥാപനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA ) പൊതുജനാഭിപ്രായങ്ങൾ ക്ഷണിച്ചു.

Posted On: 17 SEP 2025 6:36PM by PIB Thiruvananthpuram

കൺസൾട്ടിംഗ്, ഓഡിറ്റിംഗ് സ്ഥാപനങ്ങളുടെ ആഭ്യന്തര ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരത സർക്കാരിന് കീഴിലുള്ള കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA ),  മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിൽ അന്തർ മന്ത്രി തല സമിതി (Inter-ministerial Group-IMG) രൂപീകരിച്ചു.

ഇന്ത്യൻ ബഹുതല പങ്കാളിത്ത (MDP) സ്ഥാപനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA ) പൊതുജനാഭിപ്രായങ്ങളും ക്ഷണിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കുറിപ്പ് കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA ) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA ) വെബ്‌സൈറ്റായ www.mcagov.in-ൽ "നോട്ടീസസ്", "ഇ-കൺസൾട്ടേഷൻ മൊഡ്യൂൾ" എന്നിവ ലഭ്യമാണ്.   ബന്ധപ്പെട്ട എല്ലാവർക്കും, പോർട്ടലിലോ so-pimca[at]gov[dot]in എന്ന ഇമെയിൽ വിലാസത്തിലോ 30.09.2025 നകം പ്രതികരണങ്ങൾ സമർപ്പിക്കാവുന്നതാണ്.

*****************


(Release ID: 2167859)
Read this release in: English , Urdu , Hindi