വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഇൻ- ബിൽഡിംഗ് നെറ്റ്‌വർക്കിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനായി ട്രായ് യുടെ കീഴിൽ ഇതാദ്യമായി എട്ട് ഡിജിറ്റൽ കണക്റ്റിവിറ്റി റേറ്റിംഗ് ഏജൻസികൾ രജിസ്റ്റർ ചെയ്തു
Posted On:
29 AUG 2025 3:05PM by PIB Thiruvananthpuram
ന്യൂഡൽഹി, 2025 ഓഗസ്റ്റ് 29 – 'റേറ്റിംഗ്‌സ് ഓഫ് പ്രോപ്പർട്ടീസ് ഫോർ ഡിജിറ്റൽ കണക്റ്റിവിറ്റി റെഗുലേഷൻസ് 2024' പ്രകാരം എട്ട് അപേക്ഷകർക്ക് ഡിജിറ്റൽ കണക്റ്റിവിറ്റി റേറ്റിംഗ് ഏജൻസി (DCRA) ആയി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) രജിസ്ട്രേഷൻ അനുവദിച്ചു. ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം ഡിജിറ്റൽ കണക്റ്റിവിറ്റി വിലയിരുത്താനും റേറ്റിങ് നടത്താനും ഇനിപ്പറയുന്ന എട്ട് DCRA കൾക്ക് അധികാരമുണ്ടായിരിക്കും.:-
1. M/s ആർഡം ടവർജെൻ പ്രൈവറ്റ് ലിമിറ്റഡ്
2. M/s ക്രെസ്റ്റ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്
3. M/s CTL ഇൻഫോകോം പ്രൈവറ്റ് ലിമിറ്റഡ്
4. M/s ESTEX ടെലികോം പ്രൈവറ്റ് ലിമിറ്റഡ്
5. M/s ഫ്രോഗ് സെൽസാറ്റ് ലിമിറ്റഡ്
6. M/s ഫിസ്ട്രീം കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്
7. M/s ശൗര്യ ടെലി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്
8. M/sTUV SUD സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ്
രജിസ്ട്രേഷൻ ചട്ടങ്ങളും നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി പാലിക്കുന്ന പക്ഷം രജിസ്ട്രേഷൻ അനുവദിച്ച തീയതി മുതൽ അഞ്ച് വർഷത്തേക്ക്, അതായത് 2025 ഓഗസ്റ്റ് 27 മുതൽ പ്രാബല്യമുണ്ടാകും. 2025 ഓഗസ്റ്റ് 13-ന് പുറത്തിറക്കിയ റേറ്റിംഗ്‌സ് ഓഫ് പ്രോപ്പർട്ടീസ് ഫോർ ഡിജിറ്റൽ കണക്റ്റിവിറ്റി മാനുവൽ വ്യക്തമാക്കുന്ന രീതിശാസ്ത്രം അനുസരിച്ച് DCRA ഡിജിറ്റൽ കണക്റ്റിവിറ്റിയുടെ വിലയിരുത്തൽ നടത്തണം.
ഈ വിലയിരുത്തലുകളെ അടിസ്ഥാനമാക്കി, DCRA പ്രോപ്പർട്ടികൾക്ക് ഡിജിറ്റൽ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട 'സ്റ്റാർ റേറ്റിംഗ്' നൽകും. വാങ്ങുന്നവർക്കും, വാടകക്കാർക്കും, ബിസിനസ് സ്ഥാപനങ്ങൾക്കും കണക്റ്റിവിറ്റിയുടെ യഥാർത്ഥ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവബോധപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാൻ ഈ റേറ്റിംഗുകൾ സഹായകമാകും.
SKY
******
(Release ID: 2161897)
Visitor Counter : 15