തെരഞ്ഞെടുപ്പ് കമ്മീഷന്‍
മാധ്യമ-ബഹുജനസമ്പർക്ക ഉദ്യോഗസ്ഥർക്കായി ECI-യുടെ ഏകദിന ശിൽപ്പശാല
Posted On:
11 SEP 2025 7:56PM by PIB Thiruvananthpuram
1. 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ (CEO) ഓഫീസുകളില്‍ നിന്നുള്ള മീഡിയ നോഡൽ ഓഫീസര്മാ ര്ക്കും സോഷ്യല്‍ മീഡിയ നോഡൽ ഓഫീസര്മാ്ര്ക്കും വേണ്ടി, 2025 സെപ്റ്റംബര്‍ 12-ന് ന്യൂഡല്ഹിയില്‍ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ ഗ്യാനേഷ് കുമാർ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷണര്മാീരായ ഡോ. സുഖ്ബീര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരും പങ്കെടുക്കും.
2. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ ഭരണഘടന അനുശാസിക്കുംവിധം നടത്തപ്പെടുന്നു എന്നതിന് ഊന്നല്‍ നൽകുന്നതാണ് ശിൽപ്പശാല. സമയബന്ധിതവും ഏകോപിതവുമായ രീതിയില്‍ നിയമപരവും വസ്തുതാപരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കാൻ സജ്ജമാക്കുന്നതും ശിൽപ്പശാല ലക്ഷ്യമിടുന്നു.
3. തെരഞ്ഞെടുപ്പു പ്രക്രിയകളുമായി ബന്ധപ്പെട്ട്, തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനും പൊതുജനങ്ങളിൽ തെറ്റായ വിവരങ്ങൾ പരത്തുന്നതിനുമായി സമൂഹമാധ്യമങ്ങളിലും മറ്റും മോശം പ്രവണതകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തില്‍, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസുകളില്‍ വിവരവിനിമയ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതും ശിൽപ്പശാലയുടെ ലക്ഷ്യമാണ്. ഇത്തരം പ്രവണതകളെ പ്രതിരോധിക്കാൻ വസ്തുതാപരമായ മറുപടികൾ അടിസ്ഥാനമാക്കി, ശാസ്ത്രീയവും യുക്തിസഹവുമായ സമീപനം ഉറപ്പാക്കാനും ശിൽപ്പശാല ലക്ഷ്യമിടുന്നു.
4. 2025 ഏപ്രിൽ 9 നും 2025 ജൂൺ 5 നും ന്യൂഡൽഹിയിൽ IIIDEM-ൽ നടന്ന രണ്ട് ഓറിയന്റേഷൻ പ്രോഗ്രാമുകളിൽ നിന്നുള്ള പഠനങ്ങളെ ഈ ശിൽപ്പശാല ശക്തിപ്പെടുത്തും. വോട്ടർമാർക്കും മറ്റ് പങ്കാളികൾക്കും സമയബന്ധിതവും പരിശോധിച്ചുറപ്പിച്ചതും ആധികാരികവുമായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും തെറ്റായ വിവരങ്ങളാൽ വഴിതെറ്റിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കുന്നതിന് ഭാവിയിലേക്കുള്ള തന്ത്രങ്ങൾ രൂപപ്പെടുത്താനും ശിൽപ്പശാല സഹായിക്കും.
-AT-
(Release ID: 2165813)
Visitor Counter : 2