വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

കൊച്ചി നഗരത്തിലുടനീളമുള്ള നെറ്റ്‌വർക്ക് ഗുണനിലവാരം ട്രായ് വിലയിരുത്തി

Posted On: 20 AUG 2025 12:24PM by PIB Thiruvananthpuram
കേരളത്തിലെ അംഗീകൃത സേവന മേഖലക്കു ( (LSA) കീഴിലുള്ള  കൊച്ചി നഗരത്തിലെ വിപുലമായ നഗര, ഹൈവേ പാതകൾ ഉൾക്കൊള്ളുന്ന  പ്രദേശങ്ങളിൽ 2025 ജൂലൈ മാസത്തിൽ  നടത്തിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റിലെ ((IDT) കണ്ടെത്തലുകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കി.

ബെംഗളൂരുവിലെ ട്രായ് മേഖലാ കാര്യാലയത്തിന്റെ മേൽനോട്ടത്തിൽ നടത്തിയ  പരിശോധനകൾ നഗര മേഖലകൾ, സ്ഥാപന ഹോട്ട്സ്പോട്ടുകൾ, പൊതുഗതാഗത കേന്ദ്രങ്ങൾ, അതിവേഗ ഇടനാഴികൾ എന്നീ വൈവിധ്യമാർന്ന   ഉപയോഗ പരിതസ്ഥിതികളിലുടനീളം യഥാർത്ഥ മൊബൈൽ നെറ്റ്‌വർക്ക്  പ്രകടനം രേഖപ്പെടുത്തുന്നതിനായാണ് രൂപകൽപ്പന ചെയ്തത് .

2025 ജൂൺ 30-നും 2025 ജൂലൈ മൂന്നിനും ഇടയിൽ നഗരത്തിൽ 231.4 കിലോമീറ്ററും, തീരദേശമേഖലയിൽ 8.3 കിലോമീറ്ററും (മറൈൻ ഡ്രൈവ് പാർക്ക് മുതൽ മറൈൻ ഡ്രൈവ് ജെട്ടി വരെ), കാൽനടപരിശോധനയായി 8.8 കിലോമീറ്ററും, എട്ട് ഹോട്ട് സ്‌പോട്ട് ഭാഗങ്ങളും ഉൾപ്പെടെ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ട്രായ് സംഘങ്ങൾ വിശദ പരിശോധനകൾ നടത്തി. വിവിധ മൊബൈൽ ശേഷികളിലുടനീളമുള്ള ഉപയോക്താക്കളുടെ സേവനാനുഭവം പ്രതിഫലിപ്പിക്കുന്ന 2ജി, 3ജി, 4ജി, 5ജി എന്നിവ ഉൾപ്പെടുന്ന സാങ്കേതികവിദ്യകളെ വിലയിരുത്തി. ഐ.ഡി.ടിയിലെ കണ്ടെത്തലുകൾ ബന്ധപ്പെട്ട എല്ലാ ടെലികോം സേവന ദാതാക്കളെയും (ടി.എസ്.പി) തുടർ നടപടികൾക്കായി ഇതിനകം അറിയിച്ചിട്ടുണ്ട്.

വിലയിരുത്തിയ പ്രധാന മാനദണ്ഡങ്ങൾ:
 
ശബ്ദ സേവനങ്ങൾ: കോൾ സെറ്റപ്പ്  വിജയ നിരക്ക് (സി.എസ്.എസ്.ആർ), ഡ്രോപ്പ് കോൾ നിരക്ക് (ഡി.സി.ആർ), കോൾ സെറ്റപ്പ് സമയം, കോൾ സൈലൻസ് നിരക്ക്, സംഭാഷണ നിലവാരം (എം.ഒ.എസ്), പരിധി.

ഡാറ്റ സേവനങ്ങൾ: ഡൗൺലോഡ്/അപ്ലോഡ് നിശ്ചിതസമയ നിർവഹണ വിവരങ്ങൾ, സജീവപൂർവ്വ നിഷ്‌ക്രിയത്വം (Latency), പാക്കറ്റ് ഡ്രോപ്പ് നിരക്ക്, വീഡിയോ സ്ട്രീമിങ്ങിനുള്ള കാലതാമസം.

