ദേശീയ മനുഷ്യാവകാശ കമ്മീഷൻ
azadi ka amrit mahotsav

കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് വിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെയും മാനവവിഭവ ശേഷിയുടെയും ലഭ്യതക്കുറവ് സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തു.

നാല് ആഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജയിൽ ഡയറക്ടർ ജനറലിന് നോട്ടീസ് അയച്ചു

प्रविष्टि तिथि: 02 MAY 2025 12:51PM by PIB Thiruvananthpuram
കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് വിദ്യാഭ്യാസം നേടുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെയും  മാനവവിഭവ ശേഷിയുടെയും ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടുന്ന മാധ്യമ റിപ്പോർട്ടിനെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തു. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ ഉൾപ്പെടെ ജയിൽശിക്ഷ അനുഭവിക്കുന്നവർ വർദ്ധിച്ചുവരികയാണ്. അവരിൽ പലരും  റെഗുലർ/ ഓൺലൈൻ വിദ്യാഭ്യാസ കോഴ്സുകളിൽ ചേരുന്നതിലൂടെ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. എന്നാൽ  അവരുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ അധികാരികൾ ബുദ്ധിമുട്ടുകയാണ്.

റിപ്പോട്ട് ചെയ്ത വാർത്തയിലെ ഉള്ളടക്കം, സത്യമാണെങ്കിൽ, വിദ്യാഭ്യാസ പരിപാടികളിൽ /കോഴ്‌സുകളിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന തടവുകാരുടെ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇതിലുള്ളതായി കമ്മീഷൻ നിരീക്ഷിച്ചു. അതിനാൽ, ഈ വിഷയത്തിൽ നാല് ആഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ കേരള ജയിൽ ഡയറക്ടർ ജനറലിന് നോട്ടീസ് നൽകി.

2025 ഏപ്രിൽ 25-ന് പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോർട്ട് പ്രകാരം, കേരളത്തിലെ ജയിലുകൾ, ജീവനക്കാരുടെ ഗുരുതരമായ ക്ഷാമം, സമർപ്പിത ഉപകരണങ്ങളുടെ അഭാവം, ഓൺലൈനായി പഠിക്കാൻ തയ്യാറുള്ള തടവുകാർക്ക് സുരക്ഷിതമായ ഇന്റർനെറ്റ് കണക്ഷന്റെ ലഭ്യതക്കുറവ് എന്നിവ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തടവുകാർ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കൂ എന്ന് ഉറപ്പാക്കാൻ ഒരു നിരീക്ഷണ സംവിധാനവുമില്ല. ജയിലിന് പുറത്തുള്ള യാത്ര സുഗമമാക്കുന്നതിനും ഇടക്കാല മോചനത്തിനുമുള്ള  ഒരു  കപട തന്ത്രമെന്ന നിലയിൽ ചില അപകടകാരികളായ കുറ്റവാളികൾ  ഇപ്പോൾ റെഗുലർ കോഴ്‌സിന് അപേക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്നത് മറ്റൊരു വെല്ലുവിളിയാണ്.
 
SKY
 

(रिलीज़ आईडी: 2126120) आगंतुक पटल : 37
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil