ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

നീല സമ്പദ്ഘടനയുടെ സുസ്ഥിര വളർച്ചയ്ക്ക് ഐസ്‌ലൻഡുമായി പങ്കാളിത്തം ഉറപ്പാക്കി കേന്ദ്ര ഫിഷറീസ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖിയുടെ നേതൃത്വത്തില്‍ ഉന്നതതല ഇന്ത്യൻ സംഘം

प्रविष्टि तिथि: 12 SEP 2025 2:42PM by PIB Thiruvananthpuram
കേന്ദ്ര ഫിഷറീസ് - മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രാലയത്തിന്  കീഴിലെ ഫിഷറീസ്  സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക സെക്രട്ടറിതല പ്രതിനിധി സംഘം ത്രിദിന സന്ദർശനത്തിന്റെ ഭാഗമായി 2025 സെപ്റ്റംബർ 10 മുതൽ 12 വരെ ഐസ്‌ലൻഡിലെ റെയ്ക്യാവിക്കിലെത്തി.  തന്ത്രപരമായ പങ്കാളിത്തം, നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, നൂതനാശയം കൈമാറൽ എന്നിവയിലൂടെ മത്സ്യബന്ധന - മത്സ്യകൃഷി മേഖലകളിൽ ഇന്ത്യയും ഐസ്‌ലൻഡും തമ്മിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനായിരുന്നു സന്ദർശനം.  
 
 

ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിക്കുന്ന ഡോ. ലിഖി സെപ്റ്റംബർ 11-ന് റെയ്ക്യാവിക്കിൽ ഐസ്‌ലാൻഡ് ഓഷ്യൻ ക്ലസ്റ്റർ (ഐഒസി) പ്രതിനിധികളുമായി ഉന്നതതല യോഗം ചേര്‍ന്നു.   മാലിന്യ രഹിത സാങ്കേതിക വിദ്യകളടക്കം ഉപയോഗപ്പെടുത്തി ഇന്ത്യയിൽ മത്സ്യബന്ധന, മത്സ്യകൃഷി കൂട്ടായ്മകള്‍ വികസിപ്പിക്കുന്നതിലെ സഹകരണമായിരുന്നു   പ്രധാന ചര്‍ച്ചാവിഷയം. സുസ്ഥിര സമുദ്ര സംരക്ഷണ രീതികളില്‍ ഐസ്‌ലൻഡിന്റെ സാങ്കേതിക നേതൃത്വവും ഇന്ത്യയുടെ വിപുലമായ ഉല്പാദന ശേഷിയും സംയോജിപ്പിക്കുന്നതിന്റെ സാധ്യതകള്‍  ചർച്ചയില്‍ ശ്രദ്ധാകേന്ദ്രമായി. ഐസ്‌ലൻഡിലെ കടൽ വിഭവ സംസ്കരണ വ്യവസായങ്ങൾക്ക് ഇന്ത്യയിലെ നിക്ഷേപ സാധ്യതകളും വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്താവുന്ന വഴികളും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. മേഖലയിലെ സുസ്ഥിരതയും മത്സരക്ഷമതയും വർധിപ്പിക്കാന്‍ മത്സ്യ സംസ്കരണം, മൂല്യവർധന, ഉല്പന്നത്തിന്റെ  ഉറവിടം തിരിച്ചറിയാനാവുന്ന സംവിധാനം, സാക്ഷ്യപ്പെടുത്തല്‍ എന്നിവയിൽ നൂതനാശയങ്ങളുടെ അടിസ്ഥാനത്തില്‍  സഹകരണത്തിന് ഊന്നൽ നൽകി.  


 
 

ഇന്ത്യയിൽ ഫിഷറീസ്, മത്സ്യകൃഷി സംഘങ്ങള്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച  കാഴ്ചപ്പാട് ദേശീയ ഫിഷറീസ് വികസന ബോർഡിലെ (എൻഎഫ്ഡിബി) മുതിർന്ന ഉദ്യോഗസ്ഥർ വിശദീകരിച്ചു. നിക്ഷേപം, നൂതനാശയങ്ങൾ, അന്താരാഷ്ട്ര സഹകരണം എന്നിവയിലെ സാധ്യതകളും അവർ എടുത്തുപറഞ്ഞു. ഐസ്‌ലൻഡിലെ പ്രമുഖ കമ്പനികളായ ബ്രിം ( BRIM), ഹംപിഡ്‌ജൻ,  ഐസ്‌ലാൻഡ് ഓഷ്യൻ ക്ലസ്റ്റർ എന്നിവ രാജ്യത്തെ മാലിന്യരഹിത രീതികളെക്കുറിച്ചും അത്യാധുനിക സംസ്കരണ സാങ്കേതികവിദ്യകളെക്കുറിച്ചും  കാഴ്ചപ്പാടുകൾ പങ്കുവെച്ചു. റെയ്ക്യാവിക്കിലെ ഇന്ത്യൻ അംബാസഡർ ശ്രീ ആർ. രവീന്ദ്രയും  എംബസിയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും  യോഗത്തിൽ പങ്കെടുത്തു. ഐസ്‌ലാൻഡ് ഓഷ്യൻ ക്ലസ്റ്റര്‍ സ്ഥാപകനും ചെയർമാനുമായ ശ്രീ തോർ സിഗ്ഫുസൺ, സ്റ്റാർട്ടപ്പ് ഐസ്‌ലാൻഡ് സ്ഥാപകൻ ശ്രീ ബാല കമലാഖരൻ എന്നിവരും ചർച്ചകളുടെ ഭാഗമായി.  ഐസ്‌ലൻഡിലെ പ്രമുഖ ഭക്ഷ്യ - ബയോടെക്നോളജി ഗവേഷണ സ്ഥാപനമായ മാറ്റിസ് സന്ദർശിച്ച ഡോ. ലിഖിയോട്   ഭക്ഷ്യസുരക്ഷ, ബയോടെക്നോളജി, സുസ്ഥിര സമുദ്രവിഭവ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച്  ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.  ഇന്ത്യയുടെ മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഗവേഷണ - സാങ്കേതികവിദ്യ കൈമാറ്റങ്ങളിലെ സഹകരണത്തിന്  സന്ദർശനം പുതുവഴികള്‍ തുറന്നു.

സെപ്റ്റംബർ 10-ന് ഇന്ത്യൻ പ്രതിനിധി സംഘം റെയ്ക്യാവിക്കിലെ ലൗഗാർദൽഷോളിൽ  ഐസ്‌ലാൻഡിക് മത്സ്യപ്രദര്‍ശനം- 2025 സന്ദർശിച്ചു.  സന്ദര്‍ശനവേളയില്‍‍ ഐസ്‌ലാൻഡ് വ്യവസായ മന്ത്രി  ഹന്ന കത്രിൻ ഫ്രിഡ്‌റിക്സണുമായി ഡോ. ലിഖി കൂടിക്കാഴ്ച നടത്തി. മത്സ്യബന്ധന - മത്സ്യകൃഷി മേഖലകളിലെ വികസനത്തെക്കുറിച്ചും സ്ഥാപനപരവും വാണിജ്യപരവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്താവുന്ന അവസരങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. സുസ്ഥിര മത്സ്യബന്ധനത്തിലെ നൂതന സാങ്കേതികവിദ്യകളും മികച്ച പ്രവർത്തനങ്ങളും സംബന്ധിച്ച് മനസ്സിലാക്കാൻ പ്രമുഖ ഐസ്‌ലൻഡിക് മത്സ്യബന്ധന സംഘടനകളും ഏജൻസികളും  സംരംഭകരുമായി ഇന്ത്യൻ സംഘം സംവദിച്ചു. വിഷയാധിഷ്ഠിത  ചർച്ചകളുടെ ഭാഗമായി ഭാവി സഹകരണത്തിന് ഇരു രാജ്യങ്ങളും നിരവധി സുപ്രധാന  മേഖലകൾ കണ്ടെത്തി. മാലിന്യ രഹിത രീതികളിലൂടെ  മത്സ്യബന്ധന, മത്സ്യകൃഷി സംഘങ്ങള്‍ രൂപീകരിക്കുന്നതിനൊപ്പം  ഉല്പന്ന സംസ്കരണ സൗകര്യങ്ങളും ചരക്ക് കൈമാറ്റ ശേഷിയും മൂല്യവർധന സംവിധാനങ്ങളും കൃത്യമായ പരിശോധനയും സാക്ഷ്യപ്പെടുത്തല്‍‌ സംവിധാനങ്ങളുമടങ്ങുന്ന  ആഴക്കടൽ മത്സ്യബന്ധന കപ്പലുകളുടെ വിന്യാസവും  ഇതിലുൾപ്പെടുന്നു. ആഴക്കടൽ മത്സ്യബന്ധന സാങ്കേതികവിദ്യ പരിശീലനത്തിനും ശേഷി വര്‍ധനയ്ക്കും ചര്‍ച്ച ഊന്നൽ നൽകി. ഒപ്പം നിയമ നിര്‍വഹണ നിയന്ത്രണ നടപടികള്‍ക്കും വിഭവ പരിപാലനം മെച്ചപ്പെടുത്താനും നൂതന കപ്പൽ നിരീക്ഷണ - സുരക്ഷാ  സംവിധാനങ്ങൾ സ്വീകരിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.  കൂടാതെ ഇന്ത്യയിലെ മലയോര സംസ്ഥാനങ്ങളിൽ ശുദ്ധജലമത്സ്യ  വളർത്തൽ, ആരോഗ്യ പരിപാലനം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും ആൻഡമാൻ  - നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ചൂരയ്ക്കും സമാന മത്സ്യ ഇനങ്ങൾക്കും  പ്രത്യേക മത്സ്യബന്ധന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലെ  സഹകരണത്തെക്കുറിച്ചും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു.

