രാജ്യരക്ഷാ മന്ത്രാലയം
ഡൽഹിയിലെ നേവി ചിൽഡ്രൻ സ്കൂളിലെ വിദ്യാർത്ഥികളുമായി രാജ്യരക്ഷാ മന്ത്രി സംവദിച്ചു
Posted On:
08 SEP 2025 5:21PM by PIB Thiruvananthpuram
ഡൽഹിയിലെ നേവി ചിൽഡ്രൻ സ്കൂളിന്റെ (എൻസിഎസ്) വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, വിദ്യാർത്ഥികളുമായും പ്രിൻസിപ്പലുമായും രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഇന്നലെ (2025 സെപ്റ്റംബർ 08) ന്യൂഡൽഹി സൗത്ത് ബ്ലോക്കിൽ സംവദിച്ചു. ലക്ഷ്യബോധത്തോടെ സ്വപ്നം കാണാനും, ആത്മാർത്ഥതയോടെ ലക്ഷ്യങ്ങൾ പിന്തുടരാനും, എല്ലാശ്രമങ്ങളിലും ശക്തമായ ദേശാഭിമാനബോധം ഉയർത്തിപ്പിടിക്കാനും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട്, രാജ്യരക്ഷാ മന്ത്രി ആവശ്യപ്പെട്ടു. വിനയത്തോടെ ശക്തരായിരിക്കാനും, ഏതവസ്ഥയിലും സത്യസന്ധതയോടും ആദരവോടും കൂടി കടമകൾ നിറവേറ്റാനും അദ്ദേഹം ആഹ്വനം ചെയ്തു. കുട്ടികളുടെ സ്വഭാവ വികസനത്തിൻറെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നൽ നൽകി.
അച്ചടക്കം, സേവനം, ദേശസ്‌നേഹം എന്നിവയിലൂടെ വിദ്യാർത്ഥികളുടെ സ്വഭാവവും അഭിലാഷങ്ങളും രൂപപ്പെടുത്തുന്നതിൽ എൻസിഎസിന്റെ പങ്കിനെ ശ്രീ രാജ്‌നാഥ് സിംഗ് പ്രശംസിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂളുകൾ രാഷ്ട്രനിർമ്മാണത്തിൽ വഹിക്കുന്ന നിർണായക പങ്കിനെ അദ്ദേഹം പ്രകീർത്തിച്ചു. ഈ സ്ഥാപനങ്ങൾ പഠന കേന്ദ്രങ്ങൾ മാത്രമല്ല, അടുത്ത തലമുറയ്ക്ക് നേതൃത്വം, സമഗ്രത, ഉത്തരവാദിത്തം എന്നീ മൂല്യങ്ങൾ പകരുന്ന വേദികളാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
പരിപാടിയിൽ, എൻസിഎസിന്റെ ദർശനത്തെയും നേട്ടങ്ങളെയും കുറിച്ച് ഒരു സംക്ഷിപ്ത അവലോകനം രാജ്യരക്ഷാ മന്ത്രിക്ക് നൽകി. വിദ്യാർഥികളുടെ സമഗ്ര വികസനത്തിൽ സ്കൂൾ എങ്ങനെ പ്രധാന പങ്ക് വഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള അനുഭവങ്ങൾ വിദ്യാർത്ഥികൾ പങ്കുവെച്ചു. രാജ്യരക്ഷാ മന്ത്രിയോടുള്ള ആദരസൂചകമായി കൈകൊണ്ട് നിർമ്മിച്ച വസ്തുക്കളും ഒരു കോഫി ടേബിൾ ബുക്കും മകുടവും വിദ്യാർത്ഥികൾ അദ്ദേഹത്തിന് സമ്മാനിച്ചു.
SKY
(Release ID: 2164885)
Visitor Counter : 2