സഹകരണ മന്ത്രാലയം
സഹകരണ മാതൃകയിലുള്ള ടാക്സി സർവീസ് ഉടൻ ആരംഭിക്കും
സഹകരണ മാതൃകയിലുള്ള ടാക്സി സർവീസിൽ ഇരുചക്ര വാഹനങ്ങൾ, ടാക്സികൾ, റിക്ഷകൾ, ഫോർ വീലറുകൾ എന്നിവയുടെ രജിസ്ട്രേഷൻ അനുവദിക്കും
Posted On:
28 MAR 2025 9:30PM by PIB Thiruvananthpuram
സമീപ ഭാവിയിൽ തന്നെ, സഹകരണ ടാക്സി സർവീസ് ആരംഭിക്കുമെന്നും, അതിൽ ഇരുചക്ര വാഹനങ്ങൾ, ടാക്സികൾ, റിക്ഷകൾ, ഫോർ വീലറുകൾ എന്നിവയുടെ രജിസ്ട്രേഷൻ അനുവദിക്കുമെന്നും, സർവീസിൽ നിന്നുള്ള ലാഭം ഡ്രൈവർക്ക് നേരിട്ട് ലഭിക്കുമെന്നും ത്രിഭുവൻ സഹകാരി സർവ്വകലാശാല ബിൽ, 2025 നെക്കുറിച്ചുള്ള ചർച്ചകൾക്ക് ലോക്സഭയിൽ മറുപടി പറയവേ, കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ബുധനാഴ്ച പറഞ്ഞു,
"സഹകാർ സേ സമൃദ്ധി" അഥവാ സഹകണത്തിലൂടെ സമൃദ്ധി എന്ന ആശയം അടിസ്ഥാനമാക്കി, സന്നദ്ധരായ ടാക്സി ഡ്രൈവർമാരെ ഉൾപ്പെടുത്തി ടാക്സി-സർവീസ് സഹകരണസംഘം രൂപീകരിക്കും. സഹകരണസംഘത്തിന്റെ ഭരണനിർവ്വഹണം അംഗങ്ങളുടെ ചുമതലയായിരിക്കും. എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ ജനാധിപത്യ ഭരണനിർവ്വഹണം ഉറപ്പാക്കുകയും, അത്തരം ടാക്സി സഹകരണ സംഘങ്ങൾ കൈവരിക്കുന്ന ലാഭത്തിന്റെ പരമാവധി അതിലെ അംഗങ്ങളായ ടാക്സി ഡ്രൈവർമാർക്കിടയിൽ തുല്യമായി വീതിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അത്തരമൊരു സംരംഭം സമ്പൂർണ്ണ അഭിവൃദ്ധി സാധ്യമാക്കുകയും ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതിനൊപ്പം ടാക്സി ഡ്രൈവർമാരുടെയും സഹകരണ സംഘത്തിലെ അംഗങ്ങളുടെയും വരുമാനം, ജോലി സാഹചര്യങ്ങൾ, ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തും.
സഹ്കാർ അഥവാ സഹകരണം എന്നത് ഒരു കൂട്ടം ആളുകൾ സ്വമേധയാ ഒത്തുചേർന്ന് ഉഭയകക്ഷി ആദായത്തിന്റെയും പൊതു സാമ്പത്തിക താത്പര്യത്തിന്റെയും അടിസ്ഥാനത്തിൽ ഒരു സഹകരണ സംഘം അഥവാ സഹ്കാരി സംഘം രൂപീകരിക്കുക എന്ന ആശയമാണ്. സാമ്പത്തിക സഹകരണത്തിന്റെ സഹ്കാരി മാതൃകകൾ, അമുലിന്റെ കാര്യത്തിലെന്നപോലെ, അംഗങ്ങൾക്ക് ഫലപ്രദവും, നീതിയുക്തവും, സമഗ്രവുമായ വളർച്ചയ്ക്ക് സഹായകമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.
രാജ്യത്തിന്റെ സംതുലിതവും സമഗ്രവുമായ വളർച്ചയ്ക്കായി സർക്കാർ മുൻകാലങ്ങളിൽ സ്റ്റാർട്ടപ്പുകളെയും മറ്റ് സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. 30 വ്യത്യസ്ത മേഖലകളിലായി ഏകദേശം 30 കോടി അംഗങ്ങൾക്ക് സേവനം നൽകുന്ന 8 ലക്ഷത്തിലധികം സഹകരണ സംഘങ്ങൾ ഇന്ത്യയിലുണ്ട്.
കൃഷി, ക്ഷീരോത്പന്നങ്ങൾ, മത്സ്യബന്ധനം, ബാങ്കിംഗ്, ഭവന നിർമ്മാണം, ഉപഭോക്തൃ സേവനങ്ങൾ, തൊഴിൽ, പഞ്ചസാര മേഖല മുതലായവയിൽ സ്വാശ്രയത്വം, സാമ്പത്തിക സർവ്വാശ്ലേഷിത്വം, ഗ്രാമവികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ സഹകരണസംഘങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. സ്വകാര്യ സംരംഭങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പങ്കാളികൾക്കൊപ്പം ഈ സഹകരണസംഘങ്ങളും വിപണിയിൽ മത്സരിക്കുന്നു. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ സഹകരണ നിയമങ്ങൾക്ക് കീഴിലും, ഒന്നിലധികം സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന രീതിയിലും, മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിന് കീഴിലും സഹകരണസംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
*****
(Release ID: 2116520)
Visitor Counter : 32