രാജ്യരക്ഷാ മന്ത്രാലയം
79-ാമത് സ്വാതന്ത്ര്യദിനത്തിന്റെ പൂർവസന്ധ്യയിൽ, 127 ധീരതാ പുരസ്കാരങ്ങളും 40 വിശിഷ്ട സേവന പുരസ്കാരങ്ങളും 290 മെൻഷൻ-ഇൻ-ഡെസ്പാച്ചസ് പുരസ്കാരങ്ങളും രാഷ്ട്രപതി അംഗീകരിച്ചു
Posted On:
14 AUG 2025 7:01PM by PIB Thiruvananthpuram
2025-ലെ സ്വാതന്ത്ര്യദിനത്തിന്റെ പൂർവസന്ധ്യയിൽ, സായുധ സേനകൾക്കും കേന്ദ്ര സായുധ പോലീസ് സേനകൾക്കുമായി 127 ധീരതാ പുരസ്കാരങ്ങളും 40 വിശിഷ്ട സേവന പുരസ്കാരങ്ങളും രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു അംഗീകരിച്ചു. 04 കീർത്തി ചക്ര; 15 വീർചക്ര; 16 ശൗര്യ ചക്ര; 02 ബാർ ടു സേന മെഡലുകൾ (ധീരത); 58 സേനാ മെഡലുകൾ (ധീരത); 06 നവോ സേനാ മെഡലുകൾ (ധീരത); 26 വായു സേനാ മെഡലുകൾ (ധീരത); 07 സർവോത്തം യുദ്ധ സേവാ മെഡലുകൾ; 09 ഉത്തം യുദ്ധ സേവാ മെഡലുകൾ, 24 യുദ്ധ സേവാ മെഡലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു
രാഷ്ട്രപതി 290 മെൻഷൻ-ഇൻ-ഡെസ്പാച്ചസ് (Mention-in-Despatches) പുരസ്കാരങ്ങൾക്കും അംഗീകാരം നൽകി - ഇതിൽ 115 പേർ ഇന്ത്യൻ കരസേനയിൽ നിന്നും, 5 പേർ ഇന്ത്യൻ നാവികസേനയിൽ നിന്നും, 167 പേർ ഇന്ത്യൻ വ്യോമസേനയിൽ നിന്നും, 3 പേർ ബോർഡർ റോഡ് വികസന ബോർഡിൽ (BRDB) നിന്നുമാണ്.
(Release ID: 2156598)