ധനകാര്യ മന്ത്രാലയം
പൊതുമേഖലാ സംരംഭങ്ങൾക്ക് (പിഎസ്‌ഇ) സ്കോപ്പ് എമിനൻസ് പുരസ്‌കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു
Posted On:
29 AUG 2025 6:25PM by PIB Thiruvananthpuram
സ്കോപ്പ് എമിനൻസ് പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് ന്യൂഡൽഹിയിൽ സമ്മാനിച്ചു. ധനകാര്യ മന്ത്രാലയത്തിലെ പബ്ലിക് എന്റർപ്രൈസസ് വകുപ്പിന്റെ (ഡിപിഇ) പിന്തുണയോടെ, സ്റ്റാൻഡിംഗ് കോൺഫറൻസ് ഓഫ് പബ്ലിക് എന്റർപ്രൈസസ് (സ്കോപ്) സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരി, ഡിപിഇ സെക്രട്ടറി ശ്രീ കെ. മോസസ് ചാലായി, സ്കോപ് ചെയർമാൻ ശ്രീ കെ. പി. മഹാദേവസ്വാമി, സ്കോപ് ഡയറക്ടർ ജനറൽ ശ്രീ അതുൽ സോബ്തി എന്നിവർ സന്നിഹിതരായിരുന്നു.
വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, പൊതുമേഖലാ സംരംഭങ്ങളുടെ (പിഎസ്ഇ) ഉന്നതാധികാരികൾ സ്കോപ്പി ൻറെ ദേശീയ, അന്തർദേശീയ പങ്കാളികളായ സംഘടകളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
ചടങ്ങിൽ സംസാരിച്ച രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു, രാജ്യത്തിൻറെ വികസനത്തിന് പൊതുമേഖലാ സംരംഭങ്ങൾ നൽകിയ ഗണ്യമായ സംഭാവനകളുടെ ആഘോഷമാണ് സ്കോപ് എമി നൻസ് പുരസ്‌കാരങ്ങളെന്ന് പറഞ്ഞു. പൊതുമേഖലയെയും അതിന്റെ നേതൃത്വത്തെയും അഭിനന്ദിച്ച രാഷ്‌ട്രപതി, സാമൂഹികം, സാമ്പത്തികം, പരിസ്ഥിതി, സാങ്കേതികം, ധാർമ്മികത എന്നിവയുൾപ്പെടെ എല്ലാ മാനദണ്ഡങ്ങളിലും അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. സ്ത്രീ ശാക്തീകരണം, സുസ്ഥിര വികസനം, കോർപ്പറേറ്റ് ഭരണം, കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം, നവീകരണം തുടങ്ങിയ ബഹുമുഖ മാനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് SCOPE നെ രാഷ്‌ട്രപതി അഭിനന്ദിച്ചു.
സാമ്പത്തിക വികസനത്തിനും സാമൂഹിക ഉൾക്കൊള്ളലിനും പൊതുമേഖല ശക്തമായ മാർഗമാണെന്ന് രാഷ്ട്രപതി പറഞ്ഞു. 2047 ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിൽ സിപിഎസ്‌ഇകൾ നിർണായക പങ്ക് വഹിക്കുമെന്ന് ശ്രീമതി ദ്രൗപതി മുർമു ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആത്മനിർഭർ ഭാരത്, 'മെയ്ക്ക് ഇൻ ഇന്ത്യ' കാമ്പെയ്‌നുകളിൽ സിപിഎസ്‌ഇകളുടെ ഫലപ്രദമായ പങ്കിനെ അഭിനന്ദിച്ച രാഷ്‌ട്രപതി, ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത്, തദ്ദേശീയ വ്യോമ പ്രതിരോധ നിയന്ത്രണ, റിപ്പോർട്ടിംഗ് സിസ്റ്റം - ആകാശ്തീർ അതിന്റെ അപ്രമാദിത്വം തെളിയിച്ചതായി പറഞ്ഞു.
പൊതുമേഖല നിലവിൽ വന്നതുമുതൽ വളരെ ദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നും രാഷ്ട്രനിർമ്മാണത്തിൽ തന്ത്രപരമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും ശ്രീ പങ്കജ് ചൗധരി പറഞ്ഞു. അനിശ്ചിതത്വത്തിന്റെയും പ്രതിസന്ധിയുടെയും കാലഘട്ടങ്ങളിൽ പോലും പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം സ്ഥിരത പുലർത്തുന്നുവെന്നും അവ സുസ്ഥിര വളർച്ചയുടെ പാതയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ വളർച്ചയും സാമൂഹിക-സാമ്പത്തിക വികസനവും സാധ്യമാക്കുന്നതിൽ സിപിഎസ് ഇകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശ്രീ കെ. മോസസ് ചാലായി പറഞ്ഞു. ഏകദേശം 15 ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുകയും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പരോക്ഷമായി ഉപജീവനമാർഗ്ഗമൊരുക്കുകയും ചെയ്യുന്നതിലൂടെ രാഷ്ട്രനിർമ്മാണം സാമ്പത്തിക വളർച്ചഎന്നീ ഇരട്ട ഉത്തരവാദിത്തം പൊതുമേഖല വഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യകത്മാക്കി. പ്രവർത്തിക്കുക അല്ലെങ്കിൽ നശിക്കുക എന്ന രീതിയിലുള്ള പുതിയ ആവാസവ്യവസ്ഥയിൽ, സിപിഎസ് ഇകൾ എല്ലായ്‌പ്പോഴും മത്സരശേഷി പ്രകടിപ്പിക്കുകയും പ്രവർത്തനക്ഷമത നിലനിർത്തുകയും വേണമെന്നും അദ്ദേഹം നിർദേശിച്ചു.
സി.പി.ഇ.കൾ സുസ്ഥിര വികസനത്തിന് വഴിയൊരുക്കുകയും ഉയർന്ന വിശ്വാസ്യത പുലർത്തുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീ കെ.പി. മഹാദേവസ്വാമി പറഞ്ഞു. ആഗോളതലത്തിൽ മികവിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെട്ട് പൊതുമേഖലയ്ക്ക് അഭിവൃദ്ധി പ്രാപിക്കാനും വിജയിക്കാനുമുള്ള അനുകൂല നയവും ബിസിനസ് അന്തരീക്ഷവും ഉറപ്പാക്കുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനും സ്കോപ് നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു.
പൊതുമേഖലാ സംരംഭങ്ങൾ ആഗോളതലത്തിൽ അംഗീകരം നേടുകയും ഉയർന്ന മത്സരക്ഷമതയും രാജ്യത്തിൻറെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ സംഭാവന നൽകുന്നവയുമായി മാറിയിട്ടുണ്ടെന്ന് ശ്രീ അതുൽ സോബ്തി നേരത്തെ തന്റെ സ്വാഗത പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഈ യാത്രയിൽ, സ്കോപ് സാഹോദര്യം ശക്തിപ്പെടുത്തുകയാണ്. സ്വാശ്രയവും സമൃദ്ധവും നീതിയുക്തവുമായ ഭാരതത്തിനായുള്ള പ്രേരണാശക്തിയായി തുടരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
*************
(Release ID: 2162099)
Visitor Counter : 11