ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ജൈവ സാങ്കേതിക വിദ്യയിലെ സഹകരണത്തെക്കുറിച്ച് ഡോ.ജിതേന്ദ്ര സിംഗ്, ബിൽ ഗേറ്റ്സ് എന്നിവർ ചർച്ച നടത്തി.ഇന്ത്യയുടെ നൂതനാശയ മുന്നേറ്റത്തിൽ സ്വകാര്യ മേഖലയുടെ പങ്കുo ചർച്ചയായി

Posted On: 20 MAR 2025 3:25PM by PIB Thiruvananthpuram
സാങ്കേതികവിദ്യാധിഷ്ഠിത സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിൽ, നിലവിൽ ഇന്ത്യ സന്ദർശിക്കുന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ജീവ കാരുണ്യ പ്രവർത്തകനുമായ ബിൽ ഗേറ്റ്സ് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിനെ സന്ദർശിച്ചു. ഇന്ത്യയുടെ നൂതനാശയ മുന്നേറ്റത്തിലും ജൈവ സാങ്കേതികവിദ്യ ഉത്പാദന കുതിച്ചുചാട്ടത്തിലും സ്വകാര്യ മേഖലയുടെയും സ്റ്റാർട്ടപ്പിന്റെയും പങ്കാളിത്തം വികസിപ്പിക്കുന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി.
 

 
ജീൻ തെറാപ്പി, വാക്സിൻ മേഖലയിലെ നൂതനാശയങ്ങൾ, ജൈവ സാങ്കേതിക വിദ്യകളുടെ നിർമ്മാണം, ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ എന്നിവയിലെ പുരോഗതിയും ചർച്ചയായി.ഇരുവശത്തുനിന്നും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ,സമ്പദ്‌വ്യവസ്ഥ, തൊഴിൽ, പരിസ്ഥിതി എന്നിവയ്ക്കുള്ള ജൈവ സാങ്കേതിക വിദ്യ - ബയോ ഇ3 - പോലുള്ള നയങ്ങളുടെ പിന്തുണയോടെ ബയോടെക് നൂതനാശയങ്ങളിൽ ഇന്ത്യ ഒരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ (ബിഐആർഎസി) പോലുള്ള സ്ഥാപിത സംവിധാനങ്ങളുമായി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഇന്ത്യയുടെ ജൈവ സാങ്കേതിക വിപ്ലവം നയിക്കുന്നതിൽ സ്വകാര്യ മേഖലയുടെയും സ്റ്റാർട്ടപ്പുകളുടെയും വർദ്ധിച്ചുവരുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യയുടെ ജൈവ സാങ്കേതിക വിദ്യാ പുരോഗതിയെ ബിൽ ഗേറ്റ്സ് പ്രശംസിച്ചു. HPV, COVID-19 വാക്സിനുകളുടെ വികസന പങ്കാളിത്തങ്ങൾ ഉൾപ്പെടെ വാക്സിൻ വികസനത്തിൽ ഇന്ത്യയുടെ നേതൃത്വത്തെ അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യയുടെ ഗവേഷണ ആവാസവ്യവസ്ഥ ആഗോള ആരോഗ്യ മുന്നേറ്റങ്ങൾക്ക് വലിയ അവസരങ്ങൾ നൽകുന്നുവെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങളെ നേരിടുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചു.

 ഇന്ത്യയുടെ ബയോടെക്നോളജി സ്റ്റാർട്ടപ്പ് വളർച്ച ആയിരുന്നു ഒരു പ്രധാന ചർച്ചാ വിഷയം. രാജ്യത്തെ ബയോടെക്നോളജി മേഖലയിൽ 10,000-ത്തിലധികം സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നു. ഇതിൽ 70% വും മെഡിക്കൽ, ആരോഗ്യ ജൈവ സാങ്കേതിക വിദ്യയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ശേഷിക്കുന്നവ കൃഷി, പരിസ്ഥിതി, വ്യാവസായിക ബയോടെക്നോളജി എന്നിവയ്ക്ക് സംഭാവന നൽകുന്നുണ്ടെന്നും ഡോ. ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. വേഗത്തിലുള്ള വാണിജ്യവൽക്കരണം സാധ്യമാക്കുന്നതിന് വർദ്ധിച്ച ധനസഹായവും നയ നടപടികളും ഉപയോഗിച്ച് ഈ നൂതനാശയങ്ങൾ യഥാർഥ്യമാക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു.
 

 
ആഗോള നിക്ഷേപങ്ങൾ സുഗമമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന  സാമ്പത്തിക കേന്ദ്രമായ ഗിഫ്റ്റ് സിറ്റി വഴി ഇന്ത്യൻ ബയോടെക് സ്റ്റാർട്ടപ്പുകളിൽ നേരിട്ടുള്ള നിക്ഷേപത്തിനുള്ള അവസരങ്ങൾ ഗേറ്റ്‌സും ഡോ. ജിതേന്ദ്ര സിങ്ങും ചർച്ച ചെയ്തു.ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ പ്രധാനമായും ജീവകാരുണ്യ മേഖലയിലാണ് പ്രവർത്തിക്കുന്നതെങ്കിലും, പുതിയ സാമ്പത്തിക ഘടനകൾ പ്രയോജനപ്പെടുത്തുന്നത്  ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് നേരിട്ടുള്ള നിക്ഷേപം സാധ്യമാക്കുമെന്ന് ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.
 
SKY
 
*****************

(Release ID: 2113272) Visitor Counter : 28