വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ആഗോള എഐ-നേറ്റീവ് നെറ്റ്‌വർക്ക് മേഖലയിലെ നൂതനാശയങ്ങളുടെ പ്രദർശനത്തോടെ FG-AINN ബിൽഡ്-എ-തോൺ 2025 സമാപിച്ചു

നിർമ്മിത ബുദ്ധിയ്ക്ക് പ്രധാന്യം നൽകി വികസിപ്പിക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വർക്കാണ് എഐ-നേറ്റീവ് നെറ്റ്‌വർക്ക്

Posted On: 13 JUN 2025 8:06PM by PIB Thiruvananthpuram

ഫൈനലിൽ ലോകമെമ്പാടുമുള്ള 10 ടീമുകൾ അവതരിപ്പിച്ച നൂതനമായ, എഐ- നേറ്റീവ് ടെലികോം പരിഹാരങ്ങളുടെ വിജയകരമായ അവതരണത്തോടെ ഫോക്കസ് ഗ്രൂപ്പ്-AI നേറ്റീവ് നെറ്റ്‌വർക്കിംഗ് (AINN) ബിൽഡ്-എ-തോൺ 2025 ഇന്ന് സമാപിച്ചു. 2025 ജൂൺ 11 മുതൽ ന്യൂഡൽഹിയിൽ നടന്ന ITU ഫോക്കസ് ഗ്രൂപ്പ് ഓൺ ഓട്ടോണമസ് നെറ്റ്‌വർക്കുകളുടെ (FG-AINN) മൂന്നാമത് യോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടി, മാനുഷിക ഇടപെടലുകൾ കൂടാതെ സ്വയം പ്രവർത്തിക്കുന്ന ഭാവി നെറ്റ്‌വർക്കുകളെ (Autonomous) അടിസ്ഥാനമാതൃകയ്ക്ക് അനുസൃതമായി ക്രമവത്ക്കരിക്കുന്നതിന് സുപ്രധാന സംഭാവന നൽകി.

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (DoT) സാങ്കേതിക വിഭാഗമായ ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് സെന്ററും (TEC) ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയനും (ITU) സംയുക്തമായി ആരംഭിച്ച ബിൽഡ്-എ-തോൺ, FG-AINN-ലക്ഷ്യങ്ങൾക്ക് അനുപൂരകമായി ഒരു ആഗോള നൂതനാശയ പ്ലാറ്റ്‌ഫോമായി വർത്തിച്ചു.

AI-നേറ്റീവ് നെറ്റ്‌വർക്കിംഗ് സംവിധാനങ്ങളുടെ വികസനം ത്വരിതപ്പെടുത്തുക, പ്രധാന പരിമിതികൾ തിരിച്ചറിയുക, ഉപയോഗപ്രദമായ മേഖലകൾ നിർദ്ദേശിക്കുക, രൂപകൽപനാ ചട്ടക്കൂടുകൾ വികസിപ്പിക്കുക, പ്രൂഫ്സ് ഓഫ് കൺസെപ്റ്റ് (PoCs) നിർമ്മിക്കുക എന്നിവയിലൂടെ അന്താരാഷ്ട്ര സ്റ്റാൻഡേർഡൈസേഷൻ ഉദ്യമങ്ങൾക്ക് സംഭാവന നൽകുക എന്നതാണ് ഈ ആഗോള നൂതനാശയ ചലഞ്ചിന്റെ ലക്ഷ്യം. ക്ലോസ്ഡ്-ലൂപ്പ് ഓട്ടോമേഷൻ, ഇന്റന്റ്-ബേസ്ഡ് ഓപ്പറേഷനുകൾ, ഡിജിറ്റൽ ട്വിൻ ആവാസവ്യവസ്ഥകൾ ഡിജിറ്റൽ പകർപ്പ്) എന്നിവയുൾപ്പെടെയുള്ള ഓട്ടോണമസ് നെറ്റ്‌വർക്കുകൾക്കായി ഓപ്പൺ സോഴ്‌സ് പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിന് ഡെവലപ്പർമാർ, ഗവേഷകർ, വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, ടെലികോം പ്രൊഫഷണലുകൾ എന്നിവർക്കുള്ള സഹകരണാധിഷ്ഠിത വേദിയായും ബിൽഡ്-എ-തോൺ വർത്തിച്ചു.

ക്രൗഡ്‌സോഴ്‌സ്ഡ് കോഡിംഗ് പരിപാടിയായ FG-AINN ബിൽഡ്-എ-തോൺ 2025, അക്കാദമിക, വ്യവസായ, സ്റ്റാർട്ടപ്പ് മേഖലകളിലെ വിദഗ്ധരെ ഒരുമിച്ച് ചേർത്ത്, സംവേദനാത്മക മാർഗ്ഗദർശനത്തിലൂടെയും സഹകരണ സെഷനുകളിലൂടെയും AI- നേറ്റീവ് ആശയങ്ങളുടെ പ്രായോഗിക പരിഹാരങ്ങളുടെ സഹ-സൃഷ്ടിയ്ക്ക് വേദിയൊരുക്കി. പരിപാടിയ്ക്കായുള്ള രജിസ്ട്രേഷൻ 2025 മെയ് ആദ്യം ആരംഭിച്ചു. തുടർന്ന് പതിവ് മാർഗ്ഗദർശക യോഗങ്ങൾ നടന്നു. ലോകമെമ്പാടുമുള്ള 57 പ്രതിനിധികൾ ഉൾപ്പെടുന്ന 23 ടീമുകൾ രജിസ്റ്റർ ചെയ്തു. അതിൽ നിന്ന് 10 ടീമുകളെ ഇന്ന് അന്തിമ അവതരണം നടത്തുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി.

ചുരുക്കപ്പട്ടികയിലുൾപ്പെട്ട എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു, ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ ടീം സ്ലൈസ് മൈൻഡ്സ് (ഒന്നാം സ്ഥാനം), ടീം എസ്എൻആർ (രണ്ടാം സ്ഥാനം), ടീം നോവിർസെറ്റ്ഡ് (മൂന്നാം സ്ഥാനം) എന്നിവയ്ക്ക് പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു. മികച്ച വനിതാ ടീമായി ടീം AIONETx നും, മെന്റർഷിപ്പിലെ മികവിന് ഒഎംഎസിഎസ്, എസ്എസ്എൻ ടീമുകൾക്കും പ്രത്യേക അംഗീകാരം ലഭിച്ചു.

ശ്രീമതി തൃപ്തി സക്സേന (സീനിയർ DDG, TEC), ഡോ. രാജ്കുമാർ ഉപാധ്യായ (സിഇഒ, C-DOT), ശ്രീ ദീപേഷ് ശ്രീവാസ്തവ (എവിപി, തേജസ് നെറ്റ്‌വർക്കുകൾ) എന്നിവർ പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു.

പരിപാടിയുടെ പ്രധാന ഗുണഫലങ്ങൾ ഇനിപ്പറയുന്നു:

· നെറ്റ്‌വർക്ക് സ്ലൈസിംഗ്, ട്രാഫിക് ഷേപ്പിംഗ്, ഇന്റന്റ്-ബേസ്ഡ് ഓട്ടോമേഷൻ, സെൽഫ്-ഹീലിംഗ് നെറ്റ്‌വർക്കുകൾ എന്നിവയ്‌ക്കുള്ള പ്രായോഗിക AI-അധിഷ്ഠിത പരിഹാരങ്ങൾ;

· ഡിജിറ്റൽ ട്വിൻ, LLM-അധിഷ്ഠിത വിജ്ഞാന പ്ലാറ്റ്‌ഫോമുകൾ, RAN ഒപ്റ്റിമൈസേഷൻ എന്നിവയ്‌ക്കായി PoC-കളുടെ വികസനം;

· ഘടനാപരമായ മാർഗ്ഗദർശനത്തിലൂടെയും പ്രായോഗിക പരിഹാരങ്ങളിലൂടെയും അക്കാദമിക മേഖലയുടെയും, സ്റ്റാർട്ടപ്പുകളുടെയും, പ്രൊഫഷണലുകളുടെയും ശക്തമായ ഇടപെടൽ.

ഡിജിറ്റൽ പരിവർത്തനത്തിനും സുസ്ഥിര ടെലികോം നവീകരണത്തിനും ശക്തി പകരുന്നതിനായി ആഗോള നിലവാരമുള്ള ധാർമ്മികവും സർവ്വാശ്ലേഷിയുമായ AI സൃഷ്ടിക്കുക എന്ന ഇന്ത്യയുടെയും ITU യുടെയും സമാന ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ബിൽഡ്-എ-തോൺ.

ഡിജിറ്റൽ പരിവർത്തനവും സുസ്ഥിര വികസനവും മുന്നോട്ട് കൊണ്ടുപോകുന്ന ക്രമവത്കൃത , നൈതിക, നിർമ്മിതബുദ്ധി പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ നിരന്തര പ്രതിബദ്ധതയുടെ ഭാഗമായുള്ള TEC, ITU-T FG-AINN എന്നിവയുടെ ഒരു പ്രധാന സംരംഭമാണിത്.

വൈവിധ്യമാർന്ന സമീപനങ്ങൾ പ്രദർശിപ്പിച്ച ഫൈനലിലെത്തിയ ടീമുകളെക്കുറിച്ച്:

ചെന്നൈയിലെ VIT യിൽ നിന്നുള്ള വനിതാ നേതൃത്വത്തിലുള്ള AIONETx സംഘം, ട്രാഫിക് ഷേപ്പിംഗിനായി AI ഇന്റർഫെറെൻസ് ഉപയോഗിച്ചുള്ള പാക്കറ്റ് വർഗ്ഗീകരണത്തിലും ഡൈനാമിക് പോളിസി ഇഞ്ചക്ഷനിലും ശ്രദ്ധ കേന്ദ്രീകരിച്ചു, തത്സമയ നെറ്റ്‌വർക്കുകളിൽ അഡാപ്റ്റീവ് നിയന്ത്രണം പര്യവേക്ഷണം ചെയ്തു.

SRM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളും അധ്യാപകരും അടങ്ങിയ സ്ലൈസ് മൈൻഡ്സ്, Open5GS ലാബ് സജ്ജീകരണം ഉപയോഗിച്ച് JSON-അധിഷ്ഠിത വെണ്ടർ സെലക്ഷൻ, ഏജന്റ്-അധിഷ്ഠിത മോണിറ്ററിംഗ്, 5G ഫംഗ്ഷൻ മാപ്പിംഗ് എന്നിവയിലൂടെ ഇന്റലിജന്റ് നെറ്റ്‌വർക്ക് സ്ലൈസിംഗ് കൈകാര്യം ചെയ്തു.

ബെംഗളൂരുവിലെ RVCE-യിൽ നിന്നുള്ള SNR സംഘം, ഇന്റന്റ്-അധിഷ്ഠിത ഓട്ടോമേഷൻ പ്രദർശിപ്പിച്ചു, AI-അധിഷ്ഠിത മാതൃകകൾ ഉപയോഗിച്ച് ഹ്യൂമൻ ഓപ്പറേറ്റർ ഇൻപുട്ടിനെ CLI കമാൻഡുകളാക്കി മാറ്റി, നേരിട്ടുള്ള നെറ്റ്‌വർക്ക് പ്രവർത്തനങ്ങളുമായി ഓപ്പറേറ്റർ ഇന്റന്റ് സംയോജിപ്പിക്കുന്നു.

ബെംഗളൂരുവിലെ MIT-യിൽ നിന്നുള്ള വിദ്യാർത്ഥികൾ അടങ്ങിയ Nowiresattached സംഘം, ns3-ൽ ഫോൾട്ട് ഇഞ്ചക്ഷൻ ഉപയോഗിച്ച് സെൽഫ് -ഹീലിംഗ് നെറ്റ്‌വർക്കുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു, കൂടാതെ ഓട്ടോണമസ് ഫോൾട്ട് റെസല്യൂഷനായി OpenAI-യുടെ MCP ടൂളുകളുമായി സംയോജിപ്പിച്ച LLM ഏജന്റ്സ് ഉപയോഗിച്ചു.

RVCE, Nokia എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന സെല്ലുകാസ്റ്റ്, ട്രാഫിക് അനാലിസിസിനും RAN പാരാമീറ്റർ ഒപ്റ്റിമൈസേഷനുമുള്ള ചലനാത്മക AI മാതൃകാ തിരഞ്ഞെടുപ്പ് അവതരിപ്പിച്ചു.വുപിലീകൃത പ്രവർത്തനങ്ങൾക്കായി ഡാറ്റ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ പര്യവേക്ഷണം ചെയ്തു.

 

IIIT-ബാംഗ്ലൂർ, നോക്കിയ സംയുക്തമായി സംരംഭമായ സിഗ്വിഷൻ, ക്രോസ്-ലെയർ AI ആപ്ലിക്കേഷൻ ഇന്റഗ്രേഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ബൈ-ഡയറക്ഷണൽ LSTM മോഡലുകൾ ഉപയോഗിച്ച് വയർലെസ് സിഗ്നലുകൾ ഉപയോഗിച്ചുള്ള മാനുഷിക പ്രവർത്തന കണ്ടെത്തൽ നിർദ്ദേശിച്ചു.

ചെന്നൈയിലെ SSN കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നുള്ള SSN സംഘം, മികച്ച RF ആസൂത്രണത്തിനായി, YAML-അധിഷ്ഠിത കോൺഫിഗറേഷനിലേക്കും ഓട്ടോമേഷനിലേക്കും സിമുലേഷൻ ഇന്റന്റ് ബന്ധിപ്പിക്കുന്ന AI-ഡ്രൈവൺ ബീംഫോമിംഗ് സിമുലേഷനുകൾ സജ്ജമാക്കി.

SRM യൂണിവേഴ്സിറ്റിയിൽ (AP) നിന്നുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരും മെന്റർമാരും അടങ്ങിയ SPV സംഘം, നെറ്റ്‌വർക്കിനുള്ളിൽ വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനും, നെറ്റ്‌വർക്ക്-സമന്വയ സേവനങ്ങളായി ഫെഡറേറ്റഡ് ലേണിംഗ്, സിഡിഎൻ-ലെയർ ഇൻഫറൻസ്, സെമാന്റിക് വെരിഫിക്കേഷൻ എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനും ശ്രമങ്ങൾ നടത്തി.

ഗുണ്ടൂരിലെ എസ്ആർഎം സർവകലാശാലയിലെ വിദ്യാർത്ഥികലടങ്ങിയ OMACS സംഘം, 5 ജിയിൽ ആരോഗ്യ നിരീക്ഷണം, ക്രോസ്-ഡൊമെയ്ൻ ഡാറ്റ പങ്കിടൽ, കുറഞ്ഞ ലേറ്റൻസി നിയന്ത്രണങ്ങൾക്ക് കീഴിൽ എഐ പൈപ്പ്‌ലൈൻ വിന്യാസം, ആപ്പ്-ടു-നെറ്റ്‌വർക്ക് ഇന്റർഫേസ് ഡിസൈൻ എന്നിവ നിർദ്ദേശിച്ചു.

ടെക് റേഞ്ചർ സംഘം, ടെലികോം മാനദണ്ഡങ്ങളെ ബുദ്ധിപരവും പുനരുപയോഗിക്കാവുന്നതുമായ ആസ്തികളായി സാമാന്യവത്ക്കരിക്കാൻ ലക്ഷ്യമിട്ടുള്ള, ITU സ്പെസിഫിക്കേഷനുകളെ പരാമർശിക്കുന്ന ഒരു ലാർജ് ലാംഗ്വേജ് മോഡൽ (LLM)-ഡ്രൈവൺ നോളജ് ബേസ് വികസിപ്പിച്ചെടുത്തു.

************


(Release ID: 2136336)
Read this release in: English , Urdu , Marathi , Hindi