ധനകാര്യ മന്ത്രാലയം
ഇന്ത്യ-യുകെ 13-ാമത് സാമ്പത്തിക, ധനകാര്യ സംഭാഷണം ലണ്ടനിൽ നടന്നു
ധനകാര്യ സേവന മേഖല, ഫിൻടെക്, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ എന്നീ മേഖലകളിലും അതത് നിയന്ത്രണ സ്ഥാപനങ്ങൾ തമ്മിലും സഹകരണം തുടരുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യയും യുകെയും ആവർത്തിച്ച് വ്യക്തമാക്കി; ഉഭയക്ഷി, ആഗോള സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉഭയകക്ഷി, ബഹുമുഖ വേദികളിൽ സഹകരിക്കും
കേന്ദ്ര ധനമന്ത്രിയും യുണൈറ്റഡ് കിംഗ്ഡം ചാൻസലർ ഓഫ് എക്സ്ചെക്കറും സംയുക്ത പ്രസ്താവന അംഗീകരിച്ചതോടെ പതിമൂന്നാമത് 13-ാമത് സാമ്പത്തിക, ധനകാര്യ സംഭാഷണം സമാപിച്ചു.
Posted On:
09 APR 2025 8:46PM by PIB Thiruvananthpuram
ഇന്ത്യ-യുകെ സാമ്പത്തിക, ധനകാര്യ സംഭാഷണത്തിന്റെ ഭാഗമായുള്ള (13th EFD) പതിമൂന്നാമത് മന്ത്രിതല യോഗം ലണ്ടനിൽ പൂർത്തിയായി. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം, ചാൻസലർ ഓഫ് ദി എക്സ്ചെക്കർ, ദി റൈറ്റ് ഓണറബിൾ റേച്ചൽ റീവ്സിന്റെ നേതൃത്വത്തിലുള്ള യുകെ പ്രതിനിധി സംഘവുമായി ഉന്നതതല ചർച്ചകൾ നടത്തി.

ധനകാര്യ സെക്രട്ടറി, IFSCA ചെയർമാൻ, SEBI യിലെ സ്ഥിരഅംഗം, ധനകാര്യ മന്ത്രാലയത്തിലെയും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതായിരുന്നു ഇന്ത്യൻ പ്രതിനിധി സംഘം. RBI ഗവർണറും വെർച്വലായി യോഗത്തിൽ പങ്കെടുത്തു. യുകെ പ്രതിനിധി സംഘത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ, FCA CEO, ട്രഷറി കാര്യ സാമ്പത്തിക സെക്രട്ടറി, HM’s ട്രഷറിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നു.

സാമ്പത്തിക സേവന മേഖല, ഫിൻടെക്, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, അതത് നിയന്ത്രണ സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിൽ സഹകരണം തുടരുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു. കാർബൺ ബഹിർഗമനം പരമാവധി കുറച്ചു കൊണ്ട് സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിന് പ്രാപ്തമായ ധന,നിക്ഷേപ സമാഹരണം, നികുതി കാര്യങ്ങൾ, നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ എന്നിവയുൾപ്പെടെ ഉഭയകക്ഷി, ആഗോള സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉഭയകക്ഷി, ബഹുമുഖ വേദികളിൽ സഹകരിക്കും.
ഇന്ത്യയിൽ ക്യാമ്പസ് സ്ഥാപിക്കുമെന്ന യുകെ സർവകലാശാലകളുടെ സമീപകാല പ്രഖ്യാപനം, IFSC ഗിഫ്റ്റ് സിറ്റിയിൽ നേരിട്ടുള്ള ലിസ്റ്റിംഗ് സംബന്ധിച്ച ഇന്ത്യ-യുകെ ഫിനാൻഷ്യൽ പാർട്ണർഷിപ്പ് (IUKFP) റിപ്പോർട്ട് പ്രകാശനം, IUKFP യുടെ ആഭിമുഖ്യത്തിൽ ഹരിത ധനകാര്യത്തിൽ സ്വകാര്യ മേഖലയുടെ വർക്ക്സ്ട്രീം സമാരംഭം, ശ്രദ്ധ കേന്ദ്രീകേരിക്കേണ്ട പുതിയ മേഖലകൾ എന്നിവ ഇരുപക്ഷവുംവിലയിരുത്തി.
കേന്ദ്ര ധനമന്ത്രിയും യുണൈറ്റഡ് കിംഗ്ഡത്തിന്റെ ചാൻസലർ ഓഫ് എക്സ്ചെക്കറും സംയുക്ത പ്രസ്താവന അംഗീകരിച്ചതോടെ പതിമൂന്നാമത് 13-ാമത് സാമ്പത്തിക, ധനകാര്യ സംഭാഷണം സമാപിച്ചു.
അനുബന്ധം:
13-ാമത് ഇന്ത്യ-യുകെ സാമ്പത്തിക, ധനകാര്യ സംഭാഷണത്തിന് ശേഷമുള്ള സംയുക്ത പ്രസ്താവന: https://static.pib.gov.in/WriteReadData/specificdocs/documents/2025/apr/doc202549537801.pdf
******************
(Release ID: 2120655)