ആയുഷ്
മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ നാളെ 'യോഗ ബന്ധൻ' സംഘടിപ്പിക്കും
Posted On:
16 JUN 2025 7:24PM by PIB Thiruvananthpuram
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ(2025) ഭാഗമായി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (MDNIY), 2025 ജൂൺ 17 ന് 'യോഗ ബന്ധൻ' സംഘടിപ്പിക്കും. IDY-2025 നോട് അനുബന്ധിച്ച് സജ്ജമാക്കിയിട്ടുള്ള 10 പ്രത്യേക പരിപാടികളിൽ ഒന്നാണിത്.യോഗ അനുബന്ധ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിലൂടെ ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ള യോഗ മേഖലയിലെ അക്കാദമിഷ്യന്മാർ,യോഗാവര്യന്മാർ, പരിശീലകർ, എഴുത്തുകാർ, സ്റ്റുഡിയോ സ്ഥാപകർ തുടങ്ങിയ അന്താരാഷ്ട്ര പ്രതിനിധികൾ ഒരുമിച്ച് ചേരുന്ന ഈ സംരംഭം യോഗ തല്പരർ തമ്മിലുള്ള ആശയ വിനിമയത്തിന് അതുല്യമായ അവസരം നൽകുന്നു.
പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖ അന്താരാഷ്ട്ര പ്രതിനിധികളിൽ ഇവർ ഉൾപ്പെടുന്നു:
• Mr ജോഷ് പ്രയർ-യോഗ ഓസ്‌ട്രേലിയയുടെ പ്രസിഡന്റും സിഇഒയും,മൈസൂർ രീതിയിലെ യോഗ പരിശീലകനും ഓസ്‌ട്രേലിയയിൽ നിന്നുള്ള എഴുത്തുകാരനും സ്റ്റുഡിയോ ഉടമയും .
• Mr ഗ്രിഗർ കോസ്- ഓസ്ട്രിയയിലെ 'യോഗ ഇൻ ഡെയ്‌ലി ലൈഫിൽ' നിന്നുള്ള മുതിർന്ന പ്രതിനിധി
• പ്രൊഫസർ ഡാനിലോ ഫോർഗിയേരി സാന്റെല്ലാ-ബ്രസീലിലെ സാവോ പോളോ സർവകലാശാലയിലെ സ്‌പോർട്‌സ് സെന്റർ, ഗവേഷണ, അക്കാദമിക് സൂപ്പർവൈസർ മേധാവി
• മിസ് യിൻ യാൻ- ചൈനയിലെ യോഗി യോഗയുടെ സ്ഥാപക
• മേജർ ഇംഗെമാൻ-മോൾഡൻ- യോഗ വിദഗ്ദ്ധ, ഡെൻമാർക്ക്.
• Mr സ്ലാമാറ്റ് റിയാന്റോ-ഇന്തോനേഷ്യയിലെ ഇന്തോനേഷ്യൻ നാഷണൽ അസോസിയേഷൻ ഓഫ് യോഗ പ്രാക്ടീഷണേഴ്‌സ് (പിപിവൈഎൻഐ) ചെയർപേഴ്‌സൺ .
• ശ്രീമതി വിദ്യ വോൾക്കോവ-കസാക്കിസ്ഥാനിലെ ശക്തി യോഗ സ്റ്റുഡിയോ ഡയറക്ടർ
• ശ്രീ മണിശേഖരൻ-മലേഷ്യയിലെ മലേഷ്യൻ യോഗ സൊസൈറ്റിയുടെയും മലേഷ്യൻ അസോസിയേഷൻ ഓഫ് യോഗ ഇൻസ്ട്രക്ടെഴ്സിന്റെയും സ്ഥാപകൻ
•ശ്രീമതി സിന്താമണി അരുണാചലം- മലേഷ്യയിലെ ആക്‌സിനോം യോഗയുടെ സഹസ്ഥാപക
• ഐറിന ഫർസോവ, യോഗ തെറാപ്പിസ്റ്റ്; ഹത, അയ്യങ്കാർ യോഗ അധ്യാപിക, ഓസ്റ്റിയോപതി പ്രാക്ടീഷണർ, റഷ്യ.
