ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

11-ാമത് അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട രാജ്യവ്യാപകമായ ആഘോഷങ്ങൾക്ക് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നൽകി.

ഫരീദാബാദിലെ AJNIFM-ൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിൽ കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പങ്കെടുത്തു.

Posted On: 21 JUN 2025 12:24PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്ന് സംഘടിപ്പിച്ച 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിപങ്കെടുത്തു. 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ (IDY) ദേശീയ ആഘോഷത്തിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി, വിശാഖപട്ടണം കടൽത്തീരത്ത് നടന്ന കോമൺ  യോഗ പ്രോട്ടോക്കോൾ (CYP) പ്രകാരമുള്ള പ്രദർശനത്തിൽ ഏകദേശം 5 ലക്ഷം പേർക്കൊപ്പമാണ് പങ്കെടുത്തത്. രാജ്യവ്യാപകമായി ഒരേസമയം നടന്ന യോഗ പരിപാടികളെ വിശാഖപട്ടണത്ത് നിന്ന് അദ്ദേഹം നയിച്ചു. ഇന്ത്യയിലുടനീളമുള്ള 3.5 ലക്ഷത്തിലധികം സ്ഥലങ്ങളിൽ യോഗ സംഗമ പരിപാടികൾ ഒരേസമയം നടന്നു. ബഹുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം, യോഗ വിത്ത് ഫാമിലി, യോഗ അൺപ്ലഗ്ഡ് തുടങ്ങിയ യുവജന കേന്ദ്രീകൃത മത്സരങ്ങൾ മൈഗവ്, മൈഭാരത് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ആരംഭിച്ചു.

 

 

 "ഭൂമിക്കും ഏകാരോഗ്യത്തിനുമായി യോഗ" എന്ന ഈ വർഷത്തെ പ്രമേയം മനുഷ്യന്റെയും ഭൂമിയുടെയും ആരോഗ്യത്തിലെ പരസ്പരാശ്രിതത്വത്തെ ഉയർത്തിക്കാട്ടുകയും ഇന്ത്യയുടെ "സർവേ സന്തു നിരാമയ" (എല്ലാവരും രോഗങ്ങളിൽ നിന്ന് മുക്തരാകട്ടെ) എന്ന തത്ത്വചിന്തയിൽ വേരൂന്നിയ ആഗോള ക്ഷേമ ദർശനത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആയി ആചരിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ (UNGA) അംഗീകരിച്ച 2015 ന് ശേഷം, ന്യൂഡൽഹി, ചണ്ഡീഗഡ്, ലഖ്‌നൗ, മൈസൂരു, ന്യൂയോർക്ക് (UN ആസ്ഥാനം), ശ്രീനഗർ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടന്ന ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകിയിരുന്നു. ശേഷം അന്താരാഷ്ട്ര യോഗ ദിനം ശക്തമായ ഒരു ആഗോള ആരോഗ്യ പ്രസ്ഥാനമായി പരിണമിച്ചു.

 

 

 

അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി, രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ഫരീദാബാദിലുള്ള അരുൺ ജെയ്റ്റ്‌ലി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്‌മെന്റിൽ (AJNIFM) ഇന്ന് നടന്ന 11-ാമത് അന്താരാഷ്ട്ര യോഗ ദിന (IDY 2025) പരിപാടിയിൽ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പങ്കെടുത്തു. വിശാഖപട്ടണത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം AJNIFM-ലെ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. തുടർന്ന് മൊറാർജി ദേശായി യോഗ ഇൻസ്റ്റിറ്റ്യൂട്ടിലെ യോഗാ പരിശീലകരുടെ മാർഗ്ഗനിർദ്ദേശത്തിൽ യോഗ സെഷനും നടന്നു. ഫരീദാബാദിലെ AJNIFM-ൽ 400-ലധികം പേർ അത്യുത്സാഹത്തോടെ 45 മിനിറ്റിലധികം യോഗ പരിശീലിച്ചു.

 

 

 

 

*****************


(Release ID: 2138363)