രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

2025-ലെ പ്രതിരോധ ബഹുമതി ദാന ചടങ്ങിൽ (ആദ്യഘട്ടം) ആറ് കീർത്തി ചക്രയും (മരണാനന്തരം നാല്) 33 ശൗര്യ ചക്രയും (മരണാനന്തരം ഏഴ്) സമ്മാനിച്ച് രാഷ്ട്രപതി

Posted On: 22 MAY 2025 7:31PM by PIB Thiruvananthpuram

2025 മെയ് 22 ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച പ്രതിരോധ ബഹുമതി ദാന  ചടങ്ങിന്റെ ആദ്യഘട്ടത്തില്‍  നാല് മരണാനന്തര ബഹുമതികളടക്കം  ആറ് കീർത്തി ചക്രയും ഏഴ് മരണാനന്തര ബഹുമതികളുള്‍പ്പെടെ 33 ശൗര്യ ചക്രയും സായുധ സേനയിലെയും കേന്ദ്ര സായുധ പൊലീസ് സേനയിലെയും സംസ്ഥാന - കേന്ദ്രഭരണപ്രദേശങ്ങളിലെ പൊലീസ് സേനയിലെയും ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു. കർത്തവ്യ നിർവഹണത്തിൽ വ്യക്തി സുരക്ഷയ്ക്കപ്പുറം ധൈര്യവും സമാനതകളില്ലാത്ത നിര്‍ഭയത്വവും പ്രകടിപ്പിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്കാണ് ധീരതാ ബഹുമതികള്‍  നൽകിയത്.  

 

ബഹുമതിദാന ക്രമത്തിൽ ജേതാക്കളുടെ പട്ടിക ഇപ്രകാരം:

 

ക്രമ

നമ്പര്‍

പേരും റാങ്കും മറ്റ് വിവരങ്ങളും 

സേവനം

പ്രവൃത്തി തീയതി

ശൗര്യചക്ര

1

ഐസി-76052-കെ, മേജർ (നിലവില്‍ ലെഫ്റ്റനന്റ് കേണല്‍) വിജയ് വർമ, രജ്പുത് റെജിമെന്റ്, 44-ാം ബറ്റാലിയൻ രാഷ്ട്രിയ റൈഫിൾസ്

ഇന്ത്യന്‍ സൈന്യം

05.10.2022

 

2

81234, ഡെപ്യൂട്ടി കമാൻഡൻ്റ് വിക്രാന്ത് കുമാർ, സിആർപിഎഫ്

സിആര്‍പിഎഫ് (ആഭ്യന്തര മന്ത്രാലയം) 

02.04.2023

 

3

105053113, ഇൻസ്പെക്ടർ/ജിഡി ജെഫ്രി മിങ്ഷുലോ, സിആർപിഎഫ്

സിആര്‍പിഎഫ് (ആഭ്യന്തര മന്ത്രാലയം) 

02.04.2023

 

4

31215, വിങ് കമാൻഡർ വെർനോൺ ഡെസ്മണ്ട് കീൻ, വായു സേന മെഡൽ, ഫ്ലയിങ് (പൈലറ്റ്)

ഇന്ത്യന്‍ വ്യോമസേന 

24.07.2023

 

5

32754, സ്ക്വാഡ്രൺ ലീഡർ ദീപക് കുമാർ, ഫ്ലയിങ് (പൈലറ്റ്)

ഇന്ത്യന്‍ വ്യോമസേന 

25.08.2023

 

6

എസ്പിഒ-825 സ്പെഷ്യൽ പോലീസ് ഓഫീസർ അബ്ദുൽ ലത്തീഫ്, ജമ്മുകശ്മീർ പൊലീസ്

ജമ്മുകശ്മീർ പൊലീസ് (ആഭ്യന്തര മന്ത്രാലയം)

04.09.2023

7

ജെസി-583083-പി, സുബേദാർ സഞ്ജീവ് സിംഗ് ജസ്രോതിയ, അഞ്ചാം ബറ്റാലിയൻ, ജമ്മുകശ്മീർ റൈഫിൾസ്

ഇന്ത്യന്‍ സൈന്യം

16.09.2023

 

8

ഐസി-63508-വൈ, കേണൽ പവൻ സിങ്, 666 ആർമി ഏവിയേഷൻ സ്ക്വാഡ്രൺ (ആർ&ഒ)

ഇന്ത്യന്‍ സൈന്യം

10.10.2023

9

ജെസി-288663-പി, നയിബ് സുബേദാർ (നിലവില്‍ സുബേദാർ) പി പബിൻ സിന്‍ഹ, ആർട്ടിലറി റെജിമെൻ്റ്, രാഷ്ട്രീയ റൈഫിൾസ് 56 

ഇന്ത്യന്‍ സൈന്യം

 

26.10.2023

10

ഐസി-83064-എഫ്, മേജർ സഹിൽ രന്ധാവ, ആർട്ടിലറി റെജിമെന്റ്, രാഷ്ട്രീയ റൈഫിൾസ് 34 

ഇന്ത്യന്‍ സൈന്യം

16.11.2023

 

11

ഐസി-75329-എൽ, മേജർ (നിലവില്‍ ലെഫ്റ്റനന്റ് കേണല്‍) സിവിഎസ് നിഖിൽ, 21-ാം ബറ്റാലിയൻ, പാരച്യൂട്ട് റെജിമെന്റ് (പ്രത്യേകസേന)

ഇന്ത്യന്‍ സൈന്യം

23.11.2023

12

ഐസി-81185-കെ, മേജർ ത്രിപദ്പ്രീത് സിംഗ്, ആർമി സർവീസ് കോർപ്സ്, രാഷ്ട്രീയ റൈഫിൾസ് 34 

ഇന്ത്യന്‍ സൈന്യം

04.01.2024

13

44003-ഒഎഫ്, ലെഫ്റ്റനന്റ് കമാൻഡർ കപിൽ യാദവ്, എഇഒ, ഐഎന്‍എസ് വിശാഖപട്ടണം

ഇന്ത്യന്‍ നാവികസേന

27.01.2024

 

14

ഡെപ്യൂട്ടി കമാൻഡന്റ് ലഖ്‌വീർ, സിആർപിഎഫ്

സിആര്‍പിഎഫ് (ആഭ്യന്തര മന്ത്രാലയം) 

30.01.2024

15

അസിസ്റ്റൻ്റ് കമാൻഡൻ്റ് രാജേഷ് പഞ്ചൽ, സിആർപിഎഫ്

സിആര്‍പിഎഫ് (ആഭ്യന്തര മന്ത്രാലയം) 

30.01.2024

16

സി.ടി/ജി.ഡി. മൽക്കിത് സിംഗ്, സിആർപിഎഫ്

സിആര്‍പിഎഫ് (ആഭ്യന്തര മന്ത്രാലയം) 

30.01.2024

 

17

ജെസി-492279-പി, സുബേദാർ മോഹൻ റാം, 20 ജെഎടി

ഇന്ത്യന്‍ സൈന്യം

13.02.2024

18

04823-കെ, കൊമഡോർ ശരദ് സിൻസൺവാൾ, കമാൻഡിംഗ് ഓഫീസർ, ഐഎൻഎസ് കൊൽക്കത്ത

ഇന്ത്യന്‍ നാവികസേന

 

13.03.2024

19

36412, ഫ്ലൈറ്റ് ലഫ്റ്റനന്റ് അമൻ സിംഗ് ഹാൻസ്, ഫ്ലൈയിംഗ് (പൈലറ്റ്)

ഇന്ത്യന്‍ വ്യോമസേന 

28.03.2024

20

953327, സർജൻ്റ് ദാബി സഞ്ജയ് ഹിഫാഭായ്

ഇന്ത്യന്‍ വ്യോമസേന 

04.05.2024

21

ഐസി -82035-എ, മേജർ കുനാൽ,  ആർമി സർവീസ് കോർപ്സ്, രാഷ്ട്രീയ റൈഫിൾസ് 1

ഇന്ത്യന്‍ സൈന്യം 

06.05.2024

 

22

ഐസി-81258-എല്‍, മേജർ ആശിഷ് ദഹിയ,  കോർപ്സ് ഓഫ് എഞ്ചിനീയേഴ്സ്, രാഷ്ട്രീയ റൈഫിൾസ് 50 

ഇന്ത്യന്‍ സൈന്യം 

02.06.2024

23

5852332-പി, ഹവിൽദാർ പ്രകാശ് തമാങ്, 9-ാം ഗൂർഖ റൈഫിൾസ്, രാഷ്ട്രീയ റൈഫിൾസ് 32 

ഇന്ത്യന്‍ സൈന്യം 

19.06.2024

24

ഐസി-83753-എച്ച്, മേജർ സതീന്ധര്‍‌ ധന്‍ഖര്‍, കവചിത സേന, രാഷ്ട്രീയ റൈഫിൾസ് 4

ഇന്ത്യന്‍ സൈന്യം 

26.06.2024

25

എആർ-446-പി, അസിസ്റ്റന്റ് കമാൻഡന്റ് എഷെന്തങ് കികോൺ, അസം റൈഫിൾസ് 4 

ഇന്ത്യന്‍ സൈന്യം 

05.08.2024

 

കീര്‍ത്തിചക്ര

1

ഐസി -82153-എൻ, മേജർ മല്ല രാമ ഗോപാൽ നായിഡു, ദി മറാത്ത ലൈറ്റ് ഇൻഫൻട്രി, രാഷ്ട്രിയ റൈഫിൾസ് 56 

ഇന്ത്യന്‍ സൈന്യം 

26.10.2023

2

ഐസി-83449-വൈ, മേജർ മഞ്ജിത്, പഞ്ചാബ് റെജിമെന്റ്, രാഷ്ട്രിയ റൈഫിൾസ് 22 

ഇന്ത്യന്‍ സൈന്യം 

25.04.2024

ശൗര്യചക്ര (മരണാനന്തരം)

1

ഐസി-78151-എല്‍, മേജർ ആശിഷ് ധോൻചക്, സേന മെഡൽ, സിഖ് ലൈറ്റ് ഇൻഫൻട്രി, രാഷ്ട്രീയ റൈഫിൾസ് 19 

ഇന്ത്യന്‍ സൈന്യം 

13.09.2023

2

4494574 പി, ശിപായ് പർദീപ് സിങ്, ദി സിഖ് ലൈറ്റ് ഇൻഫൻട്രി, രാഷ്ട്രിയ റൈഫിൾസ് 19 

ഇന്ത്യന്‍ സൈന്യം 

13.09.2023

 

3

20002941-എഫ്, ഹവിൽദാർ രോഹിത് കുമാർ, ദി ഡോഗ്ര റെജിമെന്റ്, ഹൈ- ആൾട്ടിറ്റ്യൂഡ് വാർഫെയർ സ്കൂൾ

ഇന്ത്യന്‍ സൈന്യം 

08.10.2023

 

4

ശ്രീ പവൻ കുമാർ, സിടി/ജിഡി, സിആർപിഎഫ്

സിആര്‍പിഎഫ് (ആഭ്യന്തര മന്ത്രാലയം)

30.01.2024

5

ശ്രീ ദേവൻ സി, സിടി/ജിഡി, സിആർപിഎഫ്

സിആര്‍പിഎഫ് (ആഭ്യന്തര മന്ത്രാലയം) 

30.01.2024

 

6

ഇഎക്സ്ജിഎസ്-178067-എ, ഒഇഎം ജിഡിഇ-1, വിജയൻ കുട്ടി ജി

ബിആര്‍ഒ

15.06.2024

7

ഐസി-85773-പി, ക്യാപ്റ്റൻ ദീപക് സിംഗ്,  കോർപ്സ് ഓഫ് സിഗ്നൽസ്, രാഷ്ട്രീയ റൈഫിൾസ് 48 

ഇന്ത്യന്‍ സൈന്യം 

13.08.2024

കീര്‍ത്തിചക്ര (മരണാനന്തരം)

1

9121885-ഡബ്ല്യു, റൈഫിൾമാൻ രവി കുമാർ, ജമ്മുകശ്മീർ ലൈറ്റ് ഇൻഫൻട്രി, രാഷ്ട്രിയ റൈഫിൾസ് 63 

ഇന്ത്യന്‍ സൈന്യം 

12.09.2023

 

2

ഐസി-67028-എം, കേണൽ മൻപ്രീത് സിങ്, സേന മെഡൽ, സിഖ് ലൈറ്റ് ഇൻഫൻട്രി, രാഷ്ട്രിയ റൈഫിൾസ് 19 

ഇന്ത്യന്‍ സൈന്യം 

13.09.2023

 

3

കെപിഎസ്-185686, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഹിമയൂൻ മുസ്സമ്മിൽ ഭട്ട്, ജമ്മുകശ്മീർ പൊലീസ്

ജമ്മുകശ്മീർ പൊലീസ് (ആഭ്യന്തര മന്ത്രാലയം)

13.09.2023

4

15240290-എഫ്, നായിക് ദിൽവാർ ഖാൻ, ആർട്ടിലറി റെജിമെൻ്റ്, രാഷ്ട്രീയ റൈഫിൾസ് 28 

ഇന്ത്യന്‍ സൈന്യം 

23.07.2024


 

ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ, കലാപവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ ദൗത്യങ്ങളില്‍ ധീരത പ്രകടിപ്പിച്ചവരാണ് ബഹുമതി ജേതാക്കള്‍.  ഭീകരരെ  വധിക്കുകയും തടഞ്ഞുവെയ്ക്കുകയും ചെയ്ത ഈ സൈനിക നടപടികളില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.

 

കടൽക്കൊള്ളക്കാരുടെ കീഴടങ്ങലിലേക്കും ബന്ദികളുടെ മോചനത്തിലേക്കും നയിച്ച കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ  തീ പിടിച്ച എണ്ണ ടാങ്കറിലെ രക്ഷാദൗത്യങ്ങളിലും അസാമാന്യ സാഹസമാണ് പ്രകടിപ്പിച്ചത്.  

 

ജീവൻ അപായപ്പെടുന്ന സാഹചര്യങ്ങളിൽ പോലും പോര്‍വിമാനങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ അങ്ങേയറ്റം ധീരത പ്രകടിപ്പിച്ച ഇന്ത്യൻ വ്യോമസേനയിലെ ബഹുമതി ജേതാക്കള്‍ സാധാരണക്കാര്‍ വസിക്കുന്ന  പ്രദേശങ്ങളിൽ അവരുടെ  ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാവാതിരിക്കാന്‍ തന്ത്രങ്ങൾ മെനയുകയും ചെയ്തു.

 

ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലെ വിവിധ ദൗത്യങ്ങളില്‍ സാഹസിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട സിആർപിഎഫ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റ് കലാപകാരികളെ പിടികൂടുകയും ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തു.

 

*****


(Release ID: 2130665)