ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ ഓഹരിവിപണിയിലെ ക്ലെയിം ചെയ്യാത്ത ആസ്തികൾ കുറയ്ക്കുന്നതിനും നിക്ഷേപകരുടെ സംരക്ഷണം വർദ്ധിപ്പിക്കുന്നതിനും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഡിജിലോക്കറുമായി സഹകരിക്കുന്നു

ഡിജിലോക്കർ ഇപ്പോൾ ഡീമാറ്റ് ഹോൾഡിംഗുകൾ, മ്യൂച്വൽ ഫണ്ട് സ്റ്റേറ്റ്‌മെന്റുകൾ, കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് (CAS) എന്നിവയെ പിന്തുണയ്ക്കുന്നു

Posted On: 19 MAR 2025 5:34PM by PIB Thiruvananthpuram

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ക്ലെയിം ചെയ്യാത്ത സാമ്പത്തിക ആസ്തികൾ സംബന്ധിച്ച പ്രശ്നം അഭിസംബോധന ചെയ്യുന്നതിന്  "ഇന്ത്യൻ ഓഹരിവിപണിയിലെ ക്ലെയിം ചെയ്യാത്ത ആസ്തികൾ കുറയ്ക്കുന്നതിന് ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യമായി ഡിജിലോക്കറിനെ ഉപയോഗപ്പെടുത്തുന്നു" എന്ന ശീർഷകത്തിൽ ഒരു സർക്കുലർ പുറപ്പെടുവിച്ചു. ഈ സംരംഭം നിക്ഷേപകർക്ക് അവരുടെ ഡിമാറ്റ്, മ്യൂച്വൽ ഫണ്ട്ഹോൾഡിംഗുകളെ ക്കുറിച്ചുള്ള വിവരങ്ങൾ പ്രധാന ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യമായ ഡിജിലോക്കർ വഴി സംഭരിക്കാനും ലഭ്യമാക്കാനും അനുവദിക്കുന്നു. ഇത് നിക്ഷേപകർക്കും അവരുടെ കുടുംബങ്ങൾക്കും പ്രയോജനം ചെയ്യുന്നു.

 

സംരംഭത്തിന്റെ പ്രധാന സവിശേഷതകൾ

1.നിക്ഷേപ ഹോൾഡിംഗുകളിലേക്കുള്ള പ്രവേശന ക്ഷമത : ഡിജിലോക്കർ ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിൽ നിന്ന്, അവരുടെ ഓഹരികൾക്കും മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾക്കുമുള്ള ഹോൾഡിംഗുകളുടെ രേഖകൾ സമാഹരിക്കാൻ കഴിയും. ഇതോടൊപ്പം അവരുടെ കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് (CAS) ഉം സമാഹരിച്ച് സൂക്ഷിക്കാനാവും. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ, ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റുകൾ, എൻ പി എസ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള ഡിജിലോക്കർ സേവനങ്ങളെ ഇത് കൂടുതൽ വിപുലമാക്കുന്നു

 

2.സുഗമമായ നോമിനേഷൻ സൗകര്യം: ഡിജിലോക്കർ ആപ്ലിക്കേഷനിൽ ഉപയോക്താക്കൾക്ക് 'ഡാറ്റ ആക്‌സസ്' നോമിനികളെ നിയമിക്കാം. ഉപയോക്താവ് മരണപ്പെട്ടാൽ , ഈ നോമിനികൾക്ക് ഡിജിലോക്കർ അക്കൗണ്ടിലേക്ക് 'വായന മാത്രം( read only)' രൂപത്തിൽ പ്രവേശനക്ഷമത അനുവദിക്കും. ഇത് നിയമപരമായ അവകാശികൾക്ക് അവശ്യമായ സാമ്പത്തിക വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

 

3.നോമിനികൾക്കുള്ള യന്ത്രവൽകൃത അറിയിപ്പ്: സെബിയിൽ രജിസ്റ്റർ ചെയ്യുകയും സെബി വഴി നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന കെ‌വൈ‌സി രജിസ്ട്രേഷൻ ഏജൻസികൾ (കെ‌ആർ‌എകൾ) ഉപയോക്താവിന്റെ മരണം അറിയിച്ചുകഴിഞ്ഞാൽ, ഡിജിലോക്കർ സംവിധാനം ഇത് സംബന്ധിച്ച വിവരം ഡാറ്റ ആക്‌സസ് നോമിനികളെ സ്വയമേവ അറിയിക്കും. ഈ സൗകര്യം, ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളുമായുള്ള കൈമാറ്റ പ്രക്രിയ ആരംഭിക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

4. കെവൈസി രജിസ്ട്രേഷൻ ഏജൻസികളുടെ (കെആർഎ) പങ്ക്: ഈ ഘട്ടത്തിൽ, അറിയിപ്പുകൾ പരിശോധിക്കുന്നതിനും ഡാറ്റാ ആക്സസ് നോമിനികൾക്ക് അറിയിപ്പ് നൽകുന്നതിനുമുള്ള പ്രാഥമിക ഉറവിടമായി കെആർഎകൾ പ്രവർത്തിക്കും. ഇത് കൈമാറ്റപ്രക്രിയ സുഗമമാക്കും. 

സർക്കുലർ സെബി വെബ്സൈറ്റിൽ ലഭ്യമാണ് (www.sebi.gov.in )

 

സെബിയും ഡിജിലോക്കറും തമ്മിലുള്ള സഹകരണം: ഈ സംരംഭത്തിലൂടെ നിക്ഷേപകരുടെ സംരക്ഷണം വർദ്ധിപ്പിക്കാൻ സെബിയും ഡിജിലോക്കറും പ്രതിജ്ഞാബദ്ധരാണ്. സാമ്പത്തിക രേഖകളിലേക്ക് തടസ്സമില്ലാത്ത പ്രവേശനം സുഗമമാക്കുന്നതിലൂടെ, ക്ലെയിം ചെയ്യാത്ത ആസ്തികൾ കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കും. കൂടാതെ ശ്രദ്ധിക്കപ്പെടാതെ തുടരുന്ന ആസ്തികളുടെ തിരിച്ചറിയൽ ഉറപ്പാക്കുകയും ചെയ്യുന്നു.

 

SKY

**********************


(Release ID: 2113084) Visitor Counter : 18


Read this release in: English , Urdu , Hindi , Tamil