കോൾ സെറ്റപ്പ്  വിജയ നിരക്ക്: എയർടെൽ, ബി.എസ്.എൻ.എൽ, ആർ.ജെ.ഐ.എൽ, വി.ഐ.എൽ എന്നിവയ്ക്ക് ഓട്ടോ സെലെക്ഷൻ  രീതിയിൽ (5ജി/4ജി/3ജി/2ജി) യഥാക്രമം 100.00 ശതമാനം, 97.34 ശതമാനം, 100.00 ശതമാനം, 98.26 ശതമാനം എന്നിങ്ങനെയാണ് വിജയ നിരക്ക്.
 
ഫോൺവിളി വിച്ഛേദന നിരക്ക് - എയർടെൽ, ബി.എസ്.എൻ.എൽ, ജിയോ, വി.ഐ എന്നിവയ്ക്ക് ഓട്ടോ സെലെക്ഷൻ രീതിയിൽ (5 ജി  /4 ജി  /3 ജി  /2 ജി  ) യഥാക്രമം 0.22%, 2.05%, 0.00%, 0.22% എന്നിങ്ങനെയാണ് ഫോൺവിളി വിച്ഛേദന നിരക്ക്.

മുഖ്യ സേവന ഗുണനിലവാര മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രകടന സംഗ്രഹം:
സി.എസ്.എസ്.ആർ: കോൾ സെറ്റപ്പ്  വിജയ നിരക്ക് (ശതമാനത്തിൽ), സി.എസ്.ടി: കോൾ സെറ്റപ്പ് സമയം (മില്ലിസെക്കൻഡുകളിൽ), ഡി.സി.ആർ: ഫോൺവിളി വിച്ഛേദന നിരക്ക് (ശതമാനത്തിൽ) കൂടാതെ എം.ഒ.എസ്: സാധാരണ ശബ്ദ നിലവാരത്തെ പ്രതിനിധീകരിക്കുന്ന ശരാശരി അഭിപ്രായനില.
 


ഡാറ്റ ഡൗൺലോഡ് പ്രകടനം (മൊത്തത്തിൽ): എയർടെല്ലിന്റെ (5G/4G/2G) ശരാശരി ഡൗൺലോഡ് വേഗത 185.70 Mbps, BSNL (4G/3G/2G) 5.01 Mbps, RJIL (5G/4G) 328.26 Mbps ഉം VIL (4G) 26.58 Mbps ഉം ആണ്.
 
ഡാറ്റ അപ്‌ലോഡ് പ്രകടനം (മൊത്തത്തിൽ): എയർടെല്ലിന്റെ (5G/4G/2G) ശരാശരി അപ്‌ലോഡ് വേഗത 36.24 Mbps, BSNL (4G/3G/2G) 4.60 Mbps , RJIL (5G/4G) 27.21 Mbps ഉം VIL (4G) 8.51 Mbps ഉം ആണ്.
 
ഡാറ്റ പ്രകടനം - ഹോട്ട്‌സ്‌പോട്ടുകൾ (Mbps-ൽ):
 
 

 Mbps):

 

Airtel

4G D/L:

33.12

4G U/L:

5.48

 

5G D/L:

179.14

5G U/L:

32.16

BSNL

4G D/L:

3.96

4G U/L:

9.06

RJIL

4G D/L:

22.00     

4G U/L:

7.73

 

5G D/L:

285.03    

5G U/L:

17.92

VIL

4G D/L:

12.56      

4G U/L:

7.79

 

 

Note- “D/L” Download speed, “U/L” Upload speed

 

സംഗ്രഹം-വോയ്സ് സേവനങ്ങൾ

 

കോൾ  സെറ്റപ്പ്  വിജയ നിരക്ക്: ഓട്ടോ-സെലക്ഷൻ മോഡിൽ (5G/4G/3G/2G) എയർടെൽ, ബിഎസ്എൻഎൽ, ആർജെഐഎൽ, വിഐഎൽ എന്നിവയ്ക്ക് യഥാക്രമം 100.00%, 97.34%, 100.00%, 98.26% എന്നിങ്ങനെയാണ്

കോൾ സെറ്റപ്പ് സമയം: എയർടെൽ, ബിഎസ്എൻഎൽ, ആർജെഐഎൽ, വിഐഎൽ എന്നിവയ്ക്ക് ഓട്ടോ-സെലക്ഷൻ മോഡിൽ (5G/4G/3G/2G) യഥാക്രമം 1.20, 2.24, 0.56, 0.89 സെക്കൻഡ് എന്നിങ്ങനെയാണ് കോൾ സെറ്റപ്പ് സമയം.

