ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ബുദ്ധപൂർണിമയുടെ പൂർവസന്ധ്യയിൽ ഉപരാഷ്ട്രപതി രാഷ്ട്രത്തിന് ആശംസകൾ നേർന്നു

Posted On: 11 MAY 2025 9:40PM by PIB Thiruvananthpuram

"ബുദ്ധപൂർണിമയുടെ ശുഭകരമായ വേളയിൽ എല്ലാ പൗരന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

ബുദ്ധഭഗവാന്റെ ജനനം, ജ്ഞാനോദയം, മഹാപരിനിർവാണം എന്നിവയെയാണ് ഈ പുണ്യദിനം അടയാളപ്പെടുത്തുന്നത്. വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ബുദ്ധ ഭഗവാന്റെ അഗാധമായ ജ്ഞാനം നമ്മുടെ വടക്കൻ നക്ഷത്രമായി പ്രവർത്തിക്കുന്നു. അഹിംസ, ദയ, മധ്യമാർഗ്ഗം എന്നിവയെക്കുറിച്ചുള്ള ഭഗവാൻ ബുദ്ധന്റെ സന്ദേശം ഇന്നത്തെ കാലത്തു ഓരോ വ്യക്തിക്കും മനുഷ്യരാശിക്കും എക്കാലത്തേക്കാളും പ്രസക്തമായി തുടരുന്നു.

ഗൗതമ ബുദ്ധൻ ഉയർത്തിപ്പിടിച്ച ഉദാത്തമായ തത്വങ്ങളോട് നമുക്ക് വീണ്ടും പ്രതിജ്ഞാബദ്ധരാകാം.  അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെ വെളിച്ചം എല്ലാവർക്കും കൂടുതൽ സമാധാനപരവും അനുകമ്പയുള്ളതും ഐക്യദാർഢ്യമുള്ളതുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി നമ്മെ നയിക്കട്ടെ."

***************************


(Release ID: 2129668)
Read this release in: English , Urdu , Hindi