പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

സിംബാബ്‌വെയിൽ നടക്കുന്ന റാംസർ തണ്ണീർത്തട കൺവെൻഷന്റെ 15-ാമത് (COP15) യോഗത്തിൽ, തണ്ണീർത്തട സംരക്ഷണത്തിൽ ഇന്ത്യയുടെ നേതൃത്വപരമായ പങ്ക് കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ചൂണ്ടിക്കാട്ടി

കഴിഞ്ഞ ദശകത്തിൽ, ഇന്ത്യ റാംസർ തണ്ണീർത്തടങ്ങളുടെ പട്ടിക 250 ശതമാനം വികസിപ്പിക്കുകയും 91 കേന്ദ്രങ്ങൾ അടങ്ങുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശൃംഖല സൃഷ്ടിക്കുകയുംം ചെയ്തു: ശ്രീ ഭൂപേന്ദർ യാദവ്

Posted On: 24 JUL 2025 8:02PM by PIB Thiruvananthpuram

2025 ജൂലൈ 23 മുതൽ ജൂലൈ 31 വരെ സിംബാബ്‌വെയിൽ നടക്കുന്ന റാംസർ കൺവെൻഷന്റെ 15-ാമത് യോഗത്തിൽ (COP15) ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് നയിക്കുന്നു.

 ആഗോള തണ്ണീർത്തട സംരക്ഷണത്തിൽ ഇന്ത്യയുടെ സംഭാവനകളെ പരിപാടിയെ അഭിസംബോധന ചെയ്ത ശ്രീ യാദവ് എടുത്തുപറഞ്ഞു. ഇന്ത്യയ്ക്ക് 91 റാംസർ സൈറ്റുകൾ (1.36 ദശലക്ഷം ഹെക്ടർ) ഉണ്ടെന്നും ഇത് ഏഷ്യയിലെ ഏറ്റവും വലുതും ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തുമുള്ള ശൃംഖലയാണെന്നും അദ്ദേഹം അറിയിച്ചു. COP15 ൽ 'തണ്ണീർത്തട സംരക്ഷണം മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് നയവും നിയമ ചട്ടക്കൂടുകളും ശക്തിപ്പെടുത്തൽ' എന്ന വിഷയത്തിൽ നടന്ന മന്ത്രിതല യോഗത്തിൽ അദ്ദേഹം ഈ നേട്ടം എടുത്തുപറഞ്ഞു. 

"കഴിഞ്ഞ ദശകത്തിൽ, ഞങ്ങൾ ഈ ശൃംഖല 250 ശതമാനം വികസിപ്പിച്ചു. ആദ്യമായി, രണ്ട് ഇന്ത്യൻ നഗരങ്ങൾ - ഉദയ്പൂരും ഇൻഡോറും - തണ്ണീർത്തട നഗരങ്ങളായി അംഗീകാരം നേടി, ഇത് നഗര തണ്ണീർത്തടങ്ങളോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത കാണിക്കുന്നു." അദ്ദേഹം പറഞ്ഞു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും "പ്രകൃതിയുമായുള്ള ഒരുമ", "വസുധൈവ കുടുംബകം" തുടങ്ങിയ അദ്ദേഹത്തിന്റെ സന്ദേശങ്ങളെയും പരാമർശിച്ചുകൊണ്ട്, 'മിഷൻ ലൈഫ്', 'ഏക് പേഡ് മാ കേ നാം' എന്നിവയിലൂടെ പ്രകൃതി സംരക്ഷണത്തിൽ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തെ ശ്രീ യാദവ് പരാമർശിച്ചു. പ്രധാനമന്ത്രിയുടെ ഈ ദീർഘവീക്ഷണമുള്ള സംരംഭങ്ങൾ പ്രകൃതി സംരക്ഷണം, തണ്ണീർത്തട സസ്യജന്തുജാലങ്ങളുടെ സംരക്ഷണം എന്നിവയ്ക്കും, മണ്ണ് നാശം, മണ്ണൊലിപ്പ് എന്നിവ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്കും സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ പേരിൽ ഒരു മരം നടാൻ എല്ലാവരോടും മന്ത്രി അഭ്യർത്ഥിക്കുകയും മിഷൻ ലൈഫ് അതായത് പരിസ്ഥിതി സൗഹൃദ ജീവിതശൈലി സ്വീകരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇതോടൊപ്പം, ഇന്ത്യയുടെ 'മിഷൻ സഹ്ഭാഗിത'യും ' തണ്ണീർത്തട സംരക്ഷണ പരിപാടിയും ' 2 ദശലക്ഷത്തിലധികം പൗരന്മാരെ അണിനിരത്തി, 170,000-ത്തിലധികം തണ്ണീർത്തടങ്ങളുടെ ഫീൽഡ് തല പരിശോധനയും രാജ്യത്തുടനീളമുള്ള ഏകദേശം 100,000 തണ്ണീർത്തടങ്ങളുടെ അതിർത്തി നിർണ്ണയവും സാധ്യമാക്കി.

