തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ബിഹാർ SIR: ഇതിനകം 95.92% വോട്ടർമാരെ ഉൾപ്പെടുത്തി; ശേഷിക്കുന്നത് 6 ദിവസം


വിട്ടുപോയ വോട്ടർമാരിലേക്കെത്താനുള്ള പ്രവർത്തനങ്ങൾ ദൗത്യമെന്ന നിലയിൽ പുരോഗമിക്കുന്നു

രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമിച്ച ബിഎല്‍ഒമാര്‍/ബിഎല്‍എമാര്‍, അത്തരം വോട്ടര്‍മാരെ കണ്ടെത്താന്‍ ശ്രമിക്കുന്നു

ഇസിഐയുടെ മുദ്രാവാക്യം: യോഗ്യരായ ഓരോ വോട്ടറെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക

Posted On: 19 JUL 2025 7:16PM by PIB Thiruvananthpuram

 

1

ആകെ വോട്ടർമാർ (2025 ജൂൺ 24 വരെ)

7,89,69,844

ശതമാനം

2

ലഭിച്ച എന്യൂമെറേഷൻ ഫോം

7,15,82,007

90.64%

3

ഡിജിറ്റൽ രൂപത്തിലാക്കിയ എന്യൂമെറേഷൻ ഫോം

6,96,93,844

88.25%

4

തന്നിട്ടുള്ള വിലാസങ്ങളിൽ കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ

41,64,814

5.27%

4.1

മരിച്ചു പോയിരിക്കാൻ സാധ്യതയുള്ള വോട്ടർമാർ

14,29,354

1.81%

4.2

സ്ഥിരവാസം മാറ്റിയ വോട്ടർമാർ

19,74,246

2.5%

4.3

ഒന്നിലധികം ഇടങ്ങളിൽ പേരുള്ള വോട്ടർമാർ (ഇതുവരെ തിരിച്ചറിഞ്ഞത്)

7,50,213

0.95%

4.4

കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ

11,000

0.01%

5

ഉൾപ്പെടുത്തിയ ആകെ വോട്ടർമാർ (2+4)

7,57,46,821

95.92%

6

ഇനി ലഭിക്കാനുള്ള എന്യൂമെറേഷൻ ഫോം

32,23,023

4.08%

 

ബിഹാറില്‍ നടന്നുവരുന്ന പ്രത്യേക തീവ്ര പുനഃപരിശോധന വേളയിൽ (SIR), മുഴുവന്‍ പ്രവര്‍ത്തനസംവിധാനവും, അതായത്, ഏകദേശം 1 ലക്ഷം BLOമാർ, 4 ലക്ഷം സന്നദ്ധപ്രവർത്തകരും, രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമിച്ച 1.5 ലക്ഷം BLAs കളും, അവരുടെ ജില്ലാ പ്രസിഡന്റുമാരും, 2025 ഓഗസ്റ്റ് 01-ന് പ്രസിദ്ധീകരിക്കുന്ന കരട് സമ്മതിദായകപട്ടികയില്‍ നിന്ന് യോഗ്യരായ ഒരു വോട്ടറുടെയും പേര് വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒരു ദൗത്യത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. എന്യൂമെറേഷൻ ഫോമുകള്‍ പൂരിപ്പിക്കുന്നതിന് ഇനിയും 6 ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, ശേഷിക്കുന്ന ഏകദേശം 32 ലക്ഷം വോട്ടര്‍മാരെ കരട് സമ്മതിദായ പട്ടികയില്‍ ചേര്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു. പ്രവര്‍ത്തന സംവിധാനങ്ങള്‍ ഇതിനകം വീടുതോറുമുള്ള സന്ദര്‍ശനങ്ങളുടെ 3 റൗണ്ടുകള്‍ പൂര്‍ത്തിയാക്കി വോട്ടര്‍മാരുമായി ബന്ധം സ്ഥാപിച്ചു. ശേഷിക്കുന്നവരുമായി സമ്പര്‍ക്കം സ്ഥാപിക്കുന്നതിന് മുഴുവന്‍ ഇലക്ടറല്‍ പ്രവര്‍ത്തനസംവിധാനവും, BLO-കളുടെ മറ്റൊരു റൗണ്ട് സന്ദര്‍ശനങ്ങളും ആരംഭിച്ചിട്ടുണ്ട്.

രാജ്യവ്യാപകമായി പത്രപ്പരസ്യങ്ങളിലൂടെയും സാധ്യമായ എല്ലാ ആശയവിനിമയ മാർഗങ്ങളിലൂടെയും തെരഞ്ഞെടുപ്പ് കമ്മീഷൻ, രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് താൽക്കാലികമായി താമസം മാറിയ ബിഹാറിലെ വോട്ടർമാരെ വിവരം അറിയിക്കുന്നു. നഗരമേഖലയിൽ ശേഷിക്കുന്ന വോട്ടർമാരെ ചേർക്കുന്നതിനായി, ബിഹാറിലെ 261 നഗര തദ്ദേശ സ്ഥാപനങ്ങളിലെ (ULB) 5683 വാർഡുകളിലും പ്രത്യേക ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.

24.06.2025 ലെ SIR ഉത്തരവ് അനുസരിച്ച് (പേജ് 2/ഖണ്ഡിക 7), ഏതെങ്കിലും പേരു തെറ്റായി ചേർത്തിട്ടുണ്ടെങ്കിലോ ഒഴിവാക്കിയിട്ടുണ്ടെങ്കിലോ, 2025 ഓഗസ്റ്റ് 1-ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ എന്തെങ്കിലും പിശക് സംഭവിച്ചിട്ടുണ്ടെങ്കിലോ, 2025 ഓഗസ്റ്റ് 30-നകം അത് തിരുത്താനാകും. ഇതിനായി, ഏതൊരു വോട്ടർക്കും, ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കും അല്ലെങ്കിൽ രാഷ്ട്രീയ കക്ഷി നിയമിച്ച ഏതെങ്കിലും BLA-യ്ക്കും അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാവുന്നതാണ്.

 

-AT-


(Release ID: 2146191)
Read this release in: English , Urdu , Hindi