രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ദേവ്ഘർ എയിംസിന്റെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു

Posted On: 31 JUL 2025 4:59PM by PIB Thiruvananthpuram

ഝാർഖണ്ഡിലെ ദേവ്ഘറിൽ ഇന്ന് (ജൂലൈ 31, 2025) എയിംസിന്റെ (AIIMS) പ്രഥമ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു. 

 

ദേവ്ഘറിലെ എയിംസ് പ്രധാനമായും തൃതീയ ആരോഗ്യ സംരക്ഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, പ്രാഥമിക ആരോഗ്യ സംരക്ഷണ രംഗത്തും ആവശ്യമായ മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകണമെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. സാർവത്രിക ആരോഗ്യ പരിരക്ഷയുടെ അടിസ്ഥാനമാണ് പ്രാഥമിക പരിചരണമെന്ന് അവർ പരാമർശിച്ചു. ദേവ്ഘർ എയിംസിലെ ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും സംഘം നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഗ്രാമീണ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും സന്ദർശിച്ച് സേവനങ്ങൾ നൽകണമെന്ന് അവർ പറഞ്ഞു. സമഗ്ര ആരോഗ്യ സംരക്ഷണമെന്നത് വ്യക്തിഗത തത്വമാക്കി സ്വീകരിക്കണമെന്ന് രാഷ്ട്രപതി ഡോക്ടർമാരോട് അഭ്യർത്ഥിച്ചു. 

 

 എയിംസിൽ വിദ്യാഭ്യാസം നേടുന്നത്, വൈദഗ്ധ്യമുള്ള ഡോക്ടർമാരായി മാറിയിരിക്കുന്നു എന്നതിന്റെ ഉറപ്പായാണ് പരിഗണിക്കുന്നതെന്ന് രാഷ്ട്രപതി ഇന്ന് ബിരുദം നേടിയ വിദ്യാർത്ഥികളോട് പറഞ്ഞു. നൈപുണ്യവും വൈദഗ്ധ്യമുള്ള ഡോക്ടറാകുന്നതിനൊപ്പം കരുണയുള്ള ഡോക്ടറാകാനും രാഷ്ട്രപതി ഉപദേശിച്ചു. ഒരു മികച്ച ഡോക്ടർ കൃത്യമായ ക്ലിനിക്കൽ അവബോധവും സംവേദനകരമായ ആശയവിനിമയശേഷിയും വികസിപ്പിക്കണമെന്ന് അവർ പറഞ്ഞു. ചില ഡോക്ടർമാരെ ചികിത്സയ്ക്കായി സമീപിച്ച ശേഷം രോഗിക്കും കുടുംബാംഗങ്ങൾക്കും മികച്ച അനുഭവമുണ്ടാകുന്നത് നാം കണ്ടിട്ടുണ്ട്. രോഗനിർണയത്തിലും ശസ്ത്രക്രിയയിലും മറ്റും പൂർണ്ണമായും ക്ലിനിക്കൽ ആകണമെന്നും എന്നാൽ പെരുമാറ്റത്തിൽ അങ്ങനെ ആകരുതെന്നും രാഷ്ട്രപതി യുവ ഡോക്ടർമാരോട് പറഞ്ഞു. പെരുമാറ്റത്തിൽ സഹാനുഭൂതി കാണിക്കുകയും കാരുണ്യത്തോടെ ഉപദേശം നൽകുകയും ചെയ്യണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു

 

ആരോഗ്യവുമായി ബന്ധപ്പെട്ട് പൗരന്മാർക്ക് അധിക ചെലവ് ഉണ്ടാകുന്നതിന്റെ സമ്മർദ്ദം കുറയ്ക്കുന്നതിന് ദേശീയ തലത്തിൽ ഗവൺമെന്റ് ശ്രമിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ദേശീയ ശ്രമത്തിൽ, എയിംസ് ദേവ്ഘർ പോലുള്ള സ്ഥാപനങ്ങൾക്കും ഡോക്ടർമാർക്കും വ്യക്തിഗതമായും സ്ഥാപനപരമായും പ്രധാന പങ്കുവഹിക്കാനാകും . ആരോഗ്യവും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കാൻ ദേവ്ഘർ എയിംസിലെ എല്ലാ പങ്കാളികൾക്കും അവർ നിർദ്ദേശം നൽകി . ആ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇന്ത്യയുടെയും ഝാർഖണ്ഡിന്റെയും തൽസ്‌ഥിതി മനസിലാക്കണമെന്ന് അവർ പറഞ്ഞു. ദേശീയ, സംസ്ഥാന തലങ്ങളിൽ ചില ലക്ഷ്യങ്ങൾ നേടിയിട്ടുണ്ട്. ദേശീയ,സംസ്ഥാന തലങ്ങളിൽ അവശേഷിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് എന്തെല്ലാം സംഭാവന നൽകാനാകുമെന്ന് ഡോക്ടർമാർക്ക് തീരുമാനിക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.

 

ആരോഗ്യ സംരക്ഷണ മേഖലയിൽ നമ്മുടെ രാജ്യം നിരവധി അഭിലാഷകരമായ ലക്ഷ്യങ്ങൾ ഇനിയും കൈവരിക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ എയിംസ് സ്ഥാപനങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കും. ആരോഗ്യ സേവനങ്ങളിലെ അസമത്വം ഇല്ലാതാക്കുന്നതിനായി സ്ഥാപിതമായ ദേവ്ഘർ എയിംസ് പോലുള്ള മെഡിക്കൽ സ്ഥാപനങ്ങൾ ഇരുട്ടിൽ വെളിച്ചം പകരുന്ന ദീപങ്ങൾ പോലെയാണ്. ഇത്തരം സ്ഥാപനങ്ങൾ കുറഞ്ഞ ചെലവിൽ ലോകോത്തര സ്പെഷ്യലിസ്റ്റ് ആരോഗ്യ പരിചരണം നൽകുക മാത്രമല്ല, ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയുടെ പരിവർത്തകരായി മാറുകയും ചെയ്യണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു.

 

 

 

 

 

 

SKY

 

**************


(Release ID: 2150997)