രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ നാവികസേനയുടെ വാർഷിക സുരക്ഷാ അവലോകനം 2025

Posted On: 04 JUL 2025 5:00PM by PIB Thiruvananthpuram

സുരക്ഷ സംബന്ധിച്ച ഇന്ത്യൻ നാവികസേനയുടെ പരമോന്നത യോഗത്തിന്റെ എട്ടാം പതിപ്പ് - വാർഷിക സുരക്ഷാ അവലോകനം 2025 - കൊച്ചി ദക്ഷിണ നാവിക കമാൻഡിൽ 2025 ജൂലൈ 2, 3 തിയതികളില്‍ സംഘടിപ്പിച്ചു. ഹൈബ്രിഡ് രീതിയില്‍ (ഓൺലൈനിലും ഓഫ്‌ലൈനിലും) ചേര്‍ന്ന യോഗത്തിൽ നാവിക ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കമാൻഡ് ആസ്ഥാനങ്ങളിലെയും സുരക്ഷാ അതോറിറ്റികളിലെയും പ്രതിനിധികളും പങ്കെടുത്തു. ദക്ഷിണ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫീസര്‍ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറല്‍ വി ശ്രീനിവാസ് മുഖ്യപ്രഭാഷണം നടത്തി. ദ്വിദിന അവലോകനത്തിന്റെ തുടർനടപടികൾക്ക് ഇന്ത്യൻ നാവികസേന സുരക്ഷാ കമ്മിറ്റി ചെയർമാൻ കൂടിയായ നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ കെ സ്വാമിനാഥൻ അധ്യക്ഷനായി.

 

ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് പ്രധാന പങ്കാളികളുടെ ചർച്ചകളും കൂടിയാലോചനകളും പരിപാടിയുടെ ഭാഗമായി നടന്നു. കൊച്ചിയിലെ ഇന്ത്യൻ നാവിക സുരക്ഷാ സംഘവും (ഐഎന്‍എസ്ടി) ഭാസ്‌കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫോർമാറ്റിക്‌സും (ബിസാഗ്-എന്‍) സംയുക്തമായി വികസിപ്പിച്ച സുരക്ഷാ പ്രവണത വിശകലന സംവിധാനം (സേഫ്റ്റി ട്രെന്‍ഡ് അനാലിസിസ് ടൂള്‍ - സ്റ്റാറ്റ്) പരിപാടിയിൽ പുറത്തിറക്കി. നാവികസേനയിലുടനീളം നടപ്പാക്കിയ സുരക്ഷാ - അപകടസാധ്യത നിര്‍വഹണ സംരംഭങ്ങളുടെ സംഗ്രഹവും അവലോകനയോഗത്തില്‍ പുറത്തിറക്കി.

 

സുരക്ഷാ സംരംഭങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ഇന്ത്യൻ നാവികസേനയുടെ എല്ലാ കമാൻഡുകളും ട്രൈ-സർവീസ് ആൻഡമാൻ നിക്കോബാർ കമാൻഡും സുരക്ഷാതല അതോറിറ്റികളും സംക്ഷിപ്ത വിവരങ്ങൾ അവതരിപ്പിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ യോഗത്തില്‍ ചർച്ച ചെയ്തു. പ്രവർത്തന - നിര്‍വഹണ തലങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശകലനം ചെയ്യാനും സുരക്ഷാ സംസ്കാരം ശക്തിപ്പെടുത്തുന്നതിന് സംഘടനാ ചട്ടക്കൂട് നൽകാനും ലക്ഷ്യമിട്ടാണ് ഇന്ത്യൻ നാവികസേന എല്ലാ വർഷവും ഉന്നതതല സുരക്ഷാ അവലോകനം നടത്തുന്നത്. 

 

****************


(Release ID: 2142352)