ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

കാണ്ട്ല തുറമുഖത്ത് തദ്ദേശീയമായി നിർമിച്ച ഒരു മെഗാവാട്ടിന്റെ ഹരിത ഹൈഡ്രജൻ നിലയം ശ്രീ സർബാനന്ദ സോനോവാൾ കമ്മീഷൻ ചെയ്തു

Posted On: 31 JUL 2025 5:53PM by PIB Thiruvananthpuram

കേന്ദ്ര തുറമുഖ, കപ്പല്‍ഗതാഗത, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഇന്ന് കാണ്ട്‌ല ദീൻദയാൽ തുറമുഖ അതോറിറ്റിയിൽ (ഡിപിഎ) ഒരു മെഗാവാട്ടിന്റെ ഹരിത ഹൈഡ്രജൻ ഊര്‍ജനിലയം ഉദ്ഘാടനം ചെയ്തു. ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 2030-ലേക്കുള്ള കാഴ്ചപ്പാട് നിറവേറ്റുന്നതിന് സുപ്രധാന ചുവടുവെയ്പ്പെന്ന നിലയില്‍ പദ്ധതിയെ ശ്രീ സോനോവാൾ പ്രശംസിച്ചു.  

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ നേതൃത്വത്തിൽ ഇന്ത്യയുടെ ഹരിത പരിവർത്തനത്തിന്റെ ശക്തമായ പ്രതീകമായി നിലകൊള്ളുന്ന ഈ നാഴികക്കല്ല് കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാന്‍ രാജ്യം കൈക്കൊള്ളുന്ന പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു.

 

2025 മെയ് 26 ന് ഭുജ് സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 10 മെഗാവാട്ട് ഹരിത ഹൈഡ്രജൻ നിലയത്തിന് ശിലാസ്ഥാപനം നടത്തിയത് അനുസ്മരിച്ച ശ്രീ സോനോവാൾ പദ്ധതി നിർവഹണത്തെ അഭിനന്ദിച്ചു. വിപുലമായ 10 മെഗാവാട്ട് പദ്ധതിയുടെ ഭാഗമായി വെറും നാല് മാസത്തിനകം ഒരു മെഗാവാട്ടിന്റെ ആദ്യ ഘട്ടം കമ്മീഷൻ ചെയ്തത് രാജ്യത്ത് ഹരിത ഹൈഡ്രജൻ ആവാസവ്യവസ്ഥ നടപ്പാക്കുന്നതിന്റെ പുതിയ മാനദണ്ഡത്തെ പ്രതിഫലിപ്പിക്കുന്നു.

 

ഡിപിഎയുടെ പദ്ധതിനിര്‍വഹണം സമുദ്രമേഖലയില്‍ 2030-ലേക്കുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിന്റെ വേഗവും വ്യാപ്തിയും വൈദഗ്ധ്യവും പ്രതിഫലിപ്പിക്കുന്ന മികച്ച ഉദാഹരണമായി മാറിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

 

പ്രതിവർഷം ഏകദേശം 140 മെട്രിക് ടൺ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള നിലയം സമുദ്രമേഖലയിലെ കാര്‍ബണ്‍ ലഘൂകരണത്തിലും സുസ്ഥിര തുറമുഖ പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിക്കാൻ സജ്ജമാണ്. 

 

നേരത്തെ പ്രവര്‍ത്തനക്ഷമമാക്കിയ ഇന്ത്യയുടെ ആദ്യ മെയ്ക്ക്-ഇന്ത്യ സമ്പൂര്‍ണ ഇലക്ട്രിക് - ഹരിത ടഗ്ഗിനെ ഉദ്ധരിച്ച് ഹരിത സംരംഭങ്ങളോടുള്ള ഡിപിഎയുടെ തുടർച്ചയായ പ്രതിബദ്ധതയെ ശ്രീ സോനോവാൾ പ്രശംസിച്ചു. പൂർണമായും ഇന്ത്യൻ എന്‍ജിനീയർമാർ സ്ഥാപിച്ച സ്വാശ്രയവും ഭാവി സജ്ജവുമായ ഹൈഡ്രജൻ ആവാസവ്യവസ്ഥയെ പ്രശംസിച്ച മന്ത്രി രാജ്യത്തുടനീളം തുറമുഖങ്ങൾക്ക് പരിസ്ഥിതി സൗഹൃദ - നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ ഇത് പ്രചോദനമാണെന്നും പറഞ്ഞു.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ നേതൃത്വത്തിന്റെ തിളക്കമാർന്ന തെളിവാണ് ഹരിത ഹൈഡ്രജൻ നിലയമെന്നും ധീരവും പരിവർത്തനാത്മകവുമായ അദ്ദേഹത്തിന്റെ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം രാജ്യത്തെ സംശുദ്ധവും ഹരിതാഭവും സ്വാശ്രയവുമായ ഭാവിയിലേക്ക് നയിക്കുന്നുവെന്നും ശ്രീ സോനോവാള്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മാർഗനിർദേശങ്ങള്‍ക്ക് കീഴില്‍ സുസ്ഥിര സമുദ്ര വികസനത്തിലെ പുതുയുഗപ്പിറവിയ്ക്ക് നാം സാക്ഷ്യം വഹിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

SKY

 

***************


(Release ID: 2151113)
Read this release in: English , Urdu , Marathi , Hindi