ഡ്രോപ്പ് കോൾ നിരക്ക്: എയർടെൽ, ബിഎസ്എൻഎൽ, ആർജെഐഎൽ, വിഐഎൽ എന്നിവയ്ക്ക് ഓട്ടോ-സെലക്ഷൻ മോഡിൽ (5G/4G/3G/2G) യഥാക്രമം 0.22%, 2.05%, 0.00%, 0.22% എന്നിങ്ങനെയാണ് ഡ്രോപ്പ് കോൾ നിരക്ക്.

കോൾ സൈലൻസ്/മ്യൂട്ട് നിരക്ക്: പാക്കറ്റ് സ്വിച്ച്ഡ് നെറ്റ്‌വർക്കിൽ (4G/5G) എയർടെൽ, ബിഎസ്എൻഎൽ, ആർജെഐഎൽ, വിഐഎൽ എന്നിവയ്ക്ക് യഥാക്രമം 0.00%, 2.33%, 0.00%, 5.58% എന്നിങ്ങനെയാണ് സൈലൻസ് കോൾ നിരക്ക്.

 

ശരാശരി അഭിപ്രായ സ്കോർ (MOS): എയർടെൽ, BSNL, RJIL, VIL എന്നിവയ്ക്ക് യഥാക്രമം 4.01, 2.98, 3.93, 4.42 എന്നിങ്ങനെയാണ് ശരാശരി MOS ഉള്ളത്.
 
കൊച്ചിയിൽ കൂനമ്മാവ്, സമീപത്തെ വടക്കൻ പറവൂർ, വരാപ്പുഴ, എടവനക്കാട്, വടുതല, കാക്കനാട്, പെരുമ്പിള്ളി, സൗത്ത് പറവൂർ, പനമ്പുകാട് കോളനി, കുമ്പളം, എറണാകുളം ജങ്ഷൻ, പൊന്നുരുന്നി ഈസ്റ്റ്, വടുതല തുടങ്ങിയ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളെയാണ് വിലയിരുത്തിയത്.

സ്ഥിരമായ ഉപയോക്തൃ അനുഭവം. പ്രതിഫലിപ്പിക്കുന്നതിനായി ആലുവ മെട്രോ സ്റ്റേഷൻ, കൊച്ചിൻ യൂണിവേഴ്‌സിറ്റി, ജനറൽ ആശുപത്രി, ഹൈക്കോടതി, ഇൻഫോ പാർക്ക്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കലൂർ സ്റ്റേഡിയം, വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയുൾപ്പെടെ എട്ട് നിശ്ചല ഹോട്ട്സ്പോട്ടുകളിലെ നിലവിലെ യഥാർത്ഥ സാഹചര്യങ്ങളും ട്രായ് വിലയിരുത്തി. തീരദേശ മേഖലയിലെ മൊബൈൽ നെറ്റ്‌വർക്ക്  പ്രവർത്തനരീതി  പകർത്തിക്കൊണ്ട് മറൈൻ ഡ്രൈവ് പാർക്ക് മുതൽ മറൈൻ ഡ്രൈവ് ജെട്ടി വരെയുള്ള തീരദേശ പാതയും താണ്ടി.

2025 ജൂലൈ 2, 3 തീയ്യതികളിൽ ജനനിബിഡ കാൽനടയാത്രാ ചുറ്റുപാടുകളിലെ മൊബൈൽ നെറ്റ്‌വർക്ക് പ്രവർത്തനരീതി  പകർത്തിക്കൊണ്ട് നടത്തിയ പരിശോധനകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ, ഫോർട്ട് കൊച്ചി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ട്രായ് കാലിബ്രേറ്റ് ചെയ്ത  ഉപകരണങ്ങളും തത്സമയ പരിതസ്ഥിതികളിലെ ക്രമീകൃത കീഴ് വഴക്കങ്ങളും അനുവർത്തിച്ചാണ് പരിശോധനകൾ നടത്തിയത്.വിശദമായ റിപ്പോർട്ട് ട്രായുടെ www.trai.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വ്യക്തതയ്ക്കും വിവരങ്ങൾക്കും, ട്രായ് ബംഗളൂരു മേഖലാ കാര്യാലയത്തിലെ ഉപദേഷ്ടാവ് ശ്രീ. ബ്രജേന്ദ്ര കുമാറിനെ adv.bengaluru@trai.gov.in എന്ന ഇമെയിൽ വിലാസത്തിലോ +91-80-22865004 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.
 
SKY
 
*****

(Release ID: 2158352)
Read this release in: English , Urdu , Hindi , Tamil