 

ഇന്ത്യയിലെ തണ്ണീർത്തട സംരക്ഷണം ഭരണഘടനാപരവും നിയമപരവും നയപരവുമായ ചട്ടക്കൂടുകളിൽ ബന്ധിതമാണെന്ന് മന്ത്രി വ്യക്തമാക്കി. പരിസ്ഥിതി, വനം,വന്യജീവികൾ എന്നിവയെ സംരക്ഷിക്കാൻ ഭരണകൂടങ്ങളെയും പൗരന്മാരെയും ചുമതലപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ഭരണഘടന ഈ തത്വം ഉൾക്കൊള്ളുന്നു. ദേശീയ ജൈവവൈവിധ്യ തന്ത്രവും പ്രവർത്തന പദ്ധതിയും, ദേശീയ വന്യജീവി പ്രവർത്തന പദ്ധതി എന്നിവ ഉൾപ്പെടെ ഇന്ത്യയുടെ മേഖലാ പദ്ധതികളിലും പരിപാടികളിലും തണ്ണീർത്തട സംരക്ഷണം മുഖ്യധാരയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

സുസ്ഥിര ജീവിതശൈലിയെക്കുറിച്ചുള്ള യുഎൻഇഎ പ്രമേയം 6/8 പരാമർശിച്ചുകൊണ്ട് , തണ്ണീർത്തട സംരക്ഷണം ഉൾപ്പെടെയുള്ള ഇന്ത്യയുടെ നയത്തിലും പരിപാടികളിലും സുസ്ഥിര ജീവിതശൈലിയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുള്ളതായി മന്ത്രി എടുത്തുപറഞ്ഞു 

 സന്ദർശന വേളയിൽ, വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കൺവെൻഷൻ (CITES), തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള റാംസർ കൺവെൻഷൻ, ദേശാടന ജീവജാലങ്ങളുടെ സംരക്ഷണത്തിനായുള്ള കൺവെൻഷൻ (CMS) എന്നിവയുടെ മേധാവിമാരുമായി മന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ പങ്കെടുത്തു. തണ്ണീർത്തട പുനഃസ്ഥാപനത്തിലും വിജ്ഞാന വിനിമയത്തിലും സഹകരണം മെച്ചപ്പെടുത്തുന്നതിനായി സിംബാബ്‌വെയിലെ പരിസ്ഥിതി, കാലാവസ്ഥാ, വന്യജീവി മന്ത്രി ഡോ. എവ്‌ലിൻ നഡ്‌ലോവുവുമായും ശ്രീ യാദവ് കൂടിക്കാഴ്ച നടത്തി

അന്താരാഷ്ട്ര ബൃഹത് മാർജാരസഖ്യം (ഐബിസിഎ), ദുരന്ത പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യ നിർമ്മാണ സഖ്യം (സിഡിആർഐ), അന്താരാഷ്ട്ര സൗരസഖ്യം (ഐഎസ്എ), സുസ്ഥിര ജീവിതശൈലികൾ തുടങ്ങിയ അന്താരാഷ്ട്ര പങ്കാളിത്തങ്ങളിലൂടെ കാലാവസ്ഥാ പ്രവർത്തനവും ജൈവവൈവിധ്യ സംരക്ഷണവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ ആഗോള പരിസ്ഥിതി സംരംഭങ്ങളുടെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. ഈ അന്താരാഷ്ട്ര സംരംഭങ്ങളിൽ ചേരാൻ അദ്ദേഹം അഭ്യർത്ഥിച്ചു. 

 

അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രവർത്തന പരിപാടിയിലും ബജറ്റ് ക്രമീകരണങ്ങളിലും തീരുമാനമെടുക്കുന്നതിനും നിലവിലുള്ളതും ഉയർന്നുവരുന്നതുമായ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളിൽ മാർഗ്ഗനിർദ്ദേശം പരിഗണിക്കുന്നതിനും റാംസർ സിഒപി15 ൽ 172 അംഗ രാജ്യങ്ങൾ , അന്താരാഷ്ട്ര സംഘടന പങ്കാളികൾ, ശാസ്ത്ര സ്ഥാപനങ്ങൾ, പൗര സമൂഹ പ്രതിനിധികൾ എന്നിവർ ഒരുമിച്ച് ചേരുന്നു.തണ്ണീർത്തട സംരക്ഷണം, കാലാവസ്ഥാ പ്രവർത്തനങ്ങളിൽ നേതൃത്വം എന്നിവയ്ക്കൊപ്പം പാരിസ്ഥിതിക സുസ്ഥിരത, തലമുറകൾ തമ്മിലുള്ള തുല്യതതുടങ്ങിയ തത്വങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെയാണ് സിഒപി15-ലെ ഇന്ത്യയുടെ സജീവ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്

***


(Release ID: 2148202)
Read this release in: English , Hindi