തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാർ SIR 2025: ഓഗസ്റ്റ് 1 (3 PM) മുതൽ ഓഗസ്റ്റ് 2 (3 PM) വരെയുള്ള വിശദാംശങ്ങൾ
Posted On:
02 AUG 2025 7:13PM by PIB Thiruvananthpuram
SIR ഉത്തരവുപ്രകാരം, 2025 ജൂൺ 24 മുതൽ ജൂലൈ 25 വരെയുള്ള എന്യൂമെറേഷൻ ഘട്ടം പൂർത്തിയായതിനെത്തുടർന്ന് 2025 ഓഗസ്റ്റ് ഒന്നിനു ബിഹാറിലെ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. (ലിങ്ക്: https://voters.eci.gov.in/download-eroll?stateCode=S04). 243 നിയമസഭ മണ്ഡലങ്ങളിലെയും 90,712 പോളിങ് ബൂത്തുകളിലെയും കരടു വോട്ടർപട്ടിക 2025 ഓഗസ്റ്റ് ഒന്നിനു ബിഹാറിലെ 38 DEO-മാർ എല്ലാ രാഷ്ട്രീയ കക്ഷികളുമായും പങ്കിട്ടു.
24.06.2025-ലെ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നതും എന്നാൽ 2025 ഓഗസ്റ്റ് ഒന്നിലെ കരടു വോട്ടർപട്ടികയിൽ പേരില്ലാത്തതുമായ വോട്ടർമാരുടെ പട്ടിക, സ്ഥിരീകരണത്തിനായി എല്ലാ രാഷ്ട്രീയ കക്ഷികളുമായും പങ്കിട്ടു.
12 രാഷ്ട്രീയ കക്ഷികളുടെയും ജില്ല അധ്യക്ഷർ നാമനിർദേശം ചെയ്ത 1.6 ലക്ഷം ബൂത്തുതല ഏജന്റുമാർ (BLA) SIR-ൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
ബിഹാറിലെ വോട്ടർമാരിൽ അവബോധം സൃഷ്ടിക്കുന്നതിനായി, പത്രങ്ങളിലും TV-യിലും സമൂഹമാധ്യമങ്ങളിലും പരസ്യങ്ങൾ നൽകിയിട്ടുണ്ട്.
ബിഹാറിലെ ജനങ്ങൾക്ക് ഈ പ്രക്രിയ സുഗമമാക്കുന്നതിന്, 2025 സെപ്റ്റംബർ ഒന്നുവരെ (തിങ്കൾമുതൽ ഞായർവരെ എല്ലാ ദിവസവും) രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ എല്ലാ ബ്ലോക്ക് കം-സർക്കിൾ ഓഫീസുകളിലും നഗര തദ്ദേശ സ്വയംഭരണ സ്ഥാപന മുനിസിപ്പൽ ഓഫീസുകളിലും പ്രത്യേക ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ബിഹാറിലെ ഏതൊരു വോട്ടർക്കും https://voters.eci.gov.in എന്ന ലിങ്കിൽ നേരിട്ട് EPIC നമ്പർ പൂരിപ്പിച്ച്, കരടു വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാം. മാത്രമല്ല, പേരു ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ ഉള്ള അവകാശവാദമോ എതിർപ്പോ സമർപ്പിക്കാനും കഴിയും.
അർഹതയുള്ള എല്ലാ വോട്ടർമാർക്കും പുതിയ തിരിച്ചറിയൽ കാർഡുകൾ നൽകും. അതിനാൽ, എല്ലാ വോട്ടർമാരും 2025 സെപ്റ്റംബർ ഒന്നിനുമുമ്പ് അവരുടെ പുതിയ ഫോട്ടോ BLO-മാർക്കു നൽകണമെന്ന് അഭ്യർഥിക്കുന്നു.