• ഡോ. സുജാത കൗലാഗി-സിംഗപ്പൂരിലെ പ്രജ്ഞാ യോഗ ആൻഡ് വെൽനസ് സ്ഥാപകയും ഡയറക്ടറും .
• പ്രൊഫ. ജിയോ-ലിയോങ് ലീ-ദക്ഷിണ കൊറിയയിലെ 2019 ലെ പ്രശസ്തമായ ഇൻഡോളജിസ്റ്റ് പുരസ്‌കാരം നേടിയ വ്യക്തി
• Mr കുഗൻ നൈഡു, യോഗ അധ്യാപകൻ, ദക്ഷിണാഫ്രിക്ക
• Ms സിവ്ലുച്ചിമെ നൈഡു, യോഗ വിദഗ്ദ്ധ, ദക്ഷിണാഫ്രിക്ക.
• Mr ജോസ് മരിയ മാർക്വേസ് ജുറാഡോ (ഗോപാല)- പ്രശസ്ത യോഗ പരിശീലകൻ, സ്പെയിൻ
• ശ്രീ വിമുക്തി ജയസുന്ദര-ശ്രീലങ്കയിലെ ചലച്ചിത്ര നിർമ്മാതാവ്, നിരൂപകൻ, ദൃശ്യ കലാകാരൻ.
• Ms റോസിയോ ബെലെൻ ബൊനാച്ചി, ദേശീയ പ്രതിനിധി (ഡെപ്യൂട്ടി ചേംബർ), സാന്താ ഫെ പ്രവിശ്യ, അർജന്റീന.
യോഗ ബന്ധന്റെ ഉദ്ഘാടന സെഷനിൽ ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച; ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീമതി മൊണാലിസ ഡാഷ്; ഐസിസിആർ ഡയറക്ടർ ജനറൽ ശ്രീമതി കെ. നന്ദിനി സിംഗ്ല; എംഡിഎൻഐവൈ ഡയറക്ടർ ഡോ. കാശിനാഥ് സമഗന്ധി എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തും. ഉദ്ഘാടന പരിപാടിക്ക് ശേഷം, പ്രതിനിധികൾ എംഡിഎൻഐവൈ കാമ്പസിൽ സന്ദർശനം നടത്തും.ആശയവിനിമയ, വിജ്ഞാന വിനിമയത്തെക്കുറിച്ചുള്ള ഒരു സംവേദനാത്മക ചർച്ചയിലും പങ്കെടുക്കും.
ഈ പ്രതിനിധികൾ സാംസ്കാരിക കേന്ദ്രങ്ങളിൽ സന്ദർശനങ്ങൾ നടത്തുകയും വിവിധ സ്ഥാപനങ്ങളുമായി സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്യും. 2025 ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗദിന പരിപാടിയിൽ അവർ പങ്കെടുക്കും. ഈ ദിവസങ്ങളിൽ പ്രത്യേക യോഗ സെഷനുകൾ, സംയോജിത ക്ഷേമത്തെക്കുറിച്ചുള്ള ചർച്ചകൾ, അനുഭവങ്ങൾ പങ്കിടൽ, ഇന്ത്യൻ സ്ഥാപനങ്ങളുമായി സഹകരണ അവസരങ്ങൾ കണ്ടെത്തൽ എന്നിവയിൽ ചർച്ചകൾ നടക്കും
ഇന്ത്യയുടെ മൃദുശക്തിയുടെയും യോഗ മേഖലയിലെ ആഗോള നേതൃത്വത്തിന്റെയും തെളിവാണ് 'യോഗ ബന്ധൻ'. ദീർഘകാല സ്ഥാപന പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്നതിലൂടെയും സാംസ്കാരിക വിനിമയം പരിപോഷിപ്പിക്കുന്നതിലൂടെയും, സമഗ്ര ക്ഷേമത്തിനും ഐക്യത്തിനും ആഴത്തിലുള്ള നയതന്ത്ര ഇടപെടലിനുമുള്ള ഒരു വേദിയായി ഈ സംരംഭം പ്രവർത്തിക്കുന്നു.
SKY
*****
(Release ID: 2136890)