രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെയും റഷ്യയുടെയും നാവികസേനകള്‍ 14-ാമത് സംയുക്ത നാവികാഭ്യാസമായ - ഇന്ദ്ര 2025ന്  ഒരുങ്ങി

Posted On: 28 MAR 2025 9:30AM by PIB Thiruvananthpuram
നാവിക രംഗത്ത് ഇന്ത്യയും റഷ്യയും തമ്മില്‍ നിലനില്‍ക്കുന്ന സഹകരണത്തിന്റെ ആണിക്കല്ലായ ഇന്ത്യാ-റഷ്യാ സംയുക്ത നാവികാഭ്യാസമായ ഇന്ദ്രയുടെ 14-ാമത്  പതിപ്പ് മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 02 വരെ ചെന്നൈയില്‍ നടക്കും.

2003 ല്‍ ആരംഭിച്ചതുമുതല്‍, ഇന്ദ്ര നാവികാഭ്യാസ പ്രകടനം ഇരു നാവികസേനകളും തമ്മിലുള്ള സുദീര്‍ഘവും തന്ത്രപരവുമായ ബന്ധത്തിന്റെ ദൃഷ്ടാന്തമാണ്.

നാവികസേനകള്‍ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമതയും  സംയോജിത പ്രവര്‍ത്തനത്തിലെ മികവും വര്‍ദ്ധിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന ഈ അഭ്യാസ പ്രകടനം നാവിക സഹകരണത്തിന്റെ മകുടോദാഹരണമാണ്. രണ്ടു ഘട്ടങ്ങളിലായാണ് ഈ അഭ്യാസ പ്രകടനം നടക്കുന്നത്- 2025 മാര്‍ച്ച് 28 മുതല്‍ 30 വരെ ചെന്നൈയില്‍ ഹാര്‍ബര്‍ ഘട്ടം, മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 02 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ സമുദ്ര ഘട്ടം.

റഷ്യന്‍ ഫെഡറേഷന്റെ നാവിക കപ്പലുകളായ പെച്ചംഗ, റെസ്‌കി, ആല്‍ദാര്‍ സിഡെന്‍ഷാപോവ് (Pechanga, Rezkiy , Aldar Tsydenzhapov)  എന്നിവയ്‌ക്കൊപ്പം ഇന്ത്യന്‍ നാവിക കപ്പലുകളായ റാണ, കുത്താര്‍, സമുദ്ര നിരീക്ഷണ വിമാനമായ P8l എന്നിവയും പങ്കെടുക്കും.

ഹാര്‍ബര്‍ ഷട്ടത്തില്‍ ഉദ്ഘാടനച്ചടങ്ങ്, വിഷയ വിദഗ്ധര്‍ തമ്മിലുള്ള ആശയവിനിമയം, പരസ്പര സന്ദർശനങ്ങൾ, കായിക മത്സരങ്ങള്‍, ഇരു നാവിക സേനകളിലെയും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രീ-സെയില്‍ വിവര കൈമാറ്റം എന്നിവ ഉള്‍പ്പെടും. തന്ത്രപരമായ നീക്കങ്ങള്‍, ആയുധ പ്രയോഗം, വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സൈനിക വിന്യാസം, കപ്പലിന്റെ ഡെക്കില്‍ ഹെലിക്കോപ്റ്റര്‍ ലാന്‍ഡിംഗ് , കടൽ റൈഡേഴ്സിന്റെ കൈമാറ്റം  എന്നിവയുള്‍പ്പടെ വിപുലമായ നാവിക അഭ്യാസങ്ങള്‍ക്ക് സമുദ്ര ഘട്ടം സാക്ഷ്യം വഹിക്കും.

നാവിക സഹകരണം വര്‍ദ്ധിപ്പിക്കുക, സൗഹൃദം ശക്തിപ്പെടുത്തുക, മികച്ച പ്രവര്‍ത്തന രീതികളുടെ കൈമാറ്റം, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ അഭ്യാസ പ്രകടനങ്ങളുടെയും ഇടപെടലുകളുടെയും ലക്ഷ്യം.
 
SKY
 
******
 

(Release ID: 2116254) Visitor Counter : 32


Read this release in: English , Urdu , Hindi