2025 ഓഗസ്റ്റ് 1 (ഉച്ചയ്ക്ക് 3) മുതൽ ഓഗസ്റ്റ് 2 (ഉച്ചയ്ക്ക് 3) വരെ, അർഹതയുള്ള വോട്ടർമാരുടെ പേരുകൾ ചേർക്കുന്നതിനും അനർഹരായ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിനുമായി രാഷ്ട്രീയ കക്ഷികളൊന്നും അവകാശവാദങ്ങളോ എതിർപ്പുകളോ സമർപ്പിച്ചിട്ടില്ല. (അനുബന്ധം)
2025 ജൂലൈ ഒന്നുമുതൽ ഒക്ടോബർ ഒന്നുവരെയുള്ള കാലയളവിൽ 18 വയസ്സ് തികയുന്ന അർഹതയുള്ള യുവ വോട്ടർമാരുടെ പേരുകൾ ചേർക്കുന്നതിനായി പ്രത്യേക യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് 1 (ഉച്ചയ്ക്ക് 3) മുതൽ ഓഗസ്റ്റ് 2 (ഉച്ചയ്ക്ക് 3) വരെ, 3223 യുവ വോട്ടർമാർ സത്യവാങ്മൂലത്തിനൊപ്പം ഫോമുകൾ പൂരിപ്പിച്ചു. (അനുബന്ധം)
(അനുബന്ധം)
ബിഹാർ SIR 2025
ഓഗസ്റ്റ് 1 (3 PM) മുതൽ ഓഗസ്റ്റ് 2 (3 PM) വരെ ലഭിച്ച അവകാശവാദങ്ങളും എതിർപ്പുകളും
രാഷ്ട്രീയ കക്ഷികളുടെ ബൂത്തുതല ഏജന്റുമാർ (BLA) വഴി ലഭിച്ച C&O
|
ക്രമ നമ്പർ
|
രാഷ്ട്രീയ കക്ഷി
|
BLA-മാരുടെ എണ്ണം
|
ലഭിച്ചത്
|
പരിഹരിച്ചത്
|
ദേശീയ പാർട്ടികൾ
|
1
|
ആം ആദ്മി പാർട്ടി
|
1
|
0
|
0
|
2
|
ബഹുജൻ സമാജ് പാർട്ടി
|
74
|
0
|
0
|
3
|
ഭാരതീയ ജനത പാർട്ടി
|
53,338
|
0
|
0
|
4
|
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
899
|
0
|
0
|
5
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
17,549
|
0
|
0
|
6
|
നാഷണൽ പീപ്പിൾസ് പാർട്ടി
|
7
|
0
|
0
|
സംസ്ഥാന പാർട്ടികൾ
|
1
|
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) (ലിബറേഷൻ)
|
1,496
|
0
|
0
|
2
|
ജനതാദൾ (യുണൈറ്റഡ്)
|
36,550
|
0
|
0
|
3
|
ലോക് ജനശക്തി പാർട്ടി (രാം വിലാസ്)
|
1,210
|
0
|
0
|
4
|
രാഷ്ട്രീയ ജനതാദൾ
|
47,506
|
0
|
0
|
5
|
രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി
|
1,913
|
0
|
0
|
6
|
രാഷ്ട്രീയ ലോക് സമതാ പാർട്ടി
|
270
|
0
|
0
|
|
Total
|
1,60,813
|
0
|
0
|
ഓഗസ്റ്റ് 1 (ഉച്ചയ്ക്ക് 3) മുതൽ ഓഗസ്റ്റ് 2 (ഉച്ചയ്ക്ക് 3) വരെ ലഭിച്ച ഫോമുകൾ
2025 ജൂലൈ 1 മുതൽ 2025 ഒക്ടോബർ 1 വരെയുള്ള കാലയളവിൽ 18 വയസ്സ് തികഞ്ഞ വോട്ടർമാർ
|
ലഭിച്ച ഫോമുകൾ
|
7 ദിവസത്തിനു ശേഷം തീർപ്പാക്കിയത്
|
ഫോം 6 + സത്യവാങ്മൂലം
|
3,223
|
0
|
· ചട്ടപ്രകാരം, അവകാശവാദങ്ങളും എതിർപ്പുകളും 7 ദിവസത്തെ കാലാവധി കഴിഞ്ഞാൽ ബന്ധപ്പെട്ട ERO/AERO തീർപ്പാക്കേണ്ടതാണ്.
· SIR ഉത്തരവുപ്രകാരം, അന്വേഷണം നടത്തി നീതിപൂർവവും യുക്തിസഹമായും അവസരം നൽകിയ ശേഷം ERO/AERO-മാർ വ്യക്തമായ ഉത്തരവു പാസാക്കാതെ, 2025 ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിച്ച കരടു പട്ടികയിൽനിന്നു പേരുകളൊന്നും നീക്കം ചെയ്യാനാകില്ല.
-AT-
(Release ID: 2151878)