ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ചട്ടങ്ങൾ പിഎഫ്ആർഡിഎ വിജ്ഞാപനം ചെയ്തു

Posted On: 20 MAR 2025 9:20PM by PIB Thiruvananthpuram
ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ചട്ടങ്ങൾ പിഎഫ്ആർഡിഎ വിജ്ഞാപനം ചെയ്തു


പെൻഷൻ  ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) 2025 മാർച്ച് 19-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ, പിഎഫ്ആർഡിഎ (എൻപിഎസിന് കീഴിലുള്ള ഏകീകൃത പെൻഷൻ പദ്ധതിയുടെ പ്രവർത്തനക്ഷമത) ചട്ടങ്ങൾ 2025 പുറപ്പെടുവിച്ചു.

(https://www.pfrda.org.in//MyAuth/Admin/showimg.cshtml?ID=3484).

എൻപിഎസിന് കീഴിൽ വരുന്ന കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കായി 2025 ജനുവരി 24-ന് ഗവൺമെന്റ് പുറത്തിറക്കിയ യുപിഎസ് വിജ്ഞാപനത്തെ തുടർന്നാണ് ഈ വിജ്ഞാപനം. ഈ ചട്ടങ്ങൾ 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

ഈ ചട്ടങ്ങൾ പ്രകാരം മൂന്ന് വിഭാഗത്തിലുള്ള കേന്ദ്ര ഗവൺമെന്റ് ജീവനക്കാരെ പദ്ധതിയിൽ ചേർക്കാൻ അനുവദിക്കുന്നു:
(i) 2025 ഏപ്രിൽ 1-ന് സർവീസിലുള്ള എൻപിഎസിന് കീഴിൽ വരുന്നതും നിലവിലുള്ളതുമായ ഒരു കേന്ദ്ര ഗവൺമെന്റ് ജീവനക്കാരൻ;
(ii) 2025 ഏപ്രിൽ 1-ന് അല്ലെങ്കിൽ അതിനു ശേഷംകേന്ദ്ര ഗവൺമെന്റ് സർവീസിൽ ചേരുന്ന പുതിയതായി നിയമിക്കപ്പെട്ട വ്യക്തി;
(iii) 2025 മാർച്ച് 31-നോ അതിനുമുമ്പോ സൂപ്പർആനുവേറ്റ് ചെയ്തതോ സ്വമേധയാ വിരമിച്ചതോ അടിസ്ഥാന ചട്ടങ്ങൾ 56(j) പ്രകാരം വിരമിച്ചതോ ആയ, NPS- പരിരക്ഷ ഉണ്ടായിരുന്നതും യുപിഎസിന് അർഹത ഉള്ളതുമായഒരു കേന്ദ്ര ഗവൺമെന്റ് ജീവനക്കാരൻ; സൂപ്പർആനുവേറ്റ് ചെയ്തതോ വിരമിച്ചതോ ആയ ഒരു വരിക്കാരൻ UPS- ഓപ്ഷൻ ഉപയോഗിക്കുന്നതിന് മുമ്പ് മരണപ്പെട്ട സാഹചര്യത്തിൽ നിയമപരമായി വിവാഹം കഴിച്ച പങ്കാളി.

ഈ വിഭാഗങ്ങളിലുമുള്ള കേന്ദ്ര ജീവനക്കാർക്കുമുള്ള എൻറോൾമെന്റ്, ക്ലെയിം ഫോമുകൾ 2025 ഏപ്രിൽ 1 മുതൽ പ്രോട്ടിയാൻ CRA-യുടെ വെബ്‌സൈറ്റിൽ ഓൺലൈനായി ലഭ്യമാകും - https://npscra.nsdl.co.in

ജീവനക്കാർക്ക് ഫോമുകൾ നേരിട്ട് സമർപ്പിക്കാനുള്ള അവസരവുമുണ്ട്.

 
*****

(Release ID: 2113538) Visitor Counter : 61


Read this release in: English , Urdu , Hindi