രാജ്യരക്ഷാ മന്ത്രാലയം
കേരള തീരത്ത് തീപിടിച്ച ചരക്ക് കപ്പൽ പുറംകടലിലേക്ക് വലിച്ചു നീക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ തീര രക്ഷാ സേന (ICG) ഊർജ്ജിതമാക്കി.
प्रविष्टि तिथि:
11 JUN 2025 8:56PM by PIB Thiruvananthpuram
2025 ജൂൺ 11-ന് ഇന്ത്യൻ തീര രക്ഷാ സേന (ICG) അഞ്ച് രക്ഷാപ്രവർത്തകരെയും ഒരുമുങ്ങൽ വിദഗ്ദ്ധനെയും തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പലായ എംവി വാൻ ഹായ് 503-ൽ ഇറക്കി. കപ്പൽ പുറംകടലിലേക്ക് വലിച്ചു നീക്കാനുള്ള ശ്രമങ്ങൾ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. 2025 ജൂൺ 09-ന് കേരള തീരത്ത് തീപിടിച്ച കപ്പൽ, ബേപ്പൂരിൽ നിന്ന് ഏകദേശം 42 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് സാമ്പത്തിക മേഖലയിൽ (EEZ) തെക്കുകിഴക്കൻ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
1.2 ലക്ഷം മെട്രിക് ടൺ ഇന്ധനവും അപകടകരമായ ചരക്കുകൾ ഉൾപ്പെടെ നൂറുകണക്കിന് കണ്ടെയ്‌നറുകളുമാണ് കപ്പൽ വഹിക്കുന്നത്. ഇത് സമുദ്ര പരിസ്ഥിതിക്കും പ്രാദേശിക കപ്പൽ ഗതാഗതത്തിനും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. ICG യുടെ തീവ്രമായ അഗ്നിശമന നടപടികളിലൂടെ പുറമേയ്ക്ക് ദൃശ്യമാകുന്ന തീജ്വാലകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ കാർഗോ ഹോൾഡുകളിലും ബേകളിലും പുക മാത്രമേ ദൃശ്യമാകുന്നുള്ളൂ. എന്നിരുന്നാലും, ഉള്ളിലെ ഡെക്കുകളിലും ഇന്ധന ടാങ്കുകൾക്ക് സമീപവും തീ അണഞ്ഞിട്ടില്ല.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിൽ നിന്നുള്ള രണ്ട് കപ്പലുകളുടെ പിന്തുണയോടെ അഞ്ച് ICG കപ്പലുകൾ, രണ്ട് ഡോർണിയർ വിമാനങ്ങൾ, ഒരു ഹെലികോപ്റ്റർ എന്നിവ അഗ്നിശമന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നു. കപ്പലുടമകൾ നിയോഗിച്ച രക്ഷാപ്രവർത്തന സംഘവും ICG യുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. കൂടാതെ വ്യോമസേനയിൽ നിന്ന് കൂടുതൽ വ്യോമ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.
തീ ഇതുവരെ പൂർണ്ണമായും കെടുത്തിട്ടില്ലാത്തതിനാൽ, പാരിസ്ഥിതിക ദുരന്തം തടയുന്നതിനായി ഒരു ടൗലൈൻ സ്ഥാപിക്കുന്നതിനും, തീരത്ത് നിന്ന് കപ്പൽ മാറ്റുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സ്ഥിതി ഗുരുതരമായി തുടരുന്നു, നിരന്തരം നിരീക്ഷിച്ചു വരുന്നു.
*****************
(रिलीज़ आईडी: 2135872)
आगंतुक पटल : 13