വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

വനിതാ -ശിശു ശാക്തീകരണത്തിന് നിസ്തുല സംഭാവന നൽകിയ പ്രത്യേകാതിഥികൾക്ക് 79-ാ൦ സ്വാതന്ത്ര്യദിനാഘോഷത്തിൽ ആദരം.

Posted On: 13 AUG 2025 10:34PM by PIB Thiruvananthpuram

2025 ഓഗസ്റ്റ് 15 ന് ഡൽഹിയിലെ പ്രശസ്തമായ ചുവപ്പുകോട്ടയിൽ നിന്ന് രാജ്യത്തെ  79-ാ൦ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക്  പ്രധാനമന്ത്രി  നരേന്ദ്ര മോദി നേതൃത്വം നൽകും . ദേശീയ പതാക ഉയർത്തി അദ്ദേഹം ചരിത്ര സ്മാരകത്തിന്റെ കൊത്തളത്തിൽ നിന്ന്  രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.

സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിലും  അവശ്യ സേവനങ്ങൾ അവസാനഘട്ടം  വരെ എത്തിക്കുന്നതിലും  നിസ്തുല സംഭാവന നൽകിയവർക്കുള്ള അംഗീകാരമെന്ന നിലയിൽ    171 പ്രത്യേക അതിഥികൾ സ്വാതന്ത്ര്യദിനാഘോഷ  ചടങ്ങിൽ പങ്കെടുക്കും. അംഗൻവാടി ജീവനക്കാർ, സൂപ്പർവൈസർമാർ, സിസിഐഎസിലെ ആൺ- പെൺകുട്ടികൾ , പിഎം കെയേഴ്‌സിന് കീഴിലുള്ള  കുട്ടികൾ, സിഡിപിഒ, ഡിസിപിഒ ജീവനക്കാർ, ഒഎസ്‌സികളിലെ മറ്റ് ഉദ്യോഗസ്ഥർ , കൂടാതെ   സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള വനിതാ ശിശുക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ   ക്ഷണിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

രാജ്യത്തുടനീളമുള്ള സ്ത്രീകളുടെയും  കുട്ടികളുടെയും  ജീവിതം മെച്ചപ്പെടുത്തുന്നതിനും   അവസരങ്ങൾ വികസിപ്പിക്കുന്നതിനുമായി നടത്തുന്ന അക്ഷീണപരിശ്രമങ്ങളെ ഈ പ്രത്യേക അതിഥികൾ പ്രതിനിധീകരിക്കും. 2025 ഓഗസ്റ്റ് 15 ന് ചുവപ്പുകോട്ടയിലെ  ചരിത്രപ്രസിദ്ധമായ  സ്വാതന്ത്ര്യദിന ചടങ്ങിന് അവർ സാക്ഷ്യം വഹിക്കും.

2025 ഓഗസ്റ്റ് 13 മുതൽ 16 വരെ   ന്യൂഡൽഹിയിൽ  സന്ദർശനം നടത്തുന്ന  ഈ  അതിഥികൾ ,  ഓഗസ്റ്റ് 14 ന് പാർലമെന്റ് മന്ദിരം, പ്രധാനമന്ത്രി സംഗ്രഹാലയ, കർത്തവ്യ പഥ്‌ , മറ്റ് പ്രധാന സ്മാരകങ്ങൾ തുടങ്ങി ശ്രദ്ധേയമായ സ്ഥലങ്ങൾ   സന്ദർശിക്കും .

"സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെയും കുട്ടികളെ വളർത്തുന്നതിലൂടെയുമാണ് യഥാർത്ഥ രാഷ്ട്രനിർമ്മാണം ആരംഭിക്കുന്നതെന്ന് ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദി  പലപ്പോഴും നമ്മെ ഓർമ്മിപ്പിക്കാറുണ്ട്. ഈ പ്രത്യേക അതിഥികൾ ആ വിശ്വാസത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. അടിത്തട്ടിലെ അവരുടെ നിസ്വാർത്ഥ സേവനത്തിലൂടെ, എണ്ണമറ്റ കുടുംബങ്ങൾക്ക് അവർ  പ്രതീക്ഷയും ആത്മാഭിമാനവും  അവസരവും നൽകുന്നു. ഈ സ്വാതന്ത്ര്യദിനത്തിൽ  അവരുടെ സമർപ്പണത്തെ അംഗീകരിക്കുക വഴി ,കൂടുതൽ ശക്തവും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഭാരതത്തെ രൂപവല്ക്കരിക്കുന്നതിനുള്ള നമ്മുടെ   സമർപ്പണ മനോഭാവമാണ് ആഘോഷിക്കപ്പെടുന്നത് ." എന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി  അന്നപൂർണ്ണ ദേവി പറഞ്ഞു.

അചഞ്ചലമായ പ്രതിബദ്ധതയും സമർപ്പണവും കൊണ്ട്  കൂടുതൽ ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഭാരതത്തെ പ്രചോദിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന   മാറ്റത്തിന്റെ കാവലാൾമാരായ  ഇവരെ  ആദരിക്കുന്നതിൽ വനിതാ-ശിശു വികസന മന്ത്രാലയം  ഏറെ അഭിമാനം  കൊള്ളുന്നു .

 

***

 


(Release ID: 2156271)