ഊര്‍ജ്ജ മന്ത്രാലയം
ബ്രസീലിൽ, ബ്രിക്‌സ് രാജ്യങ്ങളിലെ ഊർജ്ജ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രമന്ത്രി ശ്രീ മനോഹർ പങ്കെടുക്കും
കഴിഞ്ഞ ദശകത്തിൽ ഊർജ മേഖലയിൽഇന്ത്യ കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കും
Posted On:
17 MAY 2025 1:51PM by PIB Thiruvananthpuram
2025 മെയ് 19-ന് നടക്കുന്ന ബ്രിക്‌സ് ഊർജ്ജ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഔദ്യോഗിക സന്ദർശനാർഥം കേന്ദ്ര വൈദ്യുതി, ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ ബ്രസീലിലേക്ക് യാത്ര തിരിച്ചു.
"സമ്പൂർണ്ണവും സുസ്ഥിരവുമായ ആഗോള ഭരണത്തിനായി ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ " എന്ന പ്രമേയത്തിലാണ് യോഗം നടക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളിലെ ഊർജ്ജ മന്ത്രിമാരുമായി ഊർജ്ജ സുരക്ഷ, പ്രാപ്യത, താങ്ങാനാവുന്ന വില, സുസ്ഥിരത തുടങ്ങിയ നിർണായക വിഷയങ്ങളിൽ ശ്രീ മനോഹർ ലാൽ ചർച്ചകൾ നടത്തും.
ഊർജ്ജ ശേഷിയിൽ കൈവരിച്ച 90% വർദ്ധന, പുനരുപയോഗ ഊർജ്ജമേഖലയിലെ നേതൃ പദവി, ഹരിത ഹൈഡ്രജൻ, ജൈവ ഇന്ധനങ്ങൾ, കൂടാതെ ഊർജ്ജ മേഖലയിലെ നൂതനാശയങ്ങളും സുസ്ഥിര വികസനവും ഉൾപ്പെടെ കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ നേട്ടങ്ങൾ ഈ യോഗത്തിൽ പ്രദർശിപ്പിക്കും.തുല്യ ഊർജ്ജ ലഭ്യത ഉറപ്പാക്കുന്നതിനും ഊർജ്ജ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിക്കും.
കരുത്തുറ്റതും, ഭാവിയെ ലക്ഷ്യമാക്കിയുള്ളതും, സുസ്ഥിരവുമായ ഒരു ഊർജ്ജ മേഖല സൃഷ്ടിക്കുന്നതിൽ ബ്രിക്സ് രാജ്യങ്ങളുമായി സജീവമായി സഹകരിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ഈ സന്ദർശനം എടുത്തുകാണിക്കുന്നു.
******************
(Release ID: 2129341)