തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

എന്യൂമെറേഷൻ ഫോം പൂരിപ്പിക്കാനുള്ളത് 5.8% വോട്ടർമാർ മാത്രം; ശേഷിക്കുന്നത് 8 ദിവസം

പോസ്റ്റഡ് ഓണ്‍: 17 JUL 2025 7:39PM by PIB Thiruvananthpuram

1

ആകെ വോട്ടർമാർ (2025 ജൂൺ 24 വരെ)

7,89,69,844

ശതമാനം

2

ലഭിച്ച എന്യൂമെറേഷൻ ഫോം

7,08,18,162

89.7%

3

ഡിജിറ്റൽ രൂപത്തിലാക്കിയ എന്യൂമെറേഷൻ ഫോം

6,70,59,222

84.9%

4

തന്നിട്ടുള്ള വിലാസങ്ങളിൽ കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ

35,69,435

4.5%

4.1

മരിച്ചുപോയിരിക്കാൻ സാധ്യതയുള്ള വോട്ടർമാർ

12,55,620

1.59%

4.2

സ്ഥിരവാസം മാറ്റിയ വോട്ടർമാർ

17,37,336

2.2%

4.3

ഒന്നിലധികം ഇടങ്ങളിൽ പേരുള്ള വോട്ടർമാർ (ഇതുവരെ തിരിച്ചറിഞ്ഞത്)

5,76,479

0.73%

5

ഇനി ലഭിക്കാനുള്ള എന്യൂമെറേഷൻ ഫോം

45,82,247

5.8%

 

ഇന്നുവരെ, നിലവിലുള്ള വോട്ടർമാരിൽ 89.7% പേർ 2025 ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കുന്ന കരടു വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അവരുടെ എന്യൂമെറേഷൻ ഫോം നൽകിയിട്ടുണ്ട്. ഏതൊരു വോട്ടർക്കും ECINet ആപ്പിലോ https://voters.eci.gov.in എന്ന വെബ്‌സൈറ്റിലോ എന്യൂമെറേഷൻ ഫോമിന്റെ നില പരിശോധിക്കാം.

 

മൂന്നുതവണ BLO-മാർ വീടുകളിലെത്തിയിട്ടും തന്നിരിക്കുന്ന വിലാസത്തിൽ കണ്ടെത്താനാകാത്ത വോട്ടർമാരെ വീണ്ടും പരിശോധിക്കുന്നതിനു പ്രത്യേക നടപടികൾ സ്വീകരിക്കും. മരണമടഞ്ഞവരോ സ്ഥിരവാസം മാറിയവരോ ഒന്നിലധികം ഇടങ്ങളിൽ പേരുചേർത്തവരോ ആയവരുടെ വിവരങ്ങൾ  രാഷ്ട്രീയ കക്ഷികളുടെ ജില്ലാ അധ്യക്ഷരുമാരുമായും അവർ നിയോഗിച്ച ഒന്നരലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരുമായും പങ്കിടും. അതുവഴി അത്തരം വോട്ടർമാരുടെ കൃത്യമായ നില 25.07.2025-നു മുമ്പു സ്ഥിരീകരിക്കാൻ കഴിയും.

ബിഹാറിലെ 261 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ (ULB) 5683 വാർഡുകളിലും പ്രത്യേക ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ബിഹാറിനു പുറത്തേക്കു താൽക്കാലികമായി കുടിയേറിയവർക്ക് ECINet ആപ്പ് വഴിയോ https://voters.eci.gov.in വഴിയോ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഓൺലൈൻ മോഡിൽ എന്യൂമെറേഷൻ ഫോം പൂരിപ്പിക്കാം. മുൻകൂട്ടി പൂരിപ്പിച്ച എന്യൂമെറേഷൻ ഫോം ഡൗൺലോഡ് ചെയ്തശേഷം പൂരിപ്പിച്ച ഫോം BLO-മാർക്കു നേരിട്ടോ കുടുംബാംഗങ്ങൾ വഴിയോ വാട്ട്‌സ്ആപ്പ് പോലുള്ള ഏതെങ്കിലും മാധ്യമം വഴിയോ പങ്കിടാം.

 

-AT-


( റിലീസ് ഐ.ഡി: 2145631) സന്ദര്‍ശക കൗണ്ടര്‍ : 27
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Punjabi