പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ‘ഉത്കല ദിബസ്’ ആശംസകൾ നേർന്നു

Posted On: 01 APR 2025 8:59AM by PIB Thiruvananthpuram

ഉത്കല ദിനമായ ഇന്ന് ഒഡിഷയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു. ഒഡിഷയുടെ ചരിത്രത്തിലും സാഹിത്യത്തിലും സംഗീതത്തിലും ഇന്ത്യ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ പുരോഗതിക്കായി കേന്ദ്ര-ഒഡിഷ ഗവണ്മെന്റുകൾ വലിയ തോതിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്‌സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:

“ഉത്കല ദിബസിൽ ഊഷ്മളമായ ആശംസകൾ!

ഒഡിഷയുടെ മഹത്തായ സംസ്കാരത്തിന് ഉചിതമായ ആദരമർപ്പിക്കുന്ന ദിനമാണിത്. ഒഡിഷയുടെ ചരിത്രത്തിലും സാഹിത്യത്തിലും സംഗീതത്തിലും ഇന്ത്യ അഭിമാനിക്കുന്നു. ഒഡിഷയിലെ ജനത കഠിനാധ്വാനികളും വൈവിധ്യമാർന്ന മേഖലകളിൽ മികവു പുലർത്തിയവരുമാണ്. കഴിഞ്ഞ ഒരു വർഷമായി, സംസ്ഥാനത്തിന്റെ പുരോഗതിക്കായി കേന്ദ്ര-ഒഡിഷ ഗവണ്മെന്റുകൾ വലിയ തോതിൽ പ്രവർത്തിക്കുന്നു.”

“ଉତ୍କଳ ଦିବସରେ ହାର୍ଦ୍ଦିକ ଶୁଭେଚ୍ଛା !

ଏହି ଦିବସ ଓଡ଼ିଶାର ସମୃଦ୍ଧ ସଂସ୍କୃତି ପ୍ରତି ଏକ ଉପଯୁକ୍ତ ସମ୍ମାନ । ଓଡ଼ିଶାର ଇତିହାସ, ସାହିତ୍ୟ ଓ ସଂଗୀତକୁ ନେଇ ଭାରତ ଗର୍ବିତ। ଓଡ଼ିଶାର ଲୋକମାନେ କଠିନ ପରିଶ୍ରମୀ ଏବଂ ବିଭିନ୍ନ କ୍ଷେତ୍ରରେ ଉତ୍କର୍ଷ ହାସଲ କରିଛନ୍ତି । ଗତ ଏକ ବର୍ଷ ଧରି କେନ୍ଦ୍ର ଏବଂ ଓଡ଼ିଶା ସରକାର ରାଜ୍ୟର ଆହୁରି ପ୍ରଗତି ପାଇଁ ବ୍ୟାପକ ଭାବେ କାର୍ଯ୍ୟ କରୁଛନ୍ତି ।”

*******

MJPS/SR

***

NK


(Release ID: 2117117) Visitor Counter : 21