തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാർ SIR: 2003ലെ ഇലക്ടറൽ റോൾ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു
4.96 കോടി വോട്ടർമാർ രേഖകൾ സമർപ്പിക്കേണ്ടതില്ല
ഈ 4.96 കോടി വോട്ടർമാരുടെ കുട്ടികൾ രക്ഷിതാക്കളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേണ്ടതില്ല
Posted On:
30 JUN 2025 2:10PM by PIB Thiruvananthpuram
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ (ECI) ബിഹാറിലെ 4.96 കോടി വോട്ടർമാരുടെ വിശദാംശങ്ങൾ അടങ്ങിയ 2003ലെ ഇലക്ടറൽ റോൾ ECI വെബ്‌സൈറ്റിൽ (https://voters.eci.gov.in) പ്രസിദ്ധീകരിച്ചു.
2025 ജൂൺ 24ന് ECI നൽകിയ നിർദേശങ്ങളിലെ അഞ്ചാം ഖണ്ഡിക പ്രകാരം, 01.01.2003 യോഗ്യതാ തീയതിയായി തീരുമാനിച്ചു തയാറാക്കിയ ഇലക്ടറൽ റോളുകൾ BLO-മാർക്ക് അച്ചടിച്ചു നൽകുന്ന കാര്യം CEO/DEO/ERO-മാർ ഉറപ്പാക്കണം. അതുപോലെ, എന്യൂമെറേഷൻ ഫോം സമർപ്പിക്കുമ്പോൾ ഏതൊരാൾക്കും ഡൗൺലോഡ് ചെയ്ത് രേഖാപരമായ തെളിവായി ഉപയോഗിക്കാൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കണമെന്നും നിർദേശിച്ചിരുന്നു.
2003ലെ ബീഹാർ ഇലക്ടറൽ റോളുകളുടെ ലഭ്യത, അവിടെ നടന്നുവരുന്ന പ്രത്യേക തീവ്ര പുനഃപരിശോധന (SIR) പ്രക്രിയയെ വളരെയധികം സഹായിക്കും. കാരണം മൊത്തം വോട്ടർമാരുടെ ഏകദേശം 60 ശതമാനത്തിനും ഇപ്പോൾ രേഖകൾ സമർപ്പിക്കേണ്ടി വരില്ല. 2003ലെ ഇലക്ടറൽ റോളിൽനിന്ന് അവരുടെ വിശദാംശങ്ങൾ പരിശോധിച്ച് പൂരിപ്പിച്ച എന്യൂമെറേഷൻ ഫോം സമർപ്പിച്ചാൽ മതിയാകും. വോട്ടർമാർക്കും BLO-കൾക്കും ഈ വിശദാംശങ്ങൾ എളുപ്പത്തിൽ ലഭിക്കാനും കഴിയും.
അതോടൊപ്പം, നിർദേശങ്ങൾ അനുസരിച്ച്, 2003ലെ ബിഹാർ ഇലക്ടറൽ റോളിൽ പേരില്ലാത്ത ആർക്കും അവരുടെ അമ്മയുടെയും അച്ഛനുടെയും പേരുകൾ തെളിയിക്കാനായി 2003ലെ ഇലക്ടറൽ റോളിൽനിന്നുള്ള ബന്ധപ്പെട്ട ഭാഗം/വിവരം ഉപയോഗിച്ചാൽ മതിയാകും. മറ്റു രേഖകൾ നൽകേണ്ടതില്ല. അത്തരം വോട്ടർമാർ പൂരിപ്പിച്ച എന്യൂമെറേഷൻ ഫോമിനൊപ്പം, സ്വന്തം രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയാകും.
ഓരോ തെരഞ്ഞെടുപ്പിനുംമുമ്പ്, 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21(2)(a) യും 1960ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങളിലെ 25-ാം ചട്ടവും പ്രകാരം വോട്ടർ പട്ടിക പുതുക്കൽ നിർബന്ധമാണെന്ന് ആവർത്തിക്കുന്നു. കഴിഞ്ഞ 75 വർഷമായി ECI തീവ്ര-സംക്ഷിപ്ത വാർഷിക പരിഷ്കരണങ്ങൾ നടത്തിവരുന്നു.
മരണം, തൊഴിൽ/വിദ്യാഭ്യാസം/വിവാഹം എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങൾ വിവിധയിടങ്ങളിലേക്കു പോകുന്നത്, 18 വയസ്സ് തികഞ്ഞ പുതിയ വോട്ടർമാരുടെ കൂട്ടിച്ചേർക്കൽ തുടങ്ങി വിവിധ കാരണങ്ങളാൽ വോട്ടർ പട്ടിക എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ചലനാത്മക പട്ടികയാണ് . അതിനാൽ ഈ പ്രക്രിയ അനിവാര്യമാണ്.
കൂടാതെ, ഭരണഘടനയുടെ 326-ാം അനുച്ഛേദം വോട്ടർമാരാകാനുള്ള യോഗ്യത വ്യക്തമാക്കുന്നുണ്ട്. 18 വയസിനു മുകളിലുള്ള ഇന്ത്യൻ പൗരന്മാർക്കും ആ നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാർക്കും മാത്രമേ വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ അർഹതയുള്ളൂ.

***
(Release ID: 2140819)