യുവജനകാര്യ, കായിക മന്ത്രാലയം
കേന്ദ്ര മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ 2025-ലെ ഏഷ്യാ കപ്പ് ഹോക്കി ട്രോഫി പ്രകാശനം ചെയ്തു
Posted On:
25 AUG 2025 8:24PM by PIB Thiruvananthpuram
ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 7 വരെ ബീഹാറിലെ രാജ്ഗിർ ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന 12-ാമത് ഏഷ്യാ കപ്പ് പുരുഷ ഹോക്കി 2025-ൻറെ കൗണ്ട്ഡൗൺ അടയാളപ്പെടുത്തിക്കൊണ്ട്, കേന്ദ്ര യുവജനകാര്യ- കായിക- തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച തിളക്കമാർന്ന ട്രോഫി പ്രകാശനം ചെയ്തു.
ബീഹാർ ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര ഹോക്കി ടൂർണമെന്റ് എന്ന നിലയിൽ രാജ്ഗിർ പതിപ്പ് ചരിത്രത്തിൽ ഇടം പിടിക്കുന്നതോടെ, സംസ്ഥാനത്തിന്റെ വളർന്നു വരുന്ന കായിക നിലവാരത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിയ്ക്കും .
തിങ്കളാഴ്ച വൈകുന്നേരം നടന്ന ട്രോഫി പ്രകാശന ചടങ്ങിൽ മൂന്ന് തവണ ഒളിമ്പിക് മെഡൽ നേടിയ ഹർബിന്ദർ സിംഗ്, 1972 ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് അശോക് ധ്യാൻചന്ദ്,1980 മോസ്‌കോ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് സാഫർ ഇഖ്ബാൽ എന്നിവരോടൊപ്പം, ബിഹാർ സംസ്ഥാന സർക്കാരിന്റെയും ഹോക്കി ഇന്ത്യയുടെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഈ വർഷത്തെ ഏഷ്യാ കപ്പ് , 2026-ൽ നെതർലാൻഡ്‌സിലും ബെൽജിയത്തിലും ആയി നടക്കുന്ന എഫ് ഐ എച്ച് പുരുഷ ഹോക്കി ലോകകപ്പിനുള്ള നേരിട്ടുള്ള യോഗ്യതാ മത്സരമായും മാറും. ടൂർണമെന്റിൽ വിജയിക്കുന്ന ടീമിന് നേരിട്ട് ലോകകപ്പിനുള്ള ബർത്ത് ഉറപ്പിക്കാം. അതേസമയം രണ്ടു മുതൽ ആറു വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് അടുത്ത വർഷം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
******************
(Release ID: 2160788)
Visitor Counter : 6