ഇന്ത്യ-ഐസ്‌ലാൻഡ് സഹകരണത്തിലെ  പുതിയ അധ്യായത്തിന് തുടക്കമിടുന്ന ഈ സന്ദർശനം  മത്സ്യബന്ധന, മത്സ്യകൃഷി മേഖലകളിൽ സംയുക്ത ഗവേഷണത്തിനും വ്യാവസായിക പങ്കാളിത്തത്തിനും  നൂതനാശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വളർച്ചയ്ക്കും  വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
PMMSY യ്ക്ക് കീഴിലുള്ള ഇന്ത്യയുടെ ക്ലസ്റ്റർ അധിഷ്ഠിത സമീപനം

മത്സ്യബന്ധനത്തിലും മത്സ്യകൃഷിയിലും മത്സരക്ഷമതയും സംഘടിത വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി PMMSY യ്ക്ക് കീഴിൽ ഒരു ക്ലസ്റ്റർ അധിഷ്ഠിത വികസന മാതൃക ഇന്ത്യാ ഗവൺമെന്റ് ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ, വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 34 ക്ലസ്റ്ററുകളെ വിജ്ഞാപനം ചെയ്തിട്ടുണ്ട്.ഉൽപ്പാദനം മുതൽ കയറ്റുമതി വരെയുള്ള മുഴുവൻ മൂല്യ ശൃംഖലയിലുടനീളം - സൂക്ഷ്മ, ചെറുകിട, ഇടത്തരം, വലിയ - ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ വലിപ്പത്തിലുമുള്ള സംരംഭങ്ങളെ ഒന്നിപ്പിക്കുന്നതിലൂടെ ക്ലസ്റ്റർ അധിഷ്ഠിത സമീപനം മത്സരശേഷിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നു.


ഇതുവരെ, കേരളത്തിൽ കൊല്ലത്തുള്ള  പേൾ സ്പോട്ട് (കരിമീൻ) ക്ലസ്റ്റർ ഉൾപ്പടെ  രാജ്യത്തുടനീളം 34 ക്ലസ്റ്ററുകൾ  പ്രഖ്യാപിച്ചിട്ടുണ്ട് .

 

Sr.No.

State

Cluster

1

Lakshadweep

Seaweed Cluster

2

Madurai, Tamil Nadu

Ornamental Fisheries

3

Hazaribagh, Jharkhand

Pearl Cluster

4

Andaman & Nicobar Islands

Tuna Cluster

5

Soreng, Sikkim

Organic Fisheries Cluster

6

Anantnag, Jammu & Kashmir

Coldwater Fisheries Cluster

7

Sirsa, Haryana

Saline Water Aquaculture Cluster

8

Bhopal, Madhya Pradesh

Reservoir Fisheries Cluster

9

Raipur, Chhattisgarh

Tilapia Cluster

10

Siwan, Bihar

Wetland Fisheries Cluster

11

Siddharthnagar, Uttar Pradesh

Pangasius Cluster

12

Balasore, Odisha

Scampi Cluster

13

Bhimavaram, Andhra Pradesh

Brackish Water Aquaculture Cluster

14

Uttar Kannada, Karnataka

Sea Cage Cluster

15

Mancherial, Telangana

Murrel Cluster

16

Kollam, Kerala

Pearl Spot Cluster

17

Gir Somnath, Gujarat

Fishing Harbour Cluster

18

Muktsar Sahib, Punjab

Saline water Aquaculture cluster

19

Pithoragarh, Uttarakhand

Cold water Fisheries cluster

20

Purba Mednipur, West Bengal

Dry Fish Cluster

21

Karaikal, Puducherry

Fishing Harbour Cluster

22

Mokokchung, Nagaland

Integrated fish farming Cluster

23

Bishnupur, Manipur

Pengba fish Cluster

24

Goalpara, Assam

Riverine Fisheries Cluster

25

Kolasib, Mizoram

Paddy cum fish Cluster

26

Ziro, Arunachal Pradesh

Aqua-tourism Cluster

27

Kargil, LADAKH

Coldwater Fisheries Cluster

28

North Goa, Goa

Estuarine cage Cluster

29

Kullu, Himachal Pradesh

Coldwater Fisheries Cluster

30

Unakoti, Tripura

Pabda fisheries Cluster

31

Churu, Rajasthan

Saline water aquaculture Cluster

32

Raigad, Maharashtra

Fisheries Cooperatives Cluster

33

Diu (Vanakbara), DNH & DD

Fishing Harbour Cluster

34

West Khasi Hills, Meghalaya

Organic fish farming Cluster

 


കൂടുതൽ വിവരങ്ങൾക്ക് താഴെ നല്‍കിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 
SKY
 
*******

(रिलीज़ आईडी: 2166048) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी