വനിതാ, ശിശു വികസന മന്ത്രാലയം
17-ാമത് സിവിൽ സർവീസസ് ദിനത്തിൽ, നൂതനാശയ വിഭാഗത്തിനു (കേന്ദ്രം) കീഴിൽ, പൊതുഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ 2024 ലെ പുരസ്‌കാരം 'പോഷണ്‍ ട്രാക്കർ' ന് ലഭിച്ചു.
Posted On:
21 APR 2025 9:29PM by PIB Thiruvananthpuram
17-ാമത് സിവിൽ സർവീസസ് ദിനത്തോടനുബന്ധിച്ച്, വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ പോഷണ്‍ ട്രാക്കർ ആപ്ലിക്കേഷൻ, നൂതനാശയ വിഭാഗത്തിനു (കേന്ദ്രം) കീഴിൽ, പൊതുഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ 2024 ലെ പുരസ്കാരത്തിന് അർഹമായി. മന്ത്രാലയത്തിന് വേണ്ടി വനിതാ-ശിശു വികസന മന്ത്രാലയം സെക്രട്ടറി പുരസ്‌കാരം സ്വീകരിച്ചു.
" സക്ഷം അംഗൻവാടി ദൗത്യത്തിലൂടെയും പോഷൻ 2.0 വഴിയും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പോഷകാഹാരം പ്രോത്സാഹിപ്പിക്കൽ " എന്ന ശീർഷകത്തിൽ അന്ന് ഉച്ചകഴിഞ്ഞ് 3:30 മുതൽ 5:00 വരെ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ ദേവിയുടെ അധ്യക്ഷതയിൽ ഒരു പ്രത്യേക സെഷനും നടന്നു.
ചർച്ചയിലെ പ്രധാന വിഷയങ്ങൾ ഇവയാണ്:
സ്ത്രീകളുടേയും കുട്ടികളുടേയും പോഷകാഹാരം മെച്ചപ്പെടുത്തുന്നതിൽ സ്വീകരിച്ച ദേശീയ തന്ത്രങ്ങളെക്കുറിച്ചും നേടിയ പ്രധാന നാഴികക്കല്ലുകളെക്കുറിച്ചും എംഡബ്ല്യുസിഡി സെക്രട്ടറി ശ്രീ അനിൽ മാലിക് ഒരു അവലോകനം അവതരിപ്പിച്ചു.
തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതും പ്രാദേശികമായി അനുയോജ്യമായതുമായ പോഷകാഹാര ഇടപെടലുകളുടെ പ്രാധാന്യത്തെക്കുറിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ഡയറക്ടർ ഡോ. ഭാരതി കുൽക്കർണി പറഞ്ഞു
പോഷൻ 2.0 പ്രകാരം സംസ്ഥാനതലത്തിലുള്ള നൂതനാശയങ്ങളും വിജയഗാഥകളും ഉത്തർപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ലീന ജോഹ്രിയും മധ്യപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി രശ്മി അരുൺ ഷാമിയും പങ്കുവെച്ചു.
സേവന വിതരണവും സ്വാധീനവും വർദ്ധിപ്പിക്കുന്നതിന് പോഷൻ ട്രാക്കർ പോലുള്ള സാങ്കേതികവിദ്യാധിഷ്ഠിത സമീപനങ്ങൾ, വകുപ്പുകളുടെ സംയോജനം, സമൂഹ പങ്കാളിത്തം എന്നിവയുടെ ആവശ്യകതയെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണ ദേവി തന്റെ മുഖ്യപ്രഭാഷണത്തിൽ എടുത്ത് പറഞ്ഞു. രാജ്യത്തെ സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാര സമൃദ്ധവും ആരോഗ്യകരവുമായ ഭാവി ഉറപ്പാക്കുക എന്ന പൊതു ദൗത്യത്തെ അവർ ചൂണ്ടിക്കാട്ടി. പൗര ഉടമസ്ഥതയ്ക്കും ശാക്തീകരണത്തിനുമായി പോഷൻ ട്രാക്കർ ഗുണഭോക്തൃ മൊഡ്യൂളിന്റെ പങ്കിനെക്കുറിച്ചും അവർ പരാമർശിച്ചു.
ശക്തവും ആരോഗ്യകരവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ എല്ലാ പങ്കാളികളുടെയും അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെ MoWCD അഡീഷണൽ സെക്രട്ടറി ശ്രീ ഗ്യാനേഷ് ഭാരതി ചൂണ്ടിക്കാട്ടി.
വെബ്‌കാസ്റ്റിലൂടെ രാജ്യത്തുടനീളമുള്ള 500-ലധികം പങ്കാളികൾ പരിപാടിയിൽ പങ്കെടുത്തു.
(Release ID: 2123419)
Visitor Counter : 9