തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാര്‍ SIR-ന്റെ പ്രാരംഭഘട്ടം പൂര്‍ത്തിയായി
ഫോം അച്ചടിയും വിതരണവും ഏകദേശം പൂര്‍ത്തിയായി
ചില കോണില്‍നിന്നുള്ള പ്രചാരണംപോലെ SIR-ല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല
1.69 കോടി (21.46%) എന്യുമെറേഷന്‍ ഫോം ശേഖരിച്ചു
ECINET-ല്‍ 7.25% അപ്ലോഡ് ചെയ്തു
Posted On:
06 JUL 2025 7:27PM by PIB Thiruvananthpuram
ബിഹാറിലെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) വോട്ടര്‍മാരുടെ സജീവ സഹകരണത്തോടെ താഴേത്തട്ടില്‍ സുഗമമായി നടപ്പാക്കുന്നു. എന്യുമെറേഷന്‍ ഫോം അച്ചടിച്ചു വിതരണം ചെയ്യേണ്ടിയിരുന്ന SIR-ന്റെ പ്രാരംഭഘട്ടം ഏകദേശം പൂര്‍ത്തിയായി. ലഭ്യമായ എല്ലാ വോട്ടര്‍മാര്‍ക്കും ഫോം വിതരണംചെയ്തു.
24.06.2025-ലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് SIR പ്രക്രിയ നടത്തുന്നത്. നിര്‍ദേശങ്ങളില്‍ മാറ്റമില്ലെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. നിര്‍ദേശങ്ങള്‍ അനുസരിച്ച്, 2025 ഓഗസ്റ്റ് ഒന്നിനു നല്‍കുന്ന കരടു വോട്ടര്‍ പട്ടികയില്‍ എന്യുമെറേഷന്‍ ഫോം സമര്‍പ്പിച്ച വ്യക്തികളുടെ പേരുകള്‍ ഉണ്ടായിരിക്കും.
2025 ജൂലൈ 25-നു മുമ്പ് ഏതു സമയത്തും വോട്ടര്‍മാര്‍ക്കു രേഖകള്‍ സമര്‍പ്പിക്കാം. കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചശേഷം, ഏതെങ്കിലും രേഖയില്‍ പോരായ്മയുണ്ടെങ്കില്‍, ക്ലെയിംസ് ആന്‍ഡ് ഒബ്ജക്ഷന്‍ കാലയളവില്‍, കരടു വോട്ടര്‍ പട്ടികയില്‍ പേരുള്ള വോട്ടര്‍മാരില്‍നിന്ന് ERO-മാര്‍ക്ക് അത്തരം രേഖകള്‍ ലഭ്യമാക്കും.
2025 ജൂണ്‍ 24 വരെ വോട്ടര്‍ പട്ടികയില്‍ പേരുള്ള ബിഹാറിലെ മൊത്തം 7,89,69,844 (ഏകദേശം 7.90 കോടി) വോട്ടര്‍മാരുടെ 1,69,49,208 എന്യുമെറേഷന്‍ ഫോം (21.46 ശതമാനം) ഇന്നു വൈകിട്ട് ആറിനകം ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ, അതായത് ഇന്നലെ വൈകിട്ട് 6 മുതല്‍ ശേഖരിച്ചത് 65,32,663 എന്യുമെറേഷന്‍ ഫോമാണ്. ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് ഇനിയും 19 ദിവസം ബാക്കിയുണ്ട്.
ഫോം അപ്ലോഡിങ് പൂര്‍ണതോതില്‍ ആരംഭിച്ചു. ഇതുവരെ 7.25 ശതമാനം അപ്ലോഡ് ചെയ്തു. ഭാഗികമായി പൂരിപ്പിച്ച ഫോമുകള്‍ ECI പോര്‍ട്ടലിലും (https://voters.eci.gov.in) ECINET ആപ്പിലും ഡൗണ്‍ലോഡ് ചെയ്യാനാകും. പൂരിപ്പിച്ച ഫോമുകള്‍ ECINET ആപ്പില്‍ വോട്ടര്‍ക്കുതന്നെ അപ്ലോഡ് ചെയ്യാനാകും.
വോട്ടര്‍മാരെ അവരുടെ എന്യുമറേഷന്‍ ഫോം പൂരിപ്പിക്കുന്നതിനും ശേഖരിക്കുന്നതിനും സഹായിക്കാന്‍ 77,895 BLO-മാര്‍ വീടുവീടാന്തരം ചെല്ലുന്നു. വിവിധയിടങ്ങളില്‍ BLO-മാര്‍ വോട്ടര്‍മാരുടെ തത്സമയ ചിത്രങ്ങള്‍ എടുത്ത് അപ്ലോഡ് ചെയ്യുന്നു. ഇതു വോട്ടര്‍മാര്‍ക്ക് അവരുടെ ചിത്രങ്ങള്‍ വേറെ എടുത്ത് അപ്ലോഡ് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നു.
കൂടാതെ, ഈ പ്രക്രിയ സുഗമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ 20,603 BLO-മാരെ നിയമിച്ചിട്ടുണ്ട്. SIR പ്രക്രിയയില്‍ വയോധികര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍, കരുതല്‍വേണ്ട ജനവിഭാഗങ്ങള്‍ എന്നിവരെ സഹായിക്കാന്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, NCC കേഡറ്റുകള്‍, NSS അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ ഏകദേശം 4 ലക്ഷം സന്നദ്ധപ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നു. കൂടാതെ, 243 AC-കളും ഉള്‍ക്കൊള്ളുന്ന 239 ERO-മാര്‍, 963 AERO-മാര്‍, 38 DEO-മാര്‍, സംസ്ഥാനത്തെ CEO എന്നിവര്‍ വോട്ടര്‍മാരുടെ ഫോം സമര്‍പ്പണത്തിനു സൗകര്യമൊരുക്കുന്നതിനായി താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്നു.
വിവിധ രാഷ്ട്രീയകക്ഷികള്‍ നിയമിച്ച 1,54,977 ബൂത്ത് ലെവല്‍ ഏജന്റുമാരും (BLA) SIR പ്രക്രിയയില്‍ സജീവ പിന്തുണ നല്‍കുന്നു.
-AT-
(Release ID: 2142763)