വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര സാമ്പത്തിക സഹകരണ കരാറുമായി ബന്ധപ്പെട്ട (CECA) 11-ാം റൗണ്ട് ചർച്ചകൾ ന്യൂഡൽഹിയിൽ സമാപിച്ചു
Posted On:
23 AUG 2025 6:36PM by PIB Thiruvananthpuram
ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര സാമ്പത്തിക സഹകരണ കരാറുമായി ബന്ധപ്പെട്ട (Ind-Aus CECA) 11-ാം റൗണ്ട് ചർച്ചകൾ 2025 ഓഗസ്റ്റ് 18 മുതൽ 23 വരെ ന്യൂഡൽഹിയിൽ നടന്നു. ഉഭയകക്ഷി വ്യാപാരവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുക എന്ന സമാന ലക്‌ഷ്യം കൈവരിക്കുന്നതിനുള്ള ചർച്ചകളിൽ ഫലപ്രദമായ പുരോഗതി സാധ്യമായിട്ടുണ്ട്.
മുൻ റൗണ്ടുകളിലും, നിർദ്ദിഷ്ട വിഷയങ്ങളിന്മേലുള്ള തയ്യാറെടുപ്പ് ചർച്ചകളിലും കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിൽ, ചരക്കുകൾ, സേവനങ്ങൾ, ഗതാഗതം, ഡിജിറ്റൽ വ്യാപാരം, ഉത്പന്നങ്ങളുടെ ഉത്ഭവസ്ഥാനവുമായി ബന്ധപ്പെട്ട നിയമങ്ങൾ, നിയമപരവും സ്ഥാപനപരവുമായ വ്യവസ്ഥകൾ, പരിസ്ഥിതി, തൊഴിൽ, ലിംഗഭേദം എന്നിവയുൾപ്പെടെയുള്ള വിശാലമായ മേഖലകൾ ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നു. കാറിന്റെ ശേഷിക്കുന്ന വ്യവസ്ഥകളിൽ ഏകാഭിപ്രായത്തിനുള്ള സാധ്യത കൂടുതൽ ശക്തിപ്പെട്ടു.
ഇന്ത്യ-ഓസ്ട്രേലിയ CECA മുന്നോട്ട് കൊണ്ടുപോകുന്നതിനും, ഇരുരാജ്യങ്ങൾക്കും അർത്ഥവത്തായ നേട്ടങ്ങൾ, സാമ്പത്തിക അവസരങ്ങൾ, സന്തുലിതമായ ഗുണഫലങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു. ചർച്ചകളിലെ പുരോഗതി നിലനിർത്തുന്നതിനും ഏകാഭിപ്രായം സ്വരൂപിക്കുന്നതിനും ഇരുരാജ്യങ്ങളും വെർച്വൽ ചർച്ചകൾ തുടരും.
ഭാവിസജ്ജമായ ചട്ടക്കൂട് ലക്ഷ്യമിട്ട് പ്രവർത്തിക്കാനുള്ള സമാന അഭിലാഷത്തോടും പരസ്പര ധാരണയോടും കൂടി, എത്രയും വേഗം പരസ്പര പ്രയോജനകരമായ സമഗ്ര സാമ്പത്തിക സഹകരണ കരാറിലെത്താനുള്ള ഉദ്യമത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും പരമാവധി സഹകരിച്ചു പ്രവർത്തിക്കുന്നു. ഒട്ടേറെ വ്യാപാര കരാറുകളിലൂടെ ഇന്ത്യ സ്ഥിരതയോടെ മുന്നേറുമ്പോൾ, ദേശീയ മുൻഗണനകൾക്കും ആഗോള അഭിലാഷങ്ങൾക്കും അനുപൂരകമായ സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള ഉറച്ച പ്രതിബദ്ധതയാണ് 11-ാം റൗണ്ട് ചർച്ചകളിൽ പ്രതിഫലിപ്പിച്ചത്.
****************
(Release ID: 2160261)
Visitor Counter : 5