യുവജനകാര്യ, കായിക മന്ത്രാലയം
2036 ലെ ഒളിമ്പിക്സിലേക്കുള്ള ഇന്ത്യയുടെ മെഡൽ തന്ത്രം ഖേലോ ഭാരത് കോൺക്ലേവിൽ കായികവകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ വിശദീകരിച്ചു
Posted On:
17 JUL 2025 7:30PM by PIB Thiruvananthpuram
2036 ൽ നടക്കുന്ന വേനൽക്കാല ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ഏറ്റവും മികച്ച 10 രാജ്യങ്ങളിൽ ഒന്നായി മാറുന്നതിനുള്ള ഇന്ത്യയുടെ തന്ത്രം വ്യാഴാഴ്ച കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ വിശദീകരിച്ചു. ഖേലോ ഭാരത് കോൺക്ലേവിൽ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ, ദേശീയ കായിക ഫെഡറേഷനുകൾ, പ്രധാന കായിക സ്ഥാപനങ്ങൾ, പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ഇന്ത്യൻ കായിക രംഗത്തെ മുതിർന്ന വ്യക്തികൾ തുടങ്ങി ധാരാളം പേർ പങ്കെടുത്തു. 2047 ഓടെ ഇന്ത്യയെ ആഗോള കായിക ശക്തികേന്ദ്രമായി മാറ്റാനുള്ള കർമ്മ പദ്ധതി രൂപപ്പെടുത്തുന്നതിനാണ് ഒരു ദിവസത്തെ ഈ ചർച്ചശ്രദ്ധ കേന്ദ്രീകരിച്ചത്.

ഖേലോ ഭാരത് നിതി 2025 (കായിക നയം) യിൽ പ്രതിപാദിക്കുന്ന നിരവധി പ്രധാന സ്തംഭങ്ങൾ സംവേദനാത്മക ഖേലോ ഭാരത് കോൺക്ലേവിൽ ഉൾപ്പെടുത്തിയിരുന്നു. സദ്ഭരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജൂലൈ 21 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ പോകുന്ന ദേശീയ കായിക ഭരണ ബില്ലിനെക്കുറിച്ചും നിർണായക ചർച്ചകൾ നടന്നു.
ഖേലോ ഭാരത് നിതിയുടെ കേന്ദ്ര ഘടകമായി കായികതാരങ്ങളെ പ്രതിഷ്ഠിച്ചു കൊണ്ട് , 2036 ലെ വേനൽക്കാല ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ഏറ്റവും മികവുപുലർത്തുന്ന 10 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ ഇടം നേടുന്നുവെന്ന് ഉറപ്പാക്കുന്നതിന് ദേശീയ കായിക ഫെഡറേഷനുകൾ, സംസ്ഥാന ഗവൺമെന്റുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് എങ്ങനെയെല്ലാം നിർണായക പങ്ക് വഹിക്കാൻ ആകുമെന്ന് കേന്ദ്ര ഗവൺമെന്റ് പരിപാടിയിൽ ഉയർത്തിക്കാട്ടി.

"സ്പോർട്സ് ഒരു പൊതു പ്രസ്ഥാനമാണ്. നാം ഏവരും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ നമുക്ക് ലക്ഷ്യങ്ങൾ നിർണയിക്കാനും അവ നേടാനും കഴിയൂ. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കായികരംഗത്ത് എപ്പോഴും ഒരുമയുടെ ശക്തിയിൽ വിശ്വസിക്കുന്നു. നമ്മുടെ അഹം ഭാവം ഉപേക്ഷിക്കുകയും സമഗ്രമായ ആസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പദ്ധതികളെ ഗുണകരമായ ഫലമാക്കി മാറ്റുകയും വേണം" പരിപാടിയെ അഭിസംബോധന ചെയ്ത ഡോ. മാണ്ഡവ്യ പറഞ്ഞു.

ഗവൺമെന്റിന്റെ നയം അഭിലഷണീയവും കായികരംഗത്ത് ആഗോള നിലവാരം കൈവരിക്കുന്നതിനുള്ള സത്യസന്ധമായ ശ്രമവുമാണെന്ന് ആറ് മണിക്കൂർ നീണ്ടുനിന്ന ഖേലോ ഭാരത് കോൺക്ലേവിൽ പങ്കെടുത്ത പ്രതിനിധികൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. സ്പോർട്സ് ഘടന പരിഷ്കാരങ്ങൾ, ഖേലോ ഭാരത് നിതി 2025, ഇന്ത്യയുടെ മെഡൽ നേട്ടത്തിനുള്ള കർമ്മ പദ്ധതി,'ഒരു കോർപ്പറേറ്റ് ഒരു കായികം' സംരംഭം എന്നിങ്ങനെ കോൺക്ലേവിൽ നാല് പ്രധാന മേഖലയിൽ വിഷയങ്ങൾ അവതരിപ്പിച്ചു. ഇന്ത്യയെ ആഗോള കായിക ശക്തികേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഓരോ അവതരണത്തിനും ശേഷവും അത് സംബന്ധിച്ച് പ്രതിനിധികൾ അവരുടെ നിർദ്ദേശങ്ങൾ പങ്കുവെച്ച സംവേദനാത്മക സെഷനുകളും ഉണ്ടായിരുന്നു. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നിർദ്ദേശങ്ങൾ രേഖപ്പെടുത്തി.

ആവശ്യമായ പ്രവർത്തനങ്ങൾക്ക് വേണ്ട നേതൃത്വം നൽകാനും സദ് ഭരണ പ്രക്രിയ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കാനുമുള്ള ഉത്തരവാദിത്വം നൽകി ദേശീയ കായിക ഫെഡറേഷനുകളെ ഡോ. മാണ്ഡവ്യ ചുമതലപ്പെടുത്തി
സദ് ഭരണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചയിൽ മികച്ച പരിശീലകർ , കാര്യശേഷിയുള്ള സ്‌പോർട്‌സ് അഡ്മിനിസ്ട്രേറ്റർമാർ , സ്‌പോർട്‌സ് ഉൽപ്പന്നങ്ങളുടെ വ്യാപാരം വികസിപ്പിക്കൽ, ഉത്തേജകമരുന്ന് ഭീഷണി നിയന്ത്രിക്കൽ എന്നിവയെക്കുറിച്ച് വളരെ വിശദമായ ചർച്ചകൾ നടന്നു.

"ഖേലോ ഭാരത് നയങ്ങളുടെ വിജയമെന്നത് ഈ സംരംഭങ്ങൾ എത്ര മികച്ച രീതിയിൽ നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ദേശീയ കായിക ഫെഡറേഷനുകൾക്ക് എല്ലാ പിന്തുണയും നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. എന്നാൽ മുന്നോട്ട് പോകുമ്പോൾ, ഗെയിം പ്രകടനത്തെ അടിസ്ഥാനമാക്കി ഗ്രാന്റുകൾ നൽകാൻ തുടങ്ങും.ഇത് ആസൂത്രണത്തിലും ഗെയിമുകളിലും കൂടുതൽ ശ്രദ്ധയും ഗൗരവവും ഉറപ്പാക്കാൻ സഹായിക്കും. ”ഡോ. മാണ്ഡവ്യ പറഞ്ഞു. കായികതാരങ്ങൾക്ക് ലോജിസ്റ്റിക്കൽ പ്രതിസന്ധികൾ ഉണ്ടാകാതിരിക്കാൻ പരിപാടികളുടെ കൃത്യമായ കലണ്ടർ തയ്യാറാക്കാൻ മന്ത്രാലയം എൻഎസ്‌എഫുകളോട് ആവശ്യപ്പെട്ടു.
വികസിത ഭാരതത്തിനായി സ്‌കൂളുകളിൽ തുടങ്ങി നിർദ്ദിഷ്ട ഒളിമ്പിക് പരിശീലന കേന്ദ്രങ്ങളിൽ എത്തുന്ന വിധത്തിൽ മൂന്ന് തലങ്ങളിലായുള്ള സംയോജിത പ്രതിഭ വികസന പിരമിഡിലാണ് കേന്ദ്ര കായിക മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ നിന്ന് ആരംഭിക്കുന്ന വിധത്തിൽ (2026-27 മുതൽ 2030-31 വരെയുള്ള തന്ത്രങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുകയും അതിന്റെ ആക്കം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന വിധത്തിൽ ) 10 വർഷത്തെ പദ്ധതി ഇതിനകം ഗവൺമെന്റ് രൂപപ്പെടുത്തിയിട്ടുണ്ട്.
SKY
*****************
(Release ID: 2145669)
Visitor Counter : 4