യു.പി.എസ്.സി
2025 ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം UPSC പ്രഖ്യാപിച്ചു
Posted On:
11 JUN 2025 7:29PM by PIB Thiruvananthpuram
മെയ് 25 ന് നടന്ന 2025 ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിൽ, താഴെ പറയുന്ന റോൾ നമ്പറുകളുള്ള ഉദ്യോഗാർത്ഥികൾ 2025 ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയ്ക്ക് അർഹത നേടി.
ഈ ഉദ്യോഗാർത്ഥികളുടെ തിരെഞ്ഞെടുപ്പ് സോപാധികമാണ്. പരീക്ഷയുടെ നിയമങ്ങൾ അനുസരിച്ച്, അർഹതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനിപ്പറയുന്ന വിശദാംശങ്ങൾ നൽകുന്നതിനും/അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള ഒരു വിൻഡോ ലഭ്യമാകും:
(എ) 2025 ലെ സിവിൽ സർവീസസ് മെയിൻ പരീക്ഷയിൽ, ഫീസ് ഒഴിവാക്കിയിട്ടുള്ള വനിതകൾ/PwBD/SC/ST ഉദ്യോഗാർത്ഥികൾ ഒഴികെയുള്ളവർ പ്രവേശനത്തിന് 200 രൂപ ഫീസ് അടയ്ക്കണം. .
(ബി) സ്ക്രൈബ് സംബന്ധമായ വിശദാംശങ്ങൾ, സഹായ ഉപകരണം, വലിയ ഫോണ്ടിലുള്ള ചോദ്യപേപ്പർ (മെയിൻ പരീക്ഷയ്ക്ക്) എന്നിവ സംബന്ധിച്ച സമർപ്പണം/അപ്ഡേഷൻ.
(സി)ഗസറ്റ് വിജ്ഞാപന സമർപ്പണം (മെട്രിക്കുലേഷനുശേഷം ഉദ്യോഗാർത്ഥി പേര് മാറ്റുകയോ/മെട്രിക്കുലേഷനിലോ ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കറ്റിലോ നൽകിയിരിക്കുന്ന പേരും CSE-2025 ഓൺലൈൻ അപേക്ഷയിൽ നൽകിയ പേരും തമ്മിൽ പൊരുത്തക്കേട് സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ).
ഈ വിശദാംശങ്ങൾ പൂരിപ്പിക്കുന്നതിനും സമർപ്പിക്കുന്നതിനുമുള്ള വിൻഡോ 2025 ജൂൺ 16 മുതൽ 25 വരെ കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാകും.
2024 ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (മെയിൻ) പരീക്ഷയുടെ സിഎസ് (പി) പരീക്ഷയിലൂടെ നടത്തിയ സ്ക്രീനിംഗ് ടെസ്റ്റിന്റെ, മാർക്കുകൾ, കട്ട് ഓഫ് മാർക്കുകൾ, ഉത്തരസൂചികകൾ എന്നിവ കമ്മീഷന്റെ വെബ്സൈറ്റായ https://upsc.gov.in-ൽ അപ്ലോഡ് ചെയ്യുമെന്ന് ഉദ്യോഗാർത്ഥികളെ അറിയിക്കുന്നു. 2024 ലെ സിവിൽ സർവീസസ് പരീക്ഷയുടെയും 2024 ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയുടെയും മുഴുവൻ പ്രക്രിയയും പൂർത്തിയായതിനുശേഷം, അതായത് അന്തിമഫല പ്രഖ്യാപനം വന്നതിനുശേഷം മാത്രമേ അപ്ലോഡ് ചെയ്യുകയുള്ളൂ.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ന്യൂ ഡൽഹിയിലെ ഷാജഹാൻ റോഡിലുള്ള ധോൽപൂർ ഹൗസിൽ, പരീക്ഷാ ഹാൾ കെട്ടിടത്തിന് സമീപം ഒരു ഫെസിലിറ്റേഷൻ കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. മുകളിൽ സൂചിപ്പിച്ച പരീക്ഷാ ഫലത്തെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ/വ്യക്തതകൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.00 മുതൽ വൈകുന്നേരം 5.00 വരെ ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ 011-23385271, 011-23098543 അല്ലെങ്കിൽ 011-23381125 എന്ന ടെലിഫോൺ നമ്പറിലോ ഫെസിലിറ്റേഷൻ കൗണ്ടറിൽ നിന്ന് ലഭിക്കും.
പിഡിഎഫ് ഫയലിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
(Release ID: 2135924)