സാംസ്‌കാരിക മന്ത്രാലയം
2024 ലെ വിവർത്തനത്തിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം
Posted On:
21 MAR 2025 5:52PM by PIB Thiruvananthpuram
2024 ലെ സാഹിത്യ അക്കാദമി വിവർത്തന പുരസ്കാരങ്ങൾ, തിരഞ്ഞെടുത്ത 22 പുസ്തകങ്ങൾക്ക് (അനുബന്ധം 'എ' യിൽ നൽകിയിരിക്കുന്നു) സമ്മാനിക്കാൻ ന്യൂഡൽഹിയിലെ രബീന്ദ്ര ഭവനിൽ ഇന്ന്, അക്കാദമി പ്രസിഡന്റ് ശ്രീ മാധവ് കൗശിക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് ബോർഡ് അംഗീകാരം നൽകി. ഇതിനായി നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച്, ബന്ധപ്പെട്ട ഭാഷകളിൽ മൂന്ന് അംഗങ്ങൾ വീതമുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റികൾ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുസ്തകങ്ങൾ തിരഞ്ഞെടുത്തത്. സംസ്കൃതത്തിലെ വിവർത്തന സമ്മാനം പിന്നീട് പ്രഖ്യാപിക്കും. ഉറുദുവിൽ വിവർത്തന പുരസ്കാരം പ്രഖ്യാപിച്ചിട്ടില്ല. വിവർത്തനത്തിനുള്ള പുരസ്കാരം ഏത് വർഷത്തിലെ ആണോ നൽകുന്നത് ആ വർഷത്തിലും തൊട്ടുമുമ്പുള്ള വർഷത്തിലും പ്രസിദ്ധീകരിച്ച കൃതികൾ പുരസ്കാരത്തിനായി പരിഗണിക്കില്ല.അതിനും അഞ്ച് വർഷങ്ങൾക്ക് മുൻപ് (അതായത് 2018 ജനുവരി 1 നും 2022 ഡിസംബർ 31 നും ഇടയിൽ) ആദ്യമായി പ്രസിദ്ധീകരിച്ച വിവർത്തനങ്ങൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത്.
50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ വർഷം അവസാനം നടക്കുന്ന ഒരു പ്രത്യേക ചടങ്ങിൽ ഈ പുസ്തകങ്ങളുടെ വിവർത്തകർക്ക് പുരസ്‌കാരം സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക്
*****
(Release ID: 2113838)
Visitor Counter : 34