സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

എൻ‌ടി‌പി‌സി റിന്യൂവബിൾ എനർജി ലിമിറ്റഡിലും അതിന്റെ മറ്റ് സംയുക്ത സംരംഭങ്ങളിലും/അനുബന്ധ സ്ഥാപനങ്ങളിലും പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുന്നതിനായി നിക്ഷേപം നടത്താൻ എൻ‌ടി‌പി‌സി ലിമിറ്റഡിന് കൂടുതൽ അധികാരം നൽകുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

Posted On: 16 JUL 2025 2:46PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന്  ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, എൻ‌ടി‌പി‌സി ലിമിറ്റഡിന്,  അനുബന്ധ കമ്പനിയായ എൻ‌ടി‌പി‌സി ഗ്രീൻ എനർജി ലിമിറ്റഡിൽ (എൻ‌ജി‌ഇ‌എൽ) നിക്ഷേപം നടത്തുന്നതിന്,  മഹാരത്‌ന സി‌പി‌എസ്‌ഇകൾക്ക്  നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നതിനേക്കാൾ കൂടുതൽ അധികാരം നൽകാൻ അനുമതി നൽകി. ഇതിനെ തുടർന്ന് എൻ‌ടി‌പി‌സി റിന്യൂവബിൾ എനർജി ലിമിറ്റഡിലും (എൻ‌ആർ‌ഇ‌എൽ) അതിന്റെ മറ്റ് സംയുക്ത സംരംഭങ്ങളിലും / അനുബന്ധ സ്ഥാപനങ്ങളിലും എൻ‌ജി‌ഇ‌എൽ ന് , നേരത്തെ അംഗീകരിച്ച നിശ്ചിത പരിധിയായ 7,500 കോടി രൂപയ്ക്ക് മുകളിൽ, പുനരുപയോഗ ഊർജ്ജ (ആർ‌ഇ) ശേഷി വർദ്ധിപ്പിക്കുന്നതിനായി 2032 ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുന്നതിന് 20,000 കോടി രൂപ വരെ നിക്ഷേപം നടത്താനാകും.

 എൻ‌ടി‌പി‌സി, എൻ‌ജി‌ഇ‌എൽ എന്നിവയ്ക്ക് നൽകിയ മെച്ചപ്പെട്ട അധികാരം രാജ്യത്തെ പുനരുപയോഗിക്കാവുന്ന പദ്ധതികളുടെ ത്വരിതഗതിയിലുള്ള വികസനം സാധ്യമാക്കും. വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തുടനീളം വിശ്വസനീയവും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നതിൽ നിക്ഷേപം ഉറപ്പാക്കുന്നതിലും ഈ നീക്കം നിർണായക പങ്ക് വഹിക്കും.

പുനരുപയോഗ ഊർജ്ജ പദ്ധതികൾ നിർമ്മാണ ഘട്ടത്തിലും പ്രവർത്തന പരിപാലന ഘട്ടങ്ങളിലും തദ്ദേശവാസികൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് പ്രാദേശിക വിതരണക്കാർ, പ്രാദേശിക സംരംഭങ്ങൾ / എംഎസ്എംഇകൾ എന്നിവയ്ക്ക് ഉത്തേജനം നൽകുകയും രാജ്യത്തിന്റെ തൊഴിലും സാമൂഹിക-സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം രാജ്യത്തിനുള്ളിലെ സംരംഭകത്വ അവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും.

പാരീസ് ഉടമ്പടിയിലെ ദേശീയമായി നിർണ്ണയിക്കപ്പെട്ട വിഹിത പ്രകാരം നിശ്ചയിച്ച ലക്ഷ്യത്തേക്കാൾ അഞ്ച് വർഷം മുമ്പ്, ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്ന് സ്ഥാപിത വൈദ്യുതി ശേഷിയുടെ 50% നേടികൊണ്ട് ഇന്ത്യ ഊർജ്ജ പരിവർത്തന യാത്രയിൽ ഒരു നാഴികക്കല്ല് കൈവരിച്ചു. 2030 ആകുമ്പോഴേക്കും ഫോസിൽ ഇതര ഊർജ്ജ ശേഷി 500 GW ആക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ മുൻനിര ഊർജ്ജ ഉല്പാദകർ  എന്ന നിലയിലും, NTPC, 2032 ആകുമ്പോഴേക്കും 60 GW പുനരുപയോഗ ഊർജ്ജ ശേഷി കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നു, ഇത് മുകളിൽ പറഞ്ഞ ലക്ഷ്യം കൈവരിക്കുന്നതിനും 2070 ആകുമ്പോഴേക്കും 'നെറ്റ് സീറോ' ബഹിർ​ഗമനം എന്ന വലിയ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനും രാജ്യത്തെ സഹായിക്കും.

 എൻ‌ടി‌പി‌സി ഗ്രൂപ്പിന്റെ പതാക വാഹകരെന്ന് അംഗീകരിക്കപ്പെട്ട അനുബന്ധ സ്ഥാപനമായ  എൻ‌ജി‌ഇ‌എൽ, സ്വാഭാവികവും, അല്ലാത്തതുമായ വളർച്ചയിലൂടെ പുനരുപയോഗ ഊർജ്ജ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. എൻ‌ജി‌ഇ‌എല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എൻ‌ആർ‌ഇ‌എൽ വഴിയാണ് സ്വാഭാവിക വളർച്ച പ്രധാനമായും നടത്താൻ ഉദ്ദേശിക്കുന്നത്. പുനർനിർമ്മാണ പദ്ധതി വികസനത്തിനായി വിവിധ സംസ്ഥാന ​ഗവൺമെന്റുകളുമായും സി‌പി‌എസ്‌യുക്കളുമായും എൻ‌ജി‌ഇ‌എൽ സംയോജിത പങ്കാളിത്തങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ~ 6 ജിഗാവാട്ട് പ്രവർത്തന ശേഷി, ~ 17 ജിഗാവാട്ട് കരാർ / അവാർഡ് ശേഷി, ~ 9 ജിഗാവാട്ട് പൈപ്പ്‌ലൈൻ എന്നിവ ഉൾപ്പെടെ ~ 32 ജിഗാവാട്ട് പുനർനിർമ്മാണ ശേഷിയുടെ ഒരു വിഭാ​ഗം എൻ‌ജി‌ഇ‌എല്ലിനുണ്ട്.

***

NK


(Release ID: 2145234) Visitor Counter : 3