ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
15-ാം ധനകാര്യ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന കാലയളവിൽ (2021-22 മുതൽ 2025-26 വരെ) നിലവിലുള്ള കേന്ദ്ര പദ്ധതിയായ "പ്രധാൻ മന്ത്രി കിസാൻ സമ്പദാ യോജന" (പിഎംകെഎസ്‌വൈ) യ്ക്ക് 1920 കോടി രൂപയുടെ അധിക വിഹിതം ഉൾപ്പെടെ 6520 കോടി രൂപയുടെ മൊത്തം വിഹിതത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
Posted On:
31 JUL 2025 3:05PM by PIB Thiruvananthpuram
15-ാം ധനകാര്യ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന (FCC) (2021-22 മുതൽ 2025-26 വരെ) കാലയളവിൽ നിലവിലുള്ള കേന്ദ്ര പദ്ധതിയായ "പ്രധാൻ മന്ത്രി കിസാൻ സമ്പദാ യോജന" (PMKSY) യ്ക്ക് 1920 കോടി രൂപയുടെ അധിക വിഹിതം ഉൾപ്പെടെ 6520 കോടി രൂപയുടെ മൊത്തം വിഹിതത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
അംഗീകാരം നൽകിയവയിൽ (i) ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായി, ഇന്റഗ്രേറ്റഡ് കോൾഡ് ചെയിൻ ആൻഡ് വാല്യൂ അഡിഷൻ ഇൻഫ്രാസ്ട്രക്ചർ (ഐസിസിവിഎഐ) എന്ന ഘടക പദ്ധതി പ്രകാരം 50 മൾട്ടി പ്രോഡക്റ്റ് ഫുഡ് ഇറേഡിയേഷൻ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് 1000 കോടി രൂപയും, പ്രധാൻ മന്ത്രി കിസാൻ സമ്പദാ യോജനയുടെ (PMKSY) ഭക്ഷ്യ സുരക്ഷയും ഗുണനിലവാര ഉറപ്പ് അടിസ്ഥാന സൗകര്യവും (FSQAI) എന്ന ഘടക പദ്ധതി പ്രകാരം NABL അംഗീകാരമുള്ള 100 ഭക്ഷ്യ പരിശോധനാ ലാബുകളും (FTLs), (ii) 15-ാമത് FCC സമയത്ത് PMKSY യുടെ വിവിധ ഘടക പദ്ധതികൾ പ്രകാരം പദ്ധതികൾ അനുവദിക്കുന്നതിന് 920 കോടി രൂപയും ഉൾപ്പെടുന്നു.
ICCVAI, FSQAI എന്നിവ രണ്ടും PMKSY യുടെ ആവശ്യാധിഷ്ഠിത ഘടക പദ്ധതികളാണ്. രാജ്യത്തുടനീളമുള്ള യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കുന്നതിനായി താൽപ്പര്യ പ്രകടന പത്രിക (EOI) അവതരിപ്പിക്കും. നിലവിലുള്ള സ്കീം മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾക്കനുസൃതമായി ശരിയായ പരിശോധനയ്ക്ക് ശേഷം EOIക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടും.
നിർദ്ദിഷ്ട 50 മൾട്ടി-പ്രൊഡക്റ്റ് ഫുഡ് ഇറേഡിയേഷൻ യൂണിറ്റുകൾ നടപ്പിലാക്കുന്നതിലൂടെ, ഈ യൂണിറ്റുകൾക്ക് കീഴിൽ വികിരണം ചെയ്യപ്പെടുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ തരം അടിസ്ഥാനമാക്കി, പ്രതിവർഷം 20 മുതൽ 30 ലക്ഷം മെട്രിക് ടൺ (LMT) വരെ മൊത്തം സംരക്ഷണ ശേഷി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യ മേഖലയിൽ NABL-അക്രഡിറ്റഡ് 100 ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ സ്ഥാപിക്കുന്നത് ഭക്ഷ്യ സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലേക്ക് നയിക്കും, അതുവഴി ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും സുരക്ഷിത ഭക്ഷണങ്ങളുടെ വിതരണവും ഉറപ്പാക്കും.
***
NK
(Release ID: 2150665)