ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലുടനീളമുള്ള തീർത്ഥാടന പാതകളിലെ ചുമടെടുക്കുന്ന മൃഗങ്ങളുടെ ക്ഷേമത്തിനും പരിപാലനത്തിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡി എ എച്ച് ഡി

Posted On: 27 AUG 2025 5:24PM by PIB Thiruvananthpuram
മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് (DAHD) “ഇന്ത്യയിലെ മത തീർത്ഥാടന പാതകളിൽ ചുമടെടുക്കുന്ന മൃഗങ്ങളുടെ ക്ഷേമത്തിനും പരിപാലനത്തിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ” പുറത്തിറക്കി. അമർനാഥ് യാത്ര, ചാർ ധാം യാത്ര, വൈഷ്ണോദേവി യാത്ര, മണിമഹേഷ് യാത്ര തുടങ്ങിയ യാത്രകളിൽ തീർത്ഥാടകരേയും ചരക്കുകളേയും വഹിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ചുമടെടുക്കുന്ന മൃഗങ്ങളുടെ (കുതിരകൾ, കോവർകഴുതകൾ, കഴുതകൾ) രജിസ്ട്രേഷൻ, ആരോഗ്യ സർട്ടിഫിക്കേഷൻ, കാലാവസ്ഥയുമായി പൊരുത്തപ്പെടുത്തൽ, ക്ഷേമ പരിപാലനം എന്നിവയ്ക്കുള്ള ഒരു ഏകീകൃത ചട്ടക്കൂട് ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാക്കുന്നു.
 
എല്ലാ ചുമടെടുക്കുന്ന മൃഗങ്ങളുടേയും നിർബന്ധിത രജിസ്ട്രേഷനും ടാഗിംഗും, ഗ്ലാൻഡർ, ഇക്വൈൻ ഇൻഫ്ലുവൻസ എന്നീ രോഗങ്ങൾക്കുള്ള നിർബന്ധിത പരിശോധനയോടുകൂടിയ ആരോഗ്യ സർട്ടിഫിക്കേഷൻ, ഉയർന്ന പ്രദേശങ്ങളിൽ വിന്യസിക്കുന്നതിന് മുമ്പുള്ള കുറഞ്ഞ കാലാവസ്ഥ പൊരുത്തപ്പെടുത്തൽ കാലയളവ് എന്നിവ ഈ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. തീർത്ഥാടന പാതകളിലെ ഓരോ അഞ്ച് കിലോമീറ്ററിലും മൃഗഡോക്ടർമാർ, പാരാ പ്രൊഫഷണലുകൾ, മരുന്നുകൾ, IV ദ്രാവകങ്ങൾ, ക്വാറന്‍റൈൻ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന വെറ്ററിനറി ചെക്ക്-പോസ്റ്റുകൾ സ്ഥാപിക്കും. വിശ്രമ കേന്ദ്രങ്ങൾ, കുടിവെള്ള സൗകര്യം, ശാസ്ത്രീയമായി നിർവചിക്കപ്പെട്ട ലോഡ് പരിധികൾ, രാത്രി സഞ്ചാര നിരോധനം എന്നിവയിലൂടെ കരുണാർദ്രമായ ജോലി സാഹചര്യങ്ങൾക്ക് ഊന്നൽ നൽകിയിട്ടുണ്ട്. അതേസമയം ഉത്തരവാദിത്തവും മൃഗക്ഷേമവും ഉറപ്പാക്കുന്നതിന് എല്ലാ ചുമടെടുക്കുന്ന മൃഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കിയിട്ടുണ്ട്. രോഗങ്ങൾ തടയാനും നിയന്ത്രിക്കാനും ഐ സി എ ആർ-എൻ ആർ സി യുമായി ചേർന്ന് പ്രതിരോധ കുത്തിവയ്പ്പ് സമയക്രമവും നിരീക്ഷണ നടപടികളും കൂടുതൽ ശക്തിപ്പെടുത്തും.
 
ചുമടെടുക്കുന്ന മൃഗങ്ങളുടെ ക്ഷേമം, അവയുടെ പ്രകടനം, തീർത്ഥാടകരുടെ സുരക്ഷ, പൊതുജനാരോഗ്യം, ഇവയെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം എന്നിവയെ നേരിട്ട് ബാധിക്കുന്നതിനാൽ ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ മൃഗക്ഷേമത്തിന് മുൻഗണന നൽകിയിട്ടുണ്ട്. വിശ്രമം, കുടിവെള്ളം, ചികിത്സാ സൗകര്യങ്ങൾ, നിശ്ചിത ലോഡ് പരിധികൾ, കടുത്ത ഉപകരണങ്ങളുടെ നിരോധനം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഈ മാർഗ്ഗനിർദ്ദേശങ്ങൾ മൃഗങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ക്ഷേമത്തിനും സുസ്ഥിരമായ ഉപജീവനത്തിനും പിന്തുണ നല്കുകയും ചെയ്യുന്നു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുസ്ഥിര തീർത്ഥാടന നിർവ്വഹണം പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശ ഭരണകൂടങ്ങൾക്കും വെറ്ററിനറി അധികാരികൾക്കും പിന്തുണ നല്കുന്നതിനും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നു.
 
 
 
തീർത്ഥാടന കേന്ദ്രങ്ങളിൽ ഫലപ്രദമായി ഈ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനായി, സംസ്ഥാന സർക്കാരുകൾ, ക്ഷേത്ര ബോർഡുകൾ, മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള സമിതി (SPCAs) എന്നിവയുമായി സഹകരിച്ച് ഡി എ എച്ച് ഡി സൗകര്യമൊരുക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. ഈ മേഖലയിലെ വിദഗ്ധർ, വിവിധ പങ്കാളികൾ, സംസ്ഥാന സർക്കാരുകൾ, അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ(AWBI), ഹിസാറിലെ ഐ സി എ ആർ(ICAR)–നാഷണൽ റിസർച്ച് സെൻ്റർ ഓൺ ഇക്വൈൻസ്(NRCE) എന്നിവർ ഉൾപ്പെട്ട കൂടിയാലോചനയിലൂടെയാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയത്.
 
 
പതിവുചോദ്യങ്ങൾക്ക് (FAQs): ഇവിടെ ക്ലിക്ക് ചെയ്യുക

(Release ID: 2161379)
Read this release in: English , Urdu